ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മൈസൂരു : ശിവമോഗയിൽനടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കഴിഞ്ഞദിവസം രാത്രി ശിവമോഗ സാഗർ റോഡിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ഒരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല യുവാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

നാട്ടിലേക്ക് ഇന്നും സ്പെഷ്യൽ ട്രെയിൻ ; വിശദാംശങ്ങൾ വായിക്കാം 

ബെംഗളൂരു: അവധിക്കാല തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചു. ബയ്യപ്പനഹള്ളി ടെർമിനൽ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഇന്ന് സർവീസ് നടത്തും. നാളെ ഉച്ചയോടെയാണ് മടക്കയാത്ര. ഇരു റൂട്ടിലും ഓരോ സർവീസുകളാണ് ഉള്ളത്. ഇന്ന് വൈകുന്നേരം 3.50 ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് നാളെ രാവിലെ 10.05 ന് തിരുവനന്തപുരം നോർത്തിലെത്തും. ബെംഗളൂരുവിൽ നിന്ന് കെആർപുരം, ബംഗാർപേട്ട് എന്നിവിടങ്ങളിൽ നിർത്തും. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്‌, തൃശൂർ, ആലുവ,എറണാകുളം, കോട്ടയം, തിരുവല്ല, ചിങ്ങവനം, ചെങ്ങന്നൂർ,മാവേലിക്കര, കായംകുളം,…

Read More

സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 9 അയ്യപ്പ ഭക്തർക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു : ഹുബ്ബള്ളി സായിഗനറിലെ ശിവക്ഷേത്രത്തിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരെ ഹുബ്ബള്ളിയിലെ ‘കിംസ്’ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാചകവാതക സിലിൻഡർ ഉപയോഗിച്ച് ഭക്ഷണം പാകംചെയ്ത് കഴിച്ചശേഷം ക്ഷേത്രത്തിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന അയ്യപ്പഭക്തരാണ് അപകടത്തിൽപെട്ടത്. സിലിൻഡർ ശരിയായ രീതിയിൽ അടയ്ക്കാത്തതിനെത്തുടർന്ന് വാതകം ചോർന്നതാവാം അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശബരിമലയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽപെട്ടത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ നന്ദഗവിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

മാട്രിമോണിയല്‍ സൈറ്റ് വഴി യുവതിയുടെ തട്ടിപ്പ്; , മൂന്ന് സമ്പന്നരെ വിവാഹം കഴിച്ച് തട്ടിയത് 1.25 കോടി

ഡല്‍ഹി: പത്തുവര്‍ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്ന നിക്കി ആണ് പിടിയിലായത്. 2013 ല്‍ ആഗ്രയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെയാണ് സീമ ആദ്യമായി വിവാഹം ചെയ്തത്. കുറച്ചു കാലത്തിനുശേഷം സീമ ആ ബിസിനസുകാരന്റെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. 2017ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറെയാണ് സീമ പിന്നീട് വിവാഹം ചെയ്തത്. ആ യുവാവുമായി വേര്‍പിരിഞ്ഞ…

Read More

അനധികൃത മദ്യവില്പന ; 15 വർഷത്തിന് ശേഷം ഒളുവിൽപോയ തൃശൂർ സ്വദേശി അറസ്റ്റിൽ

ഗോവയില്‍നിന്ന് അനധികൃതമായി മദ്യം എത്തിച്ച്‌ ഉഡുപ്പിയില്‍ വിറ്റ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി 15 വർഷത്തോളം ഒളിവില്‍ കഴിയുകയായിരുന്ന മലയാളിയെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചാലക്കുടിയിലെ ദയാനന്ദിനെയാണ് (56) ഉഡുപ്പി സി.ഇ.എൻ. പോലീസ് ചാലക്കുടിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഗോവൻ നിർമിത വിദേശമദ്യം ഉഡുപ്പിയിലെത്തിച്ച്‌ വിറ്റിരുന്ന ദയാനന്ദിനെ 2009-ലാണ് സി.ഇ.എൻ. പോലീസ് ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഉപാധികളോടെ ജാമ്യം ലഭിച്ച ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകാതെ കേരളത്തിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വീണ്ടും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് പോലീസ്…

