ബെംഗളൂരു: ബെംഗളൂരു ഓൾഡ് മദ്രാസ് റോഡ് നാലുവരി ഹൈവേയായി നവീകരിക്കുന്നു. ഇതിനായി 1,338 കോടി അനുവദിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പദ്ധതി പൂർത്തിയായാൽ ബെംഗളൂരുവിൽ നിന്ന് റാണിപേട്ട് വഴി ചെന്നൈയിലേക്കുള്ള ഓൾഡ് മദ്രാസ് റോഡ് ഇതോടെ ദേശീയപാത 40 ൽ ആക്‌സസ് നിയന്ത്രിത ഹൈവേയായി മാറും. നിലവിൽ ഹൊസ്‌കോട്ട് മുതൽ ചിറ്റൂർ വരെയുള്ള റോഡ് നാലുവരിപ്പാതയാണ്. ചിറ്റൂരിൽ നിന്ന് ആന്ധ്രാപ്രദേശ്-തമിഴ്‌നാട് അതിർത്തി വരെയുള്ള റോഡും നാലുവരിപ്പാതയാക്കി മാറ്റാനാണ് പദ്ധതി. ആന്ധ്രാ പ്രദേശ്-തമിഴ്നാട് അതിർത്തിയിൽ നിന്ന് വാലാജപേട്ടിലേക്കുള്ള പ്രധാന തടസ്സം രണ്ട്…
Read MoreMonth: December 2024
മണിപ്പൂരിൽ സൈനിക വാഹനാപകടം: രണ്ട് മാസത്തിനുള്ളിൽ വിരമിക്കാനിരുന്ന ബെലഗാവി സ്വദേശിയായ സൈനികന് വീരമൃത്യു
ബംഗളുരു : മണിപ്പൂരിലെ ബൊംബാല മണ്ഡലത്തിൽ സൈനിക വാഹനം മറിഞ്ഞ് ചിക്കോടി സ്വദേശിയായ സൈനികൻ വീരമൃത്യു വരിച്ചു. ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ കുപ്പനവാടി ഗ്രാമത്തിലെ സൈനികനായ ധർമരാജ സുഭാഷ് ഖോട്ട (42) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ റോഡിലേക്ക് കുന്നിടിഞ്ഞ് സേനയുടെ 2.5 ഡൈറ്റൺ വാഹനം മറിഞ്ഞു. സൈനിക വാഹനത്തിൽ ആകെ ആറ് സൈനികരാണ് യാത്ര ചെയ്തിരുന്നത്. ആറ് സൈനികരിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും നാല് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ച രണ്ട് സൈനികരിൽ ഒരാൾ കുപ്പനവാടി ഗ്രാമത്തിൽ നിന്നുള്ളയാളാണ്. ഫെബ്രുവരി…
Read Moreകൂടുതൽ പണം നൽകാൻ വിസമ്മതിച്ച ഉപഭോക്താവിനെ അസഭ്യം പറഞ്ഞ് ആക്രമിച്ച് നഗരത്തിലെ ക്യാബ് ഡ്രൈവർ
ബെംഗളൂരു: കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് ക്യാബ് ഡ്രൈവർ ഉപഭോക്താവിനെ അസഭ്യം പറയുകയും നടുറോഡിൽ വെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു . ശനിയാഴ്ച രാവിലെ പത്മനാഭനഗർ ആർ. കെ. ലേഔട്ടിലാണ് സംഭവം, കാന്താരാജു എന്ന ക്യാബ് ഡ്രൈവറുടെ മോശം പെരുമാറ്റത്തിൽ ഉപഭോക്താവ് ശുഭം എക്‌സ് ആപ്പിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്ത് പോലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ തൻ്റെ ബന്ധുക്കളിൽ ഒരാൾക്ക് ആർ. കെ. ലേഔട്ടിൽ നിന്ന് ശുഭം ഒരു ഓല ക്യാബ് ബുക്ക് ചെയ്തിരുന്നു. ഡ്രോപ്പ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം, ‘നിശ്ചിത…
Read Moreഎം.ടി.വിടവാങ്ങി!
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, ചെറുകഥാകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എംടി പത്രാധിപരായും ശോഭിച്ചു. ജ്ഞാനപീഠ ജേതാവാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള…
Read Moreതാരപുത്രൻ പ്രണയത്തിൽ!!! പ്രണവിനൊപ്പം ആ വിദേശ യുവതി ചെന്നൈയിലും…
നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ നടന്ന പ്രിവ്യൂ ഷോ കാണാന്‍ ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയക്കും ഒപ്പം കുടുംബസമേതമാണ് മോഹന്‍ലാല്‍ എത്തിയത്. ഷോ കാണാനായി വിജയ് സേതുപതി, മണിരത്‌നം, നടി രോഹിണി തുടങ്ങി സിനിമാ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും എത്തിയിരുന്നു. പ്രിവ്യൂ ഷോയ്ക്കിടെ പക്ഷേ ഈ പ്രമുഖരേക്കാളെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്…
Read Moreസ്കൂട്ടറില്‍ കണ്ടെയ്നർ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സ്കൂട്ടറില്‍ കണ്ടെയ്നർ ലോറിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. സമ്പാജെ ചേടാവിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. സിദ്ധാപൂർ നെല്ലിഹുഡിക്കേരി സ്വദേശി ചിദാനന്ദ ആചാര്യ (48), ഭാര്യ നളിനി (39) എന്നിവരാണ് മരിച്ചത്. സിദ്ധാപൂരില്‍ നിന്ന് പുത്തൂരിലേക്ക് വരുകയായിരുന്ന സ്കൂട്ടറില്‍ സുള്ള്യയില്‍ നിന്ന് മടിക്കേരി ഭാഗത്തേക്ക് പോവുകയായിരുന്നു കണ്ടെയ്‌നർ ഇടിച്ചാണ് അപകടമുണ്ടായത്. ചിദാനന്ദ സംഭവസ്ഥലത്തും നളിനി ആശുപത്രിയിലുമാണ് മരിച്ചത്. സ്വർണപ്പണിക്കാരായ ദമ്പതികള്‍ മകനെ ബസില്‍ അയച്ച് സ്കൂട്ടറില്‍ പുത്തൂരിലേക്ക് പോവുകയായിരുന്നു.
Read Moreബെംഗളൂരു പുതുവര്‍ഷാഘോഷം: നഗരത്തിൽ കനത്ത സുരക്ഷ
ബെംഗളൂരു: നഗരം പുതുവർഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിരശീല വീഴുന്നതോടെ പുതുവർഷാഘോഷത്തിന് കൊടിയേറും. പാർട്ടികളും ഡിജെയും സ്പെഷ്യല്‍ ഷോകളും ഡാന്‍സും പാട്ടും ഒക്കെ തരംപോലെ ഇവിടെ ഒരുക്കിയിട്ടുണ്ട്. 2024 ന് ഒരു വിടവാങ്ങല്‍ നൽകി പുത്തൻ വർഷമായ 2025 നെ ഏറ്റവും അനുയോജ്യമായ വിധത്തില്‍ സ്വീകരിക്കാനാണ് ബെംഗളൂരുവിന്‍റെ ലക്ഷ്യം. കർണ്ണാടകയിലെ മറ്റുനഗരങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നടക്കം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും യുവാക്കളും കുടുംബങ്ങളും ഒക്കെ ബെംഗളൂരു ന്യൂ ഇയർ പരിപാടികള്‍ക്കായി എത്തും. ബെംഗളൂരുവില്‍ പഠിക്കുകയും ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നവരെ കൂടാതെ ന്യൂ ഇയർ…
