രേണുക സ്വാമി കൊലക്കേസ്; നടൻ ദർശനും പവിത്രയ്ക്കും ജാമ്യം 

ബെംഗളൂരു: രേണുക സ്വാമി കൊലക്കേസില്‍ കർണാടക സൂപ്പർതാരം ദർശൻ തൂഗുദീപയ്‌ക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയ്‌ക്കും ജാമ്യം അനുവദിച്ചു.

ഇടക്കാല ജാമ്യം നേടി ജയില്‍മോചിതനായതിന് പിന്നാലെയാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്.

നട്ടെല്ലിന് ശസ്ത്രക്രിയ ഉള്‍പ്പടെ നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ദർശൻ നേരത്തെ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തുടർന്നാണ് നടന് ഇടക്കാല ജാമ്യം ലഭിച്ചത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

എന്നാല്‍ രക്തസമ്മർദ്ദം നിയന്ത്രിതാവസ്ഥയില്‍ അല്ലെന്ന് കാണിച്ച്‌ ശസ്ത്രക്രിയയുടെ തീയതി നീട്ടിക്കൊണ്ടുപോവുകയായിരുന്നു നടൻ.

ഇക്കാര്യം ചൂണ്ടിക്കാട്ടി ദർശനെതിരെ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ ശക്തമായ വാദങ്ങള്‍ നിരത്തിയിരുന്നു.

കൃത്യമായ മെഡിക്കല്‍ രേഖകള്‍ കാണിക്കാതെ ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോയി ജാമ്യകാലാവധി നീട്ടാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്ക് ഇനിയും ജാമ്യം അനുവദിക്കരുതെന്നും സർക്കാർ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.

എന്നാല്‍ ഈ വാദം നിരസിച്ച കോടതി ദർശന് ഇടക്കാല ജാമ്യം നീട്ടി നല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് സ്വാഭാവിക ജാമ്യവും ദർശന് അനുവദിച്ചത്.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

കേസിലെ മറ്റ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts