ബെംഗളൂരു: സൈക്കിളിങ് മത്സരത്തിനിടെ കാർ ഇടിച്ചു ഗുരുതര പരിക്കുകളോടെ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. അങ്കമാലി സ്വദേശിയായ റോണി ജോസിനാണ് പരിക്കേറ്റത്. അപകടമുണ്ടാക്കിയ കാറിനെ സംബന്ധിച്ച എല്ലാ തെളിവുകളും നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ നിസ്സംഗത പുലർത്തുകയാണ് പോലീസ്. ഹൂബ്ലി സൈക്കിളിങ് ക്ലബ് സംഘടിപ്പിച്ച 1000 കിലോമീറ്റർ സൈക്കിളിങ് മത്സരത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ഒക്ടോബറില്‍ റോണി ബംഗളൂരുവിലെത്തിയത്. അപകടത്തില്‍ വലതുകാലിന് ഗുരുതരമായി പരിക്കേറ്റ റോണി രണ്ടു മാസമായി വൈറ്റ് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളൂരുവിലെ ചിത്രദുർഗ്ഗയില്‍ വെച്ചായിരുന്നു ചുവന്ന നിറത്തിലുളള സ്വിഫ്റ്റ് കാർ റോണിയെ ഇടിച്ചു…
Read MoreYear: 2024
നടൻ അല്ലു അർജുൻ അറസ്റ്റിൽ
ഹൈദരാബാദ്: പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച് ഹൈദരാബാദ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്. പോലീസ് സ്‌റ്റേഷന്‍റെ സമീപത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. പുഷ്പ ടൂ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
Read More29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ…
Read Moreനഗരത്തിൽ നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണ; ബദൽ വഴികൾ ഇങ്ങനെ
ബംഗളുരു: റോട്ടറി ക്ലബ് മിഡ്‌നെറ്റ് മരത്തണിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് 3 മുതൽ ഞായറാഴ്ച പുലർച്ചെ 5 വരെ വൈറ്റ് ഫീൽഡ് കെ ടി പി ഒ മുതൽ ഇ പി ഐ പി റോഡ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുന്ദലഹള്ളി മെയിൻ റോഡിൽ മെട്രോ സ്റ്റേഷൻ മുതൽ ഐ ടി പി എൽ ബാക്ക് ഗേറ്റ് വരെയാണ് നിയന്ത്രണം. ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനില്‍ നിന്ന് വൈദേഹളളി, ഐടിഎല്‍ ഭാഗത്തേക്കുളള വാഹനങ്ങൾ ജിഞ്ചർ ഹോട്ടലിന് മുന്നിലൂടെ വന്ന് ഐ ടി പി എൽ ബാക്ക്…
Read Moreദിലീപിനെതിരായ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ആസിഫലി , ബാല , ജഗതി ശ്രീകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2013 ൽ കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് . ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്. കേസിൽ ദിലീപിനെതിരെ ബലാത്സംഗ കേസ്ആ മാത്രമായിരുന്നു ആദ്യം ചുമത്തിയിരുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ…
Read Moreവനിത യാത്രക്കാർക്ക് സുരക്ഷ: വനിതകൾക്ക് മാത്രം സേവനം നൽകാൻ ഊബർ ബൈക്ക് ടാക്സി സർവീസിൽ ഇനി വനിത റൈഡർമാർ
ബംഗളുരു : സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ കൂടിയതോടെ ഊബർ ബൈക്ക് ടാക്സി സർവീസിൽ വനിത റൈഡർമാരെ നിയോഗിച്ചു. വനിത യാത്രക്കാർക്ക് സുരക്ഷ യാത്ര ഉറപ്പിക്കാൻ വേണ്ടിയാണ് ഇവരുടെ സർവീസ്. വനിത യാത്രക്കാർക്ക് മാത്രമാണ് ഇവരുടെ സേവനം ലഭിക്കുക. യാത്ര സംബന്ധിച്ച് ഉള്ള വിവരങ്ങൾ 5 പേരുമായി പങ്കുവെക്കാനും സൗകര്യമുണ്ട്. കസ്റ്റമർ കെയർ സംവിധാനം 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ യാത്രക്കാരുടെ മൊബൈൽ നമ്പർ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും പാതി വഴിയിൽ ഇറക്കി വിടുന്നത്, റൂട്ടുമാറ്റി ബൈക്ക് ഓടിക്കുന്നത് ഉൾപ്പെടെ ഉള്ളവ ഉണ്ടാകില്ലന്നും…
