സംസ്ഥാനത്ത് 1414 സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കും; സ്റ്റേഷനുകൾ ഉള്ള സ്ഥലങ്ങൾ അടങ്ങിയ വിശദാംശങ്ങൾ അറിയാൻ വായിക്കം

ബെംഗളൂരു : കർണാടകത്തിൽ 2030-ഓടെ 1414 കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം. നഗരത്തിലെ വാതകവിതരണ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് നിയോഗിക്കുന്ന ഏജൻസികളാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 30 വരെ കർണാടകത്തിൽ 412 സി.എൻ.ജി. സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബെംഗളൂരു അർബൻ (77), ബെംഗളൂരു റൂറൽ (41) ദക്ഷിണ കന്നഡ (35), ബല്ലാരി (21), രാമനഗര (17), ബീദർ (16), മൈസൂരു…

Read More

ഇനി മഴയിലും കുഴിയടയ്ക്കൽ മുടങ്ങില്ല; ഇക്കോഫിക്സ് സാങ്കേതിക വിദ്യയിൽ കുഴികൾ അടയ്ക്കാൻ പുതുവഴിയുമായി ബിബിഎംപി; എന്താണ് ഇക്കോഫിക്സ് എന്നറിയാൻ വായിക്കാം

ബെംഗളൂരു∙ നഗരറോഡുകളിലെ തീരാദുരിതമായ കുഴികൾ നികത്താൻ ഇക്കോ ഫിക്സ് സാങ്കേതിക വിദ്യ പരീക്ഷിച്ച് ബിബിഎംപി. വ്യാപാര കേന്ദ്രമായ അവന്യൂ റോഡിലാണ് പുതിയ കുഴിയടപ്പ് പരീക്ഷിച്ചത്. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ബിബിഎംപി പദ്ധതി നടപ്പാക്കിയത്. കാലംതെറ്റിയെത്തുന്ന മഴ കാരണം റോഡുകളിലെ കുഴിയടപ്പ് ഫലപ്രദമാകാത്തത് ബിബിഎംപിക്ക് ഏറെ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. ബ്രാൻഡ് ബെംഗളൂരു പ്രതിഛായയ്ക്ക് റോഡിലെ കുഴികൾ തടസ്സം നിൽക്കുന്നത് സർക്കാരിനും തലവേദനയാണ്. ഇതോടെയാണ് കുഴിയടപ്പിന് പലവിധ മാർഗങ്ങൾ ബിബിഎംപി തേടുന്നത്. ഇക്കോഫിക്സ് സാങ്കേതിക വിദ്യ സ്റ്റീൽ പ്ലാന്റുകളിൽ ഇരുമ്പയിര്…

Read More

മൈസൂരു – ബാവലി – മാനന്തവാടി റോഡ് തവിട് പൊടി : ദുരിതത്തിലായി സംസ്ഥാനാന്തര യാത്രക്കാർ

മൈസൂരു – ബാവലി – മാനന്തവാടി റോഡിന്റെ ശോചനീയാവസ്ഥ സംസ്ഥാനന്തര യാത്രക്കാരെയും ബാധിക്കുന്നു. സംസ്ഥാന അതിർത്തിയായ അന്തർസന്തേ മുതൽ ബാവലി വരെയുള്ള ഭാഗത്ത് ടാറിങ് തകർന്നതൊടെ യാത്ര ദുഷ്‌കരമായി. ബംഗളുരു മൈസൂരു എന്നിവിടങ്ങളിൽ നിന്ന് വയനാട് കണ്ണൂർ ഭാഗത്തേക്ക് സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ കൂടുതലായി ഉപയോകിക്കുന്ന റോഡ് ആണിത്. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ രാത്രിയാത്ര നിരോധനമുള്ള റോഡിനെ ശബരിമല തീർത്തടകരും ആശ്രയിക്കുന്നു. നാഗാർഹോളെ കടുവ സാങ്കേതത്തിലൂടെ കടന്ന് പോകുന്ന റോഡിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ആക്രമിക്കാൻ എത്തിയാൽ കുണ്ടും കുഴിയും…

Read More

ആർവി റോഡ് – ബൊമ്മസാന്ദ്ര പാതയിലെ മെട്രോ സര്‍വീസ് അടുത്ത മാസം മുതല്‍; പക്ഷെ പാര്‍ക്കിങ് അനിശ്ചിതാവസ്ഥയില്‍

ബംഗളുരു : ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള മെട്രോ ആർവി റോഡ് – ബൊമ്മസാന്ദ്ര പാതയില്‍ ഏടുത്ത മാസം സര്‍വീസ് ആരംഭിക്കാനിരിക്കെ 16 സ്റ്റേഷനുകളില്‍ ഒന്നില്‍ പോലും കാര്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തത് തിരിച്ചടിയായെക്കും. 13 സ്റ്റേഷനുകളില്‍ ഇരുചക്രവാഹന പാര്‍ക്കിങ് കേന്ദ്രങ്ങളുണ്ട്. ഇവയുടെ നടത്തിപ്പിനായി ബിഎംആര്‍സിഎല്‍ കരാര്‍ ക്ഷണിച്ചിട്ടുണ്ട്. ജയദേവ, ബരത്തന അഗ്രഹാര, ഹുസ്‌ക്കൂര്‍ റോഡ് സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്ല. ഇലക് ട്രോണിക്ക് സിറ്റി സ്‌റ്റേഷനിലാണ് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകുക 2630 എണ്ണം. ഐടി കമ്പനികള്‍ ഏറെയുളള മേഖലയിലൂടെ കടന്ന് പോകുന്ന പാതയിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയാണ് കാര്‍…

