ഉമാ തോമസിനെ ഐസിയു വിലേക്ക് മാറ്റി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്‌തെന്ന് പറയാനാവില്ലെന്നും എന്നാൽ അതീവ ഗുരുതരവസ്ഥയിലല്ലെന്നും മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളകുളത്ത് പറഞ്ഞു. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ചികിത്സ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നൃത്ത പരിപാടിക്കായി കലൂർ സ്റ്റേഡിയത്തിൽ എത്തിയ എംഎൽഎ ഗ്യാലറിയിൽ നിൽക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.

Read More

ജനുവരി ഒന്നു മുതൽ ട്രെയിൻ സമയത്തിൽ മാറ്റം; ചിലത് ഇനി നേരത്തെ, ചിലത് വൈകും ; അറിയാം വിശദാംശങ്ങൾ 

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ട്രെയിൻ സമയത്തില്‍ മാറ്റം. പുതിയ പട്ടികപ്രകാരം തിരുവനന്തപുരം-ഷൊർണൂർ വേണാട്, ജാംനഗർ-തിരുനെല്‍വേലി എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം-മംഗളൂരു ഏറനാട്, മംഗളൂരു-തിരുവനന്തപുരം മലബാർ എന്നിവയുടെ സമയക്രമത്തില്‍ മാറ്റമുണ്ടെന്നാണ് സൂചന. പുതിയ സമയപ്പട്ടികപ്രകാരം രാവിലെ 5.25ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം-ഷൊർണൂർ വേണാട് (16302) അഞ്ച് മിനിറ്റ് നേരത്തെ യാത്രയാരംഭിക്കുമെന്നാണ് വിവരം. രാവിലെ 5.05ന് പുറപ്പെട്ടിരുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (16303) അഞ്ച് മിനിറ്റ് വൈകി 5.10നാകും ഇനിമുതല്‍ യാത്ര ആരംഭിക്കുക. പുലർച്ചെ 3.35നുള്ള തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസിന്‍റെ (16606) പുറപ്പെടല്‍ സമയം 3.40 ആയി മാറും. എറണാകുളം-ബിലാസ്പൂർ…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു 

ബെംഗളൂരു: ഹുബ്ബള്ളിയില്‍ എല്‍പിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ടു ശബരിമല തീർത്ഥാടകർ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉങ്കലിലെ അച്ചവ്വ കോളനിയില്‍ താമസിക്കുന്ന ശങ്കർ കഴിഞ്ഞ ഏഴ് ദിവസമായി ഹുബ്ബള്ളിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ലിംഗരാജ് ബീരനുര എന്ന 19 കാരനായ യുവാവാണ് ശനിയാഴ്ച മരിച്ചത്. വിനിത (56), അനൂപ് (29), ബസവരാജ് (40) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഹുബ്ബള്ളി സായിനഗറിലെ അച്ചവ്വ കോളനിയില്‍ ഗ്യാസ് സിലിണ്ടർ…

Read More

കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചുഗോളിനാണ് കേരളം വീഴ്ത്തിയത്. ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. പകരക്കാരനായെത്തി ഹാട്രിക് നേടിയ മുഹമ്മദ് റോഷലാണ് കേരളത്തിന്‍റെ ഹീറോ. 73, 88, 90+4 മിനിറ്റുകളിലായിരുന്നു റോഷലിന്റെ ഗോളുകൾ. നസീബ് റഹ്മാൻ (22ാം മിനിറ്റ്), മുഹമ്മദ് അജ്സൽ (45+1) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. ഷുൻജാതൻ രഗോയ് (30ാം മിനിറ്റിൽ) പെനാൽറ്റിയിലൂടെ മണിപ്പൂരിന്‍റെ ആശ്വാസ ഗോൾ നേടി. കളിയുടെ…

Read More

യാത്രക്കാരന് 1.07 ലക്ഷം രൂപ റെയിൽവേയുടെ പിഴ 

ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു – ജോധ്പുർ എക്സ്പ്രസില്‍ ടി.ടി.ഇ യാത്രക്കാരന് നല്‍കിയ എക്സസ് ഫെയർ ടിക്കറ്റ് രസീതാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകമുണർത്തിയിരിക്കുന്നത്. 1,07,210 രൂപയാണ് ഡിസംബർ 26ന് ബെംഗളൂരുവിൽ നിന്ന് വഡോദരയിലേക്കുള്ള യാത്രക്കായി പിഴയായി രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്ര സംഘത്തിലെ 35 പേർക്കുമായാണ് ഇത്രയും തുക ചുമത്തിയിരിക്കുന്നത്. ടിക്കറ്റ് മറ്റൊരാളുടെ പേരിലായിരുന്നുവെന്നാണ് റിപ്പോർട്ടുകളെങ്കിലും ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാണ് രസീതില്‍ കാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഹതഭാഗ്യൻ ആരാണെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്.

Read More

ബെംഗളൂരുവിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ്; വിദേശിയിൽ നിന്നും തട്ടിയത് 35 ലക്ഷം 

CYBER ONLINE CRIME

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും സൈബർ തട്ടിപ്പ്. ഇത്തവണ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ജപ്പാൻ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഹിരോഷി സസാക്കി എന്നയാളില്‍ നിന്നാണ് ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ സൈബർ മോഷ്ടാക്കള്‍ 35.5 ലക്ഷം രൂപ തട്ടിയത്. ഡയറി സർക്ളിനടുത്ത് താമസിക്കുന്ന യുവാവിന് ട്രായിയില്‍ നിന്നെന്ന വ്യാജേനയാണ് ഫോണ്‍ വന്നത്. ഇദ്ദേഹത്തിന്റെ സിം നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും സിം കട്ടാവാതിരിക്കണമെങ്കില്‍ ഒരു നമ്പർ ഡയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് നമ്പർ നല്‍കി. ഇതിനെത്തുടർന്ന് മുംബൈ പോലീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ യുവാവിനെ കള്ളപ്പണം വെളുപ്പിച്ചതിന് ഡിജിറ്റല്‍…

Read More

പുതുവത്സരാഘോഷത്തിനിടെ ക്രമസമാധാനത്തിന് ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും; ഡികെ ശിവകുമാർ 

ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ ആർക്കും മോശമായി പെരുമാറാനാകില്ല. നിയമം ലംഘിക്കാൻ കഴിയില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാർ. ഇതൊരു അഭ്യർത്ഥനയായോ മുന്നറിയിപ്പായോ പരിഗണിക്കൂയെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു. ഇന്ന് നഗരത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം മാധ്യമങ്ങളോട് പ്രതികരിക്കവെ, “മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ സംസ്ഥാന സർക്കാർ 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ പരിപാടികളും കോൺഗ്രസ് പാർട്ടി പരിപാടികളും ആഘോഷിക്കുന്നില്ല, ഞങ്ങൾക്ക് കഴിയില്ല. സ്വകാര്യ പരിപാടികളിൽ ഇടപെടുക, അതിനാൽ സ്വകാര്യമായി പുതുവത്സരം ആഘോഷിക്കുന്നവർക്ക് അത് ചെയ്യാം. ബെംഗളൂരുവിൽ ഉടനീളം പതിനായിരത്തിലധികം…

Read More

പുതുവത്സരാഘോഷം; ജനുവരി 1 ന് രാത്രി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബിഎംടിസി യുടെ അധിക സർവീസ്

ബെംഗളൂരു: ഡിസംബർ 31-ന് നടക്കുന്ന പുതുവത്സരാഘോഷങ്ങളുടെ സൗകര്യാർത്ഥം ജനുവരി ഒന