Read More

വെറും 20 രൂപ കുർക്കുറെയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പട്ടണം വിട്ടത് 25 പേർ

ബെംഗളൂരു : ! ദാവൻഗെരെയിലെ ചന്നഗിരി താലൂക്കിലെ ഹൊന്നേബാഗി ഗ്രാമത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ വഴക്കിൽ പത്തിലധികം പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴക്കിൻ്റെ ദൃശ്യം സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. . ആതിഫ് ഉള്ള എന്ന വ്യക്തി ഹൊന്നേബാഗി ഗ്രാമത്തിൽ പലചരക്ക് കട നടത്തുകയാണ്. ഇതേ കടയിൽ നിന്നാണ് സദ്ദാമിൻ്റെ മക്കൾ കുർക്കുറെ വാങ്ങിയത്. എന്നാൽ, കുർകുറെ കാലാവധി കഴിഞ്ഞതിനാൽ മറ്റൊരു കുർകുറെ നൽകണമെന്ന് സദ്ദാമിൻ്റെ കുടുംബം ആവശ്യപ്പെട്ടിട്ടു. പിന്നീട് വാക്ക് തർക്കം വളർന്ന് ഇരു കുടുംബങ്ങളും തമ്മിൽ വഴക്കായി. ബഹളം അവിടെ അവസാനിച്ചില്ല.…

Read More

നഗരത്തിലെ പെട്ടിക്കടകൾ പോലും ഓൺലൈൻ പേയ്മെന്റിലേക്ക് തിരിഞ്ഞു; ബിഎംടിസി മാത്രം അടുക്കുന്നില്ല

ബെംഗളൂരു‌: ടിക്കറ്റെടുക്കാൻ യുപിഐ പേയ്മെന്റ് അനുവദിക്കുമെന്ന ബിഎംടിസി പ്രഖ്യാപനം നടപ്പിലാകുന്നില്ലെന്ന് പരാതി. മിക്ക കണ്ടക്ടർമാരും ഇതിനു മടിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 6500 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്. ഇതിൽ 3000 ബസുകളിൽ യുപിഐ പേയ്മെന്റ് നടപ്പിലാക്കിയെന്നാണ് ബിഎംടിസി പ്രഖ്യാപിച്ചത്.എന്നാൽ തിരക്കേറിയ സമയങ്ങളിൽ കൃത്യമായ പേയ്മെന്റ് നടത്തിയോയെന്നു പരിശോധിക്കുക സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ ഇതിനെ എതിർക്കുന്നത്. അതിനാൽ ഓർഡിനറി ബസുകളിൽ ഇതു നടപ്പിലാക്കാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുപിഎ പേയ്മെന്റ് വ്യാപകമാക്കിയാൽ ഭൂരിഭാഗം യാത്രക്കാരും ഇതിലേക്കു മാറുമെന്നും ചില്ലറ പ്രശ്നം പരിഹരിക്കാമെന്നും മറുവാദവും ഉയരുന്നു.…

