ബെംഗളൂരു: പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മരിച്ച നിലയില്‍. ഉഡുപ്പിയിലാണ് സംഭവം. ബ്രഹ്മവാറിലാണ് മലയാളിയായ 45കാരൻ പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. കൊല്ലം സ്വദേശിയും 45കാരനുമായ ബിജു മോഹൻ എന്നയാളാണ് ഉഡുപ്പിയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഏറെക്കാലമായി ബ്രഹ്മവാറില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളിയായിരുന്നു ബിജു. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ ചേർകാഡിയില്‍ അപരിചിതൻ ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ സഹോദനാണ് ഇയാളെ പോലീസിന് പിടിച്ച് നല്‍കിയത്. ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി സഹോദരിയെ…
Read MoreYear: 2024
ഉലകനായകൻ എന്ന് ഇനി വിളിക്കരുത്; അഭ്യർത്ഥനയുമായി കമൽഹാസൻ
ഇന്ത്യൻ സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയാണ് കമല്‍ഹാസൻ. സൂപ്പർതാരത്തെ ഉലകനായകൻ എന്നാണ് ആരാധകർ സ്നേഹത്തോടെയും ആരാധനയോടെയും വിശേഷിപ്പിക്കുന്നത്. കമല്‍ഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തില്‍ ഉലകനായകനേ എന്ന ഒരു ഗാനംപോലുമുണ്ടായിരുന്നു. ഇപ്പോഴിതാ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് കമല്‍ഹാസൻ ഒരഭ്യർഥന നടത്തിയിരിക്കുകയാണ്. തന്നെ ഇനിയാരും ഉലകനായകൻ എന്ന് വിളിക്കരുത് എന്നാണ് കമല്‍ഹാസൻ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹത്തിന്റെ ഈ അഭ്യർത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍, പാർട്ടി അംഗങ്ങള്‍ തുടങ്ങി ആരും ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസൻ എന്നോ കമല്‍…
Read Moreപ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കർണാടക മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഒക്ടോബർ 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വൽ രേവണ്ണ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ഹരജി തള്ളുകയായിരുന്നു. ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകൾ പ്രജ്വൽ രേവണ്ണക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹാസനിലെ എം.പിയായിരുന്ന പ്രജ്വൽ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ…
Read Moreഒരു മാസത്തേക്ക് ഇനി 100 രൂപ പോലും വേണ്ട!!! പുതിയ റീചാർജ് പ്ലാനുമായി ജിയോ
ന്യൂഡൽഹി: രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. ജിയോയും ബിഎസ്‌എന്‍എല്ലും എയര്‍ടെല്ലുമെല്ലാം മത്സര രംഗത്ത് കട്ടക്ക് തന്നെയുണ്ട്. ഇപ്പോഴിതാ എതിരാളികളെ നേരിടാന്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുമായി കളംനിറയുന്ന ബിഎസ്‌എന്‍എല്ലിനായിരിക്കും ജിയോയുടെ നീക്കം ഏറ്റവും വലിയ തലവേദനയാവുക. 91 രൂപയാണ് റിലയന്‍സ് ജിയോയുടെ റീച്ചാര്‍ജിന്‍റെ വില. അണ്‍ലിമിറ്റഡ് കോളിംഗ്, 3ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയുമായാണ് പുത്തൻ പ്ലാൻ കളത്തില്‍ ഇറങ്ങുന്നത്. 91 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് ആകെ 3 ജിബി…
Read Moreദളിതര്‍ക്ക് ക്ഷേത്രപ്രവേശനം ; മണ്ഡ്യയിൽ സംഘർഷം
ബെംഗളൂരു: ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതിനെത്തുടര്‍ന്ന് മണ്ഡ്യയിലെ ഗ്രാമത്തില്‍ സംഘര്‍ഷം. ദളിതര്‍ക്ക് ഹനകെരെ ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജില്ലാ അധികാരികള്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് മേല്‍ജാതിക്കാരായ വൊക്കലിഗ സമുദായത്തിലുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹത്തെ മേല്‍ജാതിക്കാര്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഹനകെരെ ഗ്രാമത്തില്‍ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. പണ്ടുമുതലെ ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ജീര്‍ണാവസ്ഥയിലായ ക്ഷേത്രം മൂന്ന് വര്‍ഷം മുമ്പാണ് പുതുക്കിപ്പണിതത്. അടുത്തിടെ ക്ഷേത്രം സംസ്ഥാന റീലിജിയസ് എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലാകുകയും…
Read Moreബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ കണ്ണൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. കണ്ണൂർ പേരാവൂരിനടുത്ത പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദ് (20)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്‌ത തോലമ്പ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ് ശശീന്ദ്രനെ (23) ഗുരുതര പരിക്കുകളോടെ ബെനാർഗട്ട ഫോർട്ടീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. പെരുന്തോടി അത്തൂരിലെ കല്ലംപറമ്പില്‍ ഷംസുദ്ധീന്റെയും ഹസീനയുടെയും മകനാണ് സഹദ്. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജിയുടെയും മകനാണ് പരിക്കേറ്റ റിഷ്ണു.
