മത്സരത്തിനിടെ മലയാളി സൈക്കിളിസ്റ്റിനെ കാർ ഇടിപ്പിച്ച് തെറിപ്പിച്ചു; ഇരുട്ടിൽ തപ്പി പോലീസ് 

ബെംഗളൂരു: സൈക്കിളിങ് മത്സരത്തിനിടെ കാർ ഇടിച്ചു ഗുരുതര പരിക്കുകളോടെ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്.

അങ്കമാലി സ്വദേശിയായ റോണി ജോസിനാണ് പരിക്കേറ്റത്.

അപകടമുണ്ടാക്കിയ കാറിനെ സംബന്ധിച്ച എല്ലാ തെളിവുകളും നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ നിസ്സംഗത പുലർത്തുകയാണ് പോലീസ്.

ഹൂബ്ലി സൈക്കിളിങ് ക്ലബ് സംഘടിപ്പിച്ച 1000 കിലോമീറ്റർ സൈക്കിളിങ് മത്സരത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ഒക്ടോബറില്‍ റോണി ബംഗളൂരുവിലെത്തിയത്.

അപകടത്തില്‍ വലതുകാലിന് ഗുരുതരമായി പരിക്കേറ്റ റോണി രണ്ടു മാസമായി വൈറ്റ് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ബെംഗളൂരുവിലെ ചിത്രദുർഗ്ഗയില്‍ വെച്ചായിരുന്നു ചുവന്ന നിറത്തിലുളള സ്വിഫ്റ്റ് കാർ റോണിയെ ഇടിച്ചു വീഴ്ത്തിയത്.

ഹുബ്ബള്ളി-ദാവൻഗെരെ-തുംകൂർ-മൈസൂരു ദേശീയ പാതയായിരുന്നു മത്സരത്തിന്റെ റൂട്ട്.

പിന്നില്‍ നിന്ന് പാഞ്ഞെത്തിയ കാർ സൈക്കിള്‍ ലൈനിലൂടെ സഞ്ചരിച്ച റോണിയെ ഇടിച്ചിട്ട ശേഷം കടന്നു പോകുകയായിരുന്നു.

ഇടിച്ചിട്ട കാറിന്റെ നിറവും മോഡലും ഉള്‍പ്പടെ കൃത്യമായ തെളിവ് സഹിതം പരാതി നല്‍കിയിട്ടും കർണാടക പോലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് റോണിയുടെ കുടുംബത്തിന്റെ പരാതി.

എറണാകുളത്ത് ഐ ടി ജീവനക്കാരനായ റോണി അപകടത്തെത്തുടർന്ന് ബെംഗളൂരുവില്‍ തന്നെ കഴിയുകയാണ്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ചികിത്സയ്ക്കായി ഇപ്പോള്‍ 10 ലക്ഷത്തിലധികം തുക ചെലവായി.

വലതു കാലിന്റെ ചലന ശേഷി ഭാഗികമായി നഷ്ടപ്പെട്ടതിനാല്‍ തുടർചികിത്സാ ചെലവുകളും ഭീമമാണ്.

യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റോണി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts