പഴയ മോഡല്‍ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. 2025 ജനുവരി 1 മുതല്‍ ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില് (ഒഎസ്) പ്രവര്ത്തിക്കുന്നതും പഴയ ഒഎസില് പ്രവർത്തിക്കുന്നതുമായ മോഡലുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് എച്ച്‌ഡി ബ്ലോഗ് റിപ്പോർട്ട് ചെയ്തു. വാട്സ്‌ആപ്പിനൊപ്പം മെറ്റയുടെ ഉടമസ്ഥതയിലുളള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളും പ്രവർത്തനരഹിതമാകുമെന്ന് റിപ്പോർട്ടുണ്ട്. കാലപ്പഴക്കമുള്ള ഫോണുകളില്‍ വാട്സ്‌ആപ്പിന്റെ പുതിയ പതിപ്പുകള്‍ പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സേവനം അവസാനിപ്പിക്കുന്നത്. ജനുവരി മുതല്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുന്ന ഫോണുകള്‍ സാംസങ് ഗ്യാലക്സി എസ് 3 സാംസങ് ഗ്യാലക്സി നോട് 2 സാംസങ് ഗ്യാലക്സി…
Read MoreMonth: December 2024
സ്വിമ്മിങ് പൂളിൽ മൂത്രമൊഴിച്ചു; അല്ലു അർജുനെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ്
സിനിമയില്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചതിന് അല്ലു അർജുനെതിരേ പരാതിയുമായി തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീൻമർ മല്ലണ്ണ. പുഷ്പ 2 ല്‍ അല്ലു അർജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന രംഗമുണ്ട്. ഇതാണ് നേതാവിനെ ചൊടിപ്പിച്ചത്. മര്യാദയില്ലാത്ത രംഗമാണിത്. നിയമപാലകരുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രംഗം. ഇത് എങ്ങനെ അംഗീകരിക്കാനാകും എന്നാണ് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അല്ലു അർജുന് പുറമേ ചിത്രത്തിന്റെ സംവിധായകൻ സുകുമാറിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം പുഷ്പ -2 ചിത്രത്തിന്റെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട്…
Read Moreഡാറ്റ വേണ്ടെങ്കിൽ ഇനി അധിക പൈസ ചിലവാക്കേണ്ട; ഇനി പുതിയ റീചാർജ് പ്ലാനുകൾ
ന്യൂഡൽഹി: ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് വോയ്സ് കോളുകള്‍ക്കും എസ് എം എസുകള്‍ക്കും പ്രത്യേക മൊബൈല്‍ റീചാർജ് പ്ലാൻ നല്‍കണമെന്ന് മൊബൈല്‍ സേവന ദാതാക്കളോട് ടെലികോം റെഗുലേറ്റർ ട്രായ്. ഇതിനായി താരിഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടാനും ഭേദഗതിയില്‍ പറയുന്നു. വോയ്സ്, എസ് എം എസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണമെന്നും 365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം പ്ലാനെന്നും…
Read Moreഭാര്യയെ വെട്ടി കൊലപെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ചെന്നൈ: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി തള്ളാൻ കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് പിടിയിലായത്. തിരുനെല്‍വേലി പാളയംകോട്ടൈ മനക്കാവളന്‍ നഗര്‍ സ്വദേശി മാരിമുത്തുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സത്യ(30)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സത്യ മൊബൈലില്‍ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിട്ടപ്പോള്‍ മാരിമുത്തു സത്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി മൂന്ന് ബാഗുകളിലാക്കി. മൃതദേഹം പുറത്തു തള്ളാനായി ബാഗുകളെടുത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മണം പിടിച്ചെത്തിയ തെരുവുനായകള്‍ മാരിമുത്തുവിനെ വളഞ്ഞു.…
Read Moreഅമ്മയേയും ഭാര്യയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: അമ്മയേയും ഭാര്യയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. നരസിപുർ താലൂക്കിലെ കോട്ടേഗല ഗ്രാമത്തിലെ ലോകേഷാണ് (33) മരിച്ചത്. വീട്ടിലേക്കുള്ള ടി.വി. കേബിൾ ലൈനിലുള്ള ഷോർട്ട് സർക്യൂട്ട് കാരണം ഇരുമ്പ് ദണ്ഡുകൊണ്ടുള്ള മേൽക്കൂരയിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്നു. ഇതറിയാതെ ലോകേഷിന്റെ അമ്മ നാഗമ്മ മേൽക്കൂരയിലെ കമ്പിയിൽ തൂങ്ങിക്കിടന്ന വസ്ത്രങ്ങൾ ശേഖരിക്കുന്നതിനിടെ ഷോക്കേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ലോകേഷിന്റെ ഭാര്യ കാവ്യക്കും പരിക്കേറ്റു. ഇരുവരേയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മെറ്റൽ കമ്പിയിൽ പിടിച്ച ലോകേഷിന് മാരകമായി ഷോക്കേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗ്രാമത്തിൽ മെറ്റൽ ഷീറ്റ് മേൽക്കൂരയുള്ള ഒട്ടേറെ…