Read More

വിധി വന്ന് ഒരു വർഷം; വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാരെന്ന ചോദ്യം ഇനിയും ബാക്കി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ വിധി വന്ന് ഒരു വർഷത്തിനു ശേഷവും പ്രതിയാരെന്ന ചോദ്യം ബാക്കി. കോടതി വെറുതെവിട്ട അർജുൻ തന്നെയാണ് പ്രതിയെന്ന് കുട്ടിയുടെ കുടുംബവും, പൊലീസും ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. കുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പ്രോസിക്യൂട്ടറെ സർക്കാർ ഇതുവരെ നിയമിച്ചട്ടില്ല. ഹൈക്കോടതിയിൽ ആറു വയസ്സുകാരിയുടെ കുടുംബം നൽകിയ അപ്പീലിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ വേഗത്തിൽ നിയമിക്കുമെന്ന മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ പത്തുമാസമായിട്ടും നിയമനം നടന്നട്ടില്ല. സർക്കാരിൻറെ ആവശ്യപ്രകാരം പ്രോസിക്യൂട്ടറായി നിയമിക്കാൻ മൂന്ന് പേരുടെ…

Read More

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ഡിസംബർ 16 മുതൽ 18 വരെ ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ഒറ്റപെട്ട കനത്ത മഴയ്ക്കാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണിത്. ബംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിക്കബല്ലാപുര, കോലാർ, മാണ്ഡ്യ, മൈസൂരു, തുമകുരു ജില്ലകളിൽ 16, 17 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ദക്ഷിണ കർണാടകയിൽ ഡിസംബർ 18, 19 തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

Read More

24 പേജ് കത്തെഴുതിവെച്ച് ജീവനൊടുക്കിയ ബെംഗളൂരു ടെക്കിയുടെ ഭാര്യാമാതാവും സഹോദരനും അറസ്റ്റിൽ; ഭാര്യ ഒളിവിൽ

ബെംഗളൂരു : കഴിഞ്ഞദിവസം ആത്മഹത്യചെയ്ത ഐ.ടി. ജീവനക്കാരന്റെ ഭാര്യ ഭാര്യാ മാതാവിനെയും സഹോദരനെയും കർണാടക പോലീസ് അറസ്റ്റ് ചെയ്തു. അതുലിൻ്റെ ഭാര്യ മാതാവ് നിഷ സിംഘാനിയ, ഭാര്യ സഹോദരൻ അനുരാഗ് സിംഘാനിയ എന്നിവരെ കർണാടക പൊലീസ് വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. അതുലിൻ്റെ ഭാര്യ നികിത സിംഘാനിയ ഒളിവിലാണെന്നും അവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചതായും വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശിലെ ജൗൻപൂരിൽ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്, അവിടെയുള്ള പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. കർണാടക പോലീസ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം ഇവരെ…

Read More

കിടന്നുറങ്ങിയത് തറയിൽ; ‘തെറ്റ് ചെയ്തിട്ടില്ല; ആദ്യ പ്രതികരണവുമായി അല്ലു അര്‍ജുന്‍

ഹൈദരാബാദ്: തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ് നടൻ‌ അല്ലു അർജുൻ. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “രാജ്യമൊട്ടാകെ എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. എല്ലാ സംസ്ഥാനങ്ങളിലും ഇൻഡസ്ട്രികളിലുമുള്ള ഓരോരുത്തരോടും, എന്റെ ആരാധകരോടും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച് എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ നിയമം അനുസരിക്കുന്ന ആളാണ്, ഒളിച്ചോടിയിട്ടില്ല. നിയമത്തെ ഞാൻ‌ ബഹുമാനിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും. 7697-ാം നമ്പർ തടവുകാരനായ അല്ലു അർജുൻ ഇന്നലെ രാത്രി തറയിലാണ് കിടന്നുറങ്ങിയതെന്നും താരത്തിന്റെ…

Read More

ഒരു രാത്രി ജയിൽ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ മോചിതനായി; പോലീസിന്റെ ഭാഗത്ത് അനാസ്ഥയെന്ന് അഭിഭാഷകൻ

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ഒരു രാത്രി ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് മോചനം. തെലങ്കാന ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവെത്താന്‍ വൈകിയതോടെയാണ് നടന് ജയിലില്‍ കഴിയേണ്ടിവന്നത്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലെ എ1 ബാരക്കിലാണ് അല്ലു അര്‍ജുനെ പാര്‍പ്പിച്ചത്. ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ലഭിച്ചിട്ടും അല്ലു അര്‍ജുനെ മോചിപ്പിച്ചില്ലെന്നും ഇതിനു മറുപടി പറയേണ്ടിവരുമെന്നും നടന്റെ അഭിഭാഷകന്‍ അശോക് റെഡ്ഡി പറഞ്ഞു. യുവതിയുടെ മരണത്തിന്റെ ഉത്തരവാദിത്വം നടന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം.…

Read More

അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് രശ്മിക മന്ദാന

പുഷ്പ 2 റിലീസ് ദിനത്തിൽ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ നടൻ അല്ലു അർജുൻ അറസ്റ്റിലായതിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന. ഇപ്പോൾ കാണുന്ന കാര്യങ്ങൾ തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും. അത്യന്തം ദുഃഖകരവും നിർഭാഗ്യകരവുമാണ് നടന്ന സംഭവങ്ങളെന്നും എല്ലാം ഒരു വ്യക്തിയിൽ മാത്രം കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണെന്നും രശ്മിക ട്വിറ്ററിൽ കുറിച്ചു. ഞാൻ ഇപ്പോൾ കാണുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.. നടന്നത് നിർഭാഗ്യകരവും അത്യന്തം ദുഃഖകരവുമായ സംഭവമാണ്. എല്ലാം ഒരു വ്യക്തിയിൽ മാത്രം കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണ്. ഈ…

Read More