ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായി എന്നാണ് റിപ്പോർട്ടുകള്‍. വിശദാംശങ്ങള്‍ ലഭ്യമല്ല. 92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read MoreMonth: December 2024
ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം ആദ്യമായി വെളിപ്പെടുത്തി അമൃത സുരേഷ്
നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം ഗായിക അമൃത സുരേഷിന് നിരന്തരം സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞപ്പോഴും നെഗറ്റീവ് കമന്റുകളുടെ രൂപത്തിലെത്തുന്ന ആക്രമണം ഇരട്ടിച്ചു. ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത. ‘ സംഗീതത്തിലൂടെയാണ് എല്ലാത്തിനെയും അതിജീവിക്കാൻ സാധിച്ചത്. ഇപ്പോള്‍ രണ്ട് തവണ ചൂടുവെള്ളത്തില്‍ വീണ അവസ്ഥയാണ്. ഗോപി സുന്ദറിനും എനിക്കും ഇടയില്‍ സംഗീതമെന്ന ഒരു കോമണ്‍ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയില്‍ ഇന്നേവരെ അടിയും വഴക്കും…
Read Moreകാമുകിക്ക് സമ്മാനങ്ങൾ നൽകാൻ സർക്കാർ ജീവനക്കാരൻ തട്ടിയെടുത്തത് 21 കോടി
മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ മഹാരാഷ്ട്രയില്‍ കായികവകുപ്പിലെ കരാർ ജീവനക്കാരനായ യുവാവ് 21 കോടി രൂപ തട്ടിയെടുത്തു. മഹാരാഷ്ട്ര കായികവകുപ്പിന്റെ സ്പോർട്സ് കോംപ്ലക്സിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷല്‍ കുമാറാണ് വൻതട്ടിപ്പു നടത്തിയത്. 13000 രൂപ മാസശമ്പളക്കാരനായ ജീവനക്കാരൻ തട്ടിയെടുത്ത പണം കൊണ്ട് കാമുകിക്ക് മുംബൈ വിമാനത്താവളത്തിനു സമീപം 4 ബിഎച്ച്‌കെ ഫ്ളാറ്റ് വാങ്ങി. ഇതു കൂടാതെ 1.2 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യൂ കാറും 1.3 കോടിയുടെ എസ്.യു.വി.യും 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യൂ ബൈക്കും ഡയമണ്ട് പതിപ്പിച്ച കണ്ണടയും സമ്മാനിച്ചുവെന്ന് പോലീസ് പറയുന്നു. ഏറെ നാളത്തെ…
Read Moreഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഹുബ്ബള്ളിയില്‍ പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തർ മരിച്ചു. പരിക്കേറ്റ ഏഴ അയ്യപ്പ ഭക്തമാർ ചികിത്സയിലാണ്. മൂന്ന് ദിവസം മുമ്പുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ ചികിത്സയിലായിരുന്നവരാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഒപ്പമുണ്ടായിരുന്നഏഴ് പേരും ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു. പരിക്കേറ്റവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍…
Read Moreബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബിജെപി എംഎൽഎക്ക് നേരെ മുട്ടയേറ്
ബെംഗളൂരു: ബി.ജെ.പി എം.എല്‍.എക്ക് നേരെ മുട്ടയേറ്. എം.എല്‍.എയും മുന്‍ മന്ത്രിയുമായ മുനിരത്‌നക്കെതിരെയാണ് മുട്ടയേറുണ്ടായത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. കര്‍ണാടകയിലെ ലക്ഷ്മിദേവി നഗര്‍ ഏരിയയിലാണ് സംഭവമുണ്ടായത്. മുട്ടയേറ് ഉണ്ടായതിന് പിന്നാലെ ഇതിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നടന്ന് കാറിലേക്ക് പോകുന്നതിനിടെ എതിര്‍വശത്ത് നിന്ന് എം.എല്‍.എക്കെതിരെ മുട്ടയേറ് ഉണ്ടാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നന്ദിനി…
Read Moreഒടുവിൽ നന്ദിനി ഇഡലി – ദോശ മാവുകൾ പുറത്തിറക്കി കെഎംഎഫ്’; വിലയടക്കമുള്ള വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു: ബെംഗളൂരുവിൽ നന്ദിനിയുടെ ഇഡലി – ദോശ മാവുകൾ (ബാറ്റർ) വിപണിയിലിറക്കി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). വിധാന സൗധയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബാറ്റർ ഉദ്ഘാടനം ചെയ്തത്. ബ്രാൻഡ് വിപുലീകരണത്തിന്റെ ഭാഗമായാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ഉൽപ്പന്നത്തിൽ 5 ശതമാനം പ്രോട്ടീൻ ഉൾപെടുത്തിയിട്ടുണ്ടെന്ന് കെഎംഎഫ് ചെയർമാൻ ഭീമ നായിക് പറഞ്ഞു. 450 ഗ്രാം 40 രൂപയ്ക്കും 900 ഗ്രാം 80 രൂപയ്ക്കുമാണ് ലഭിക്കുക. ബാറ്റർ വ്യാഴാഴ്ച മുതൽ നന്ദിനി സ്റ്റോറുകളിൽ ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ. വെങ്കിടേഷ്, കൃഷ്ണ ബൈരഗൗഡ, ദിനേഷ്…
Read Moreസാന്താക്ലോസിന്റെ വേഷം ധരിച്ച് ഡെലിവറി ഏജന്റ്; വഴിയില്‍ തടഞ്ഞ് വസ്ത്രമഴിപ്പിച്ചു
ഭോപാല്‍: മധ്യപ്രദേശില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരുടെ അതിക്രമം നടന്നത്. സാന്താക്ലോസ് വസ്ത്രത്തെകുറിച്ച് ചോദ്യംചെയ്തായിരുന്നു അക്രമികള്‍ രംഗത്തെത്തിയത്. ബൈക്കിലിരിക്കുന്ന യുവാവിനോട് സംഘം വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുന്നതിന്റെയുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ശ്രീരാമന്റെ വസ്ത്രം ധരിച്ച് ഭക്ഷണവിതരണം ചെയ്യാന്‍ വീടുകളിലെത്തുമോ എന്ന് സംഘത്തില്‍ ഒരാള്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. അത്തരത്തില്‍ പോകില്ലെന്നും…
Read Moreഎം ടി…: ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം:ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മമ്മൂട്ടി
എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മമ്മൂട്ടി. തന്റെ സ്‌നേഹിതനായും സഹോദരനായും പിതാവായുമൊക്കെ നിറയുന്ന സ്‌നേഹ ബന്ധത്തെ ഏറെ വൈകാരികമായാണ് മമ്മൂട്ടി അനുസ്മരിക്കുന്നത്. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു. വടക്കന്‍ വീരഗാഥ മുതല്‍ പഴശ്ശിരാജ വരെയുള്ള എം ടി കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ താനവതരിപ്പിച്ചിട്ടുണ്ടെന്നും തന്നെ സംബന്ധിച്ച് ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നും മമ്മൂട്ടി പറയുന്നു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും…
Read Moreഎം ടി യുടെ വേർപാട് :മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു; കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം
കോഴിക്കോട് അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് കേരളത്തിൽ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ പൊതുദർശനത്തിന് വയ്ക്കും വ്യാഴാഴ്ച വൈകിട്ട് നാല് വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്‌കാരം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ…
Read Moreഎംടി യുടെ മൃതദേഹം ഇന്ന് വൈകിട്ട് നാല് വരെ ഭവനത്തിൽ പൊതു ദർശനത്തിന് ;എം ടി യുടെ അന്ത്യാഭിലാഷം നടപ്പിലാകും
തിരുവനന്തപുരം: എം ടി ഇല്ലാത്ത സാഹിത്യലോകം എന്ന സത്യം തിരിച്ചറിയുന്നു.ലോക സാഹിത്യലോകത്തേക്കു മലയാള സാഹിത്യത്തിൻറെ പൊരി ചിതറിച്ച സാഹിത്യ തികവ് എം.ടി വാസുദേവൻ നായർക്ക് വിട നൽകാൻ അക്ഷര കേരളം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേർ എത്തിയിട്ടുണ്ട്. അതേസമയം അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ പൊതുദർശനത്തിന് വെക്കാനും അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് വെക്കാനും തീരുമാനിച്ചു. തൻ്റെ മൃതദേഹം…
Read More