Read Moreപുതുവത്സരരാഘോഷം; സുരക്ഷ മുൻകരുതൽ ഒരുക്കി പോലീസ്
ബെംഗളൂരു : പുതുവത്സരരാവിൽ നഗരത്തിലേക്ക് ആഘോഷപ്രിയരുടെ ഒഴുക്കുണ്ടാകാനുള്ള സാധ്യത മുൻപിൽക്കണ്ട് സുരക്ഷാ മുൻകരുതലൊരുക്കാൻ പോലീസ്. എം.ജി.റോഡും ചർച്ച് സ്ട്രീറ്റും കോറമംഗലയുമൊക്കെ പുതുവർഷത്തെ വരവേൽക്കാനെത്തുന്നവരെക്കൊണ്ട് നിറയുന്നത് പതിവാണ്. ഡിസംബർ 31-ന് ഉച്ചയാകുമ്പോഴേക്കും ആഘോഷത്തിനെത്തുന്നവരുടെ വരവ് തുടങ്ങും. സന്ധ്യയാകുമ്പോഴേക്കും നഗരത്തിലെ പലയിടങ്ങളും നിന്നുതിരിയാൻ കഴിയാത്തവിധം ആളുകൾ തിങ്ങിനിറയും. ഇത്തവണ എട്ടുലക്ഷം പേരെങ്കിലും നഗരരാവ് ആഘോഷമാക്കാനെത്തുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇത് മുൻപിൽക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സുരക്ഷാക്രമീകരണത്തിൽ വീഴ്ചയുണ്ടാകരുതെന്ന് നിർേദശം നൽകി. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പറഞ്ഞു.…
Read Moreകേരളാ ഗവർണർക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബീഹാറിലേക്ക്
തിരുവനന്തപുരം: കേരളാ ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണർ പദവിയിലേക്ക് മാറും. രാജേന്ദ്ര വിശ്വനാഥ് ആർലെകർ ആണ് കേരളാ ഗവർണറായി എത്തുന്നത്. ഗോവയില്‍ നിന്നുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. ഹിമാചല്‍ മുൻ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയെ മണിപ്പൂർ ഗവർണറായും നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയിട്ടുണ്ട്. മിസോറം ഗവർണർ ഡോ. ഹരി ബാബു ഒഡിഷയുടെ ഗവർണറാകുമെന്നും ജനറല്‍ വി.കെ സിംഗ് മിസോറം ഗവർണറാകുമെന്നും രാഷ്‌ട്രപതി ഭവൻ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന്…
Read Moreഅംബാരി ഉത്സവ് ക്ലാസ് മൾട്ടി ആക്‌സിൽ വോൾവോ സ്ലീപ്പർ ബസുകൾ പുറത്തിറക്കി
ബെംഗളൂരു:കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 20 അംബാരി ഉത്സവ് ക്ലാസ് മൾട്ടി ആക്‌സിൽ വോൾവോ സ്ലീപ്പർ ബസുകൾ പുറത്തിറക്കി. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ബെംഗളൂരു കെംപഗൗഡ ബസ് സ്റ്റേഷനിൽ പുതിയ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ വി.അൻബുകുമാർ ഐഎഎസ്, കെഎസ്ആർടിസിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, ഹൈദരാബാദ് / ഹൈടെക് സിറ്റി, നെല്ലൂർ, മംഗലാപുരം, കുന്ദപുര, വിജയവാഡ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് ഈ പതിവ് സർവീസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.…
Read Moreസൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരിക്കേറ്റു. ഇതില്‍ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 150 അടി താഴ്ചയിലേക്കാണ് സൈനിക വാഹനം മറിഞ്ഞതെന്നാണ് വിവരം. പരിക്കേറ്റവുടെ നില ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം മെന്ദറിലെ ബല്‍നോയ് ഏരിയയിലൂടെ കടന്നുപോകുന്ന വാഹനം വൈകിട്ട് 5.40ഓടെയായിരുന്നു അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 11 മറാത്ത ലൈറ്റ് ഇൻഫന്ററി ടീമാണ് ഉണ്ടായിരുന്നത്. നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോറ പോസ്റ്റിലേക്ക് പോകുന്ന…
Read Moreവിദേശത്ത് നിന്നും എത്തിച്ച എംഡിഎംഎ മലയാള നടിമാർക്ക് നൽകാനെന്ന് മൊഴി
ഒമാനില്‍ നിന്ന് കൊണ്ടുവന്ന അരക്കിലോ എംഡിഎംഎ ലഹരി മരുന്ന് മലയാള സിനിമ നടിമാര്‍ക്കെന്ന് പ്രതിയുടെ മൊഴി. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെയാണ് 510 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. കോഴിക്കോട് ബൈപ്പാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പ്രതി പിടിയിലാകുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. അര കിലോയോളം വരുന്ന ലഹരി മരുന്ന് സിനിമാ നടിമാര്‍ക്ക് നല്‍കാനാണെന്നാണ് പ്രതി മൊഴി നല്‍കിയത്. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമാണ് പ്രതിയെ ചോദ്യം ചെയ്തത്. 2…
Read More