Read Moreവിവാഹതരബന്ധം; ആത്മഹത്യ പ്രേരണക്കുറ്റമായി കാണാനാവില്ലെന്ന് കോടതി
ബെംഗളൂരു: ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭർത്താവ് ആത്മഹത്യ ചെയ്താല്‍ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭർത്താവിന്റെ ആത്മഹത്യയില്‍ യുവതിക്കും അവരുടെ സുഹൃത്തിനുംമേല്‍ പ്രേരണാക്കുറ്റം ചുമത്തിയ കീഴ്കോടതി വിധി ജസ്റ്റിസ് ശിവശങ്കർ അമരന്നവർ റദ്ദാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306-ാം വകുപ്പ് അനുശാസിക്കുന്ന ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പരിധിയില്‍ വിവാഹേതരബന്ധം ഉള്‍പ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവ് ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഭാര്യ പ്രേമയും സുഹൃത്ത് ബസവലിംഗ ഗൗഡയും അദ്ദേഹത്തോട് “പോയി മരിക്കാൻ’ പറഞ്ഞിരുന്നു. ആ പ്രതികരണം ഒന്നുകൊണ്ടുമാത്രം പ്രതികള്‍ക്കുമേല്‍ പ്രേരണക്കുറ്റം നിലനില്‍ക്കില്ല. ഭാര്യയുടെ വിവാഹേതരബന്ധത്തില്‍ മനംനൊന്താകാം ഭർത്താവ് ആത്മഹത്യ…
Read Moreനടി കസ്തൂരി ഒളിവിൽ
നടി കസ്തൂരിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. തെലുങ്ക് സംസാരിക്കുന്ന ആളുകളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് നടിക്കെതിരെ കേസ് എടുത്തത്. പോയിസ് ഗാര്‍ഡനിലെ തന്റെ വീട് പൂട്ടി നടി ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് വിവരം. നടിയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആണ്. ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ തെലുങ്ക് ഫെഡറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് നാല് വകുപ്പുകള്‍ പ്രകാരം എഗ്മോര്‍ പോലീസ് നടിക്കെതിരെ കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ…
Read Moreജോലിക്ക് പോകാൻ പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി
ബെംഗളൂരു: ജോലിക്ക് പോകാൻ പറഞ്ഞതിന് മാതാവിനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെ.വി. ആയിഷയാണ് (50) കൊല്ലപ്പെട്ടത്. കെ.വി. ഷുഫിയാനാണ് (32) കസ്റ്റഡിയിലുള്ളത്. ആയിഷയുടെ ഭർത്താവ് ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. ആയിഷ രണ്ട് കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഷുഫിയാൻ ജോലിക്ക് പോകാത്തതിനാല്‍ വീട്ടില്‍ വഴക്ക് പതിവാണ്. വഴക്ക് രൂക്ഷമായതോടെ ഉമ്മയെ വെട്ടി കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
Read Moreമണിക്കൂറുകൾ നീണ്ട ട്രാഫിക് ജാമിലും ഓർഡർ ചെയ്ത ഭക്ഷണം 10 മിനിറ്റിൽ ഡെലിവറി ചെയ്ത് സ്വിഗ്ഗി ; ശ്രദ്ധ നേടി യുവാവിന്റെ പോസ്റ്റ്
ബെംഗളൂരു: മണിക്കൂറുകൾ നീണ്ട ട്രാഫിക് ജാമിൽ അര്‍പിത് അറോറ എന്ന യുവാവ് പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിറ്റിയിലെ യാത്രയ്ക്കിടയില്‍ രണ്ട് മണിക്കൂറോളം ട്രാഫിക്കില്‍ കുടുങ്ങി. ധാരാള സമയം ട്രാഫിക്കില്‍ കുടുങ്ങുമെന്ന് അറിയാവുന്ന അര്‍പിത്, ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു, പക്ഷേ സിറ്റിയിലെ ട്രാഫിക് സ്തംഭിച്ചിരിക്കെ വെറും 10 മിനിറ്റിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്തു. പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്. ”ബെംഗളുരുവിലെ ഏറ്റവും തിരക്കുള്ള നിമിഷം. നിങ്ങള്‍ ഏകദേശം രണ്ട് മണിക്കൂറോളം ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് നിങ്ങളുടെ കാറില്‍ നിന്ന് അത്താഴം…
Read More