നടൻ അല്ലു അർജുൻ 14 ദിവസത്തേക്ക് റിമാൻഡിൽ; ചഞ്ചൽഗുഡ ജയിലിലേക്ക്: ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിൽ

പുഷ്പ 2 റിലീസിനിടെ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും.സാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലുവിനെ റിമാൻഡ് ചെയ്തത്.ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് അല്ലു അർജുനെ ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

  യാത്രാസമയം പകുതിയായി കുറയും; ബെംഗളൂരു നിവാസികൾ കാത്തിരുന്ന ഈ റൂട്ടിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് അനുമതി

ഭർത്താവിനും 2 ആൺമക്കൾക്കുമൊപ്പം പുഷ്പ 2 കാണാനെത്തിയ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.

പത്തരയോടെ ഷോ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറുകയും പിന്നീട് സംഘർഷം ഉണ്ടാകുകയുമായിരുന്നു.

സംഘർഷത്തിനിടയിൽ ശ്വാസംമുട്ടി തളർന്നുവീണ രേവതിക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us