Read Moreസൈബർ തട്ടിപ്പ്; മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: കോടികളുടെ സൈബർ തട്ടിപ്പ് കേസില്‍ മലയാളി യുവാവിനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോക്കാത്ത് സ്വദേശിയായ എ.ആകാശാണ്(22) അറസ്റ്റിലായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രതിനിധിയായി ആള്‍മാറാട്ടം നടത്തുന്ന അജ്ഞാത വ്യക്തിയില്‍ നിന്ന് ശല്യപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും ലഭിച്ചതായി ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. പരാതിക്കാരന്റെ പേരില്‍ മൊബൈല്‍ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് മുംബൈയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും ആള്‍മാറാട്ടക്കാരൻ അവകാശപ്പെട്ടു. മുംബൈയിലെ കാനറ ബാങ്കില്‍ പരാതിക്കാരന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്ന് തട്ടിപ്പ്…
Read Moreപാസ്തയ്ക്ക് വേണ്ടി മാത്രം യുവാവ് ചിലവഴിച്ചത് 50000 രൂപ; കണക്കുകൾ പുറത്ത് വിട്ട് സ്വിഗ്ഗി
ബെംഗളൂരു: തന്റെ ഇഷ്ടഭക്ഷണമായ പാസ്ത മാത്രം ഓർഡർ ചെയ്യാൻ ഈ വർഷം ഒരു യുവാവ് ചിലവഴിച്ചത് 49,900 രൂപ. ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പ്ളിക്കേഷനായ സ്വിഗ്ഗി പുറത്തുവിട്ട 2024ലെ ഫുഡ് ഡെലിവറി വിവരങ്ങളിലാണ് ഈ കണക്കുകളുള്ളത്. ബിരിയാണിയായിരുന്നു സ്വിഗ്ഗിയിലൂടെ ആളുകള്‍ ഏറ്റവും കൂടുതലായി ഓർഡർ ചെയ്ത ഭക്ഷണം. ഓരോ മിനുട്ടിലും 158 ഓർഡറുകളാണ് സ്വിഗ്ഗിയില്‍ വന്നത്. ഇത്തരത്തില്‍ 83 മില്യണ്‍ ബിരിയാണി 2024ല്‍ ഡെലിവറി ചെയ്തുവെന്നാണ് സ്വിഗ്ഗിയുടെ കണക്ക്. രണ്ടാം സ്ഥാനം ദോശയ്ക്കാണ്. 23 മില്യണ്‍ ഓർഡറുകളാണ് ദോശയ്ക്ക് ലഭിച്ചത്. രാത്രിഭക്ഷണമാണ് സ്വിഗിയിലൂടെ ഏറ്റവും…
Read Moreബെംഗളൂരു നഗരം ക്രിസ്മസ് തിരക്കിൽ; റോഡിലും മാളുകളിലും നിയന്ത്രണം
ബെംഗളൂരു: ഇന്ന് ക്രിസ്മസ് തിരക്കിലാണ്. ആള്‍ക്കൂട്ടങ്ങളും ആഘോഷവും ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയെ അനുസ്മരിച്ച് വിശുദ്ധ കുർബാന അടക്കമുള്ള ബലിയർപ്പണ ചടങ്ങളുകളും ഒക്കെയായി നാടു മുഴുവന‍് ഇറങ്ങുന്ന സമയം. ബെംഗളൂരുവിലെ തിരക്ക് പരിഗണിച്ച് ഇന്ന് നഗരത്തില്‍ ഗതാഗത മുന്നറിയിപ്പുകള്‍ നൽകിയിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള, ആയിരക്കണത്തിന് വിശ്വാസികള്‍ എത്തിച്ചേരുന്ന നിരവധി ദേവാലയങ്ങളുള്ള ബെംഗളൂരു നഗരത്തില്‍ വർഷത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നാണിത്. പ്രഝധാന ദേവലയങ്ങളിലെല്ലാം ഗതാഗത മുന്നറിയിപ്പുകളും പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ, ബദല്‍ റൂട്ടുകളും അധികൃതൿ ഒരുക്കിയിട്ടുണ്ട്.
Read More