Read Moreബസിന് 6000 വിമാനത്തിന് 17000: ക്രിസ്മസ് പുതുവർഷ യാത്രനിരക്ക് കണ്ട് കണ്ണ് തള്ളി മലയാളികൾ
ബംഗളുരു : ക്രിസ്മസ് പുതുവർഷ അവധിക്ക് ബംഗളുരുവിൽ നിന്നുള്ള സ്വകാര്യ ബസ്, വിമാന സർവീസുകൾക്ക് ഉള്ള ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു. 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകളിലെ നിരക്ക് മൂന്ന് ഇരട്ടി വരെയാണ് ഉയർത്തിയത്. 20ന് എ സി സ്ലീപ്പർ ബസിൽ എറണാകുളത്തേക്കുള്ള നിരക്ക് 5500-6000 വരെയും ആയി. കോട്ടയത്തേക്ക് 3700-4000 രൂപയും തിരുവനന്തപുരത്തേക്ക് 400-4700 രൂപയുമാണ്. കോഴിക്കോട്ടേക്ക് 2200-2700 രൂപയും കണ്ണൂരിലേക്ക് 2000-2500 രൂപയുമാണ് നിരക്ക്. ബംഗളുരുവിൽ നിന്നുള്ള കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഉള്ള വിമാന ടിക്കറ്റ് നിരക്ക് 16000-17000…
Read Moreനഗരത്തിൽ പെയ്ത മിതമായ മഴയിൽ പോലും പതിവ്പോലെ വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക്: വഴിയിൽ പെട്ട് യാത്രക്കാർ
ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മിതമായ മഴയാണ് വ്യാഴാഴ്ച നഗരത്തിൽ പെയ്തത്. യെലഹങ്ക ജംഗ്ഷൻ ഉൾപ്പെടെ എയർപോർട്ട് റോഡിലേക്കുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും മഴ കാരണമായി. ടിൻ ഫാക്ടറിക്ക് സമീപമുള്ള ഓൾഡ് മദ്രാസ് റോഡ്, ടൗൺ ഹാളിന് സമീപം, എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓസ്റ്റിൻ ടൗണിലെ മദർ തെരേസ റോഡിൽ പൊട്ടി മരം വീണത് ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെടുത്തി. അടുത്ത കുറച്ച് ദിവസങ്ങളിൽ, ബെംഗളൂരുവിലും തീരദേശ…
Read Moreശക്തി കൂടിയ ന്യൂനമര്‍ദ്ദം; കേരളത്തിൽ ഇന്നും തീവ്രവും ശക്തവുമായ മഴ; ഇന്ന് തെക്കന്‍ ജില്ലകളില്‍, ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മന്നാര്‍ കടലിടുക്കിനു മുകളിലായി നിലനില്‍ക്കുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തെക്കന്‍ തമിഴ് നാട് തീരത്തേക്ക് നീങ്ങി തുടര്‍ന്ന് ശക്തി…
Read Moreവയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സംസ്ഥാനത്തിന്റെ വക 100 വീടുനിർമാണത്തിനെതിരേ ബി ജെ പി
ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് 100 വീട് വെച്ചുകൊടുക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതിയെ വീണ്ടും വിമർശിച്ച് ബി.ജെ.പി. രാഹുലിനെയും പ്രിയങ്കയെയും പ്രീണിപ്പിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രമമാണിതെന്നാണ് ആരോപണം. സിദ്ധരാമയ്യ കർണാടകത്തിലെ ജനങ്ങൾക്കുവേണ്ടിയാണോ അതോ ഗാന്ധികുടുംബത്തിനുവേണ്ടിയാണോ പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ചോദിച്ചു. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കേരളസർക്കാർ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വീടുനിർമിക്കാനും അതിനുവേണ്ടി സ്ഥലംവാങ്ങാനും തയ്യാറാണെന്ന് കത്തിൽ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി. പ്രതിഷേധം കടുപ്പിച്ചത്. സിദ്ധരാമയ്യ പദ്ധതി പ്രഖ്യാപിച്ചപ്പോൾത്തന്നെ ബി.ജെ.പി. വിമർശനമുയർത്തിയിരുന്നു.…
Read More