Read More

ടിവി റിമോട്ട് നൽകാത്തതിന് മുത്തശ്ശി ശകാരിച്ചതിന് പെൺകുട്ടി ആത്മഹത്യ ചെയ്തു

ബെംഗളൂരു : ടിവി റിമോട്ട് നൽകാത്തതിന് മുത്തശ്ശി ശകാരിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഷിമോഗ നഗരത്തിലെ സുലേബൈലിൽ ആണ് സംഭവം. അമ്മൂമ്മയുടെ ശാസനയിൽ സഹന(16) ആണ് ആത്മഹത്യ ചെയ്തത്. ആദ്യം രണ്ട് കുട്ടികൾ ടിവി റിമോട്ടിന് വേണ്ടി വഴക്കിട്ടു. ഇതുകാരണം മുത്തശ്ശി വന്ന് കൊച്ചുമകളെ ശകാരിച്ചു റിമോട്ട് വാങ്ങിയെടുക്കാൻ ശ്രമിച്ചു . ഇതിൽ മനംനൊന്ത് ചെറുമകൾ സഹന എലിവിഷം കഴിക്കുകയായിരുന്നു. ഭദ്രാവതി താലൂക്കിലെ കള്ളിഹാൾ സ്വദേശിനിയായ സഹന എന്ന പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ പഠിക്കുകയായിരുന്നു. സംഭവത്തിൽ തുംഗനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ…

Read More

പണി പാളി; ടണൽ റോഡുകളും, ഡബിൾ ഡെക്കർ ഇടനാഴികളും നഗരത്തിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന് പഠനം

ബെംഗളൂരു: ടണൽ റോഡുകളും, ഡബിൾ ഡെക്കർ ഇടനാഴികളും ബെംഗളൂരുവിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പഠനം. ബെംഗളൂരു ഐഐഎസ്‌സിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ടണൽ റോഡുകൾ ഉൾപ്പെടുന്ന വൻ പദ്ധതികൾ നഗരത്തെ വെള്ളത്തിൽ മുക്കാൻ സാധ്യതയുണ്ടെന്ന സൂചന പുറത്തുവന്നത്. ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതികൾ വരും വർഷങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും പഠനത്തിൽ വ്യക്തമാക്കി. നഗരത്തിൽ നിർമിക്കുന്ന ഡബിൾ ഡെക്കർ റോഡുകൾ, ടണൽ റോഡുകൾ നഗരത്തിലെ ഗതാഗത കുരുക്കിന് നേട്ടമാകുമെങ്കിലും, ഈ സാഹചര്യം മുതലെടുത്ത് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി. ഇതുവഴി പൊതുഗതാഗത…

Read More

കന്നഡ സാഹിത്യസമ്മേളനവേദിയിൽ ഇറച്ചിക്കറിയും മുട്ടയും; മാംസാഹാരം വിളമ്പിയതിൽ വ്യപകപ്രതിഷേധം

മൈസൂരു : മണ്ഡ്യയിൽ നടക്കുന്ന കന്നഡ സാഹിത്യസമ്മേളനത്തിലെ ഭക്ഷണ വിവേചനത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗത്തിന്റെ നേതൃത്വത്തിൽ മാംസാഹാരം വിളമ്പി. സമ്മേളനത്തിനെത്തുന്നവർക്കായി ഒരുക്കിയ ഔദ്യോഗിക ഭക്ഷണ ശാലയിലാണ് മാംസാഹാരം വിളമ്പിയത്. സമ്മേളനത്തിൽ ലഹരിയോടൊപ്പം മാംസാഹാരത്തിനും വിലക്കേർപ്പെടുത്തി സംഘാടകരായ കന്നഡ സാഹിത്യ പരിഷത്ത് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നേരത്തെ കുറിപ്പ് ഇറക്കിയിരുന്നു. തീരുമാനത്തിനെതിരേ സാംസ്കാരിക, സാഹിത്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യപകപ്രതിഷേധം ഉയർന്നിരുന്നു. സാഹിത്യ സമ്മേളനത്തിൽ ഭക്ഷണത്തിനോട് വിവേചനം കാണിക്കുന്നുവെന്ന ആക്ഷേപം ഒരു വിഭാഗത്തിൽനിന്ന് വ്യാപകമായി ഉയർന്നു. പിന്നാലെ പരിഷത്ത് സൈറ്റിൽനിന്ന് തങ്ങളുടെ കുറിപ്പ് പിൻവലിച്ചിരുന്നു. എന്നാൽ, സമ്മേളനത്തിന്റെ മൂന്ന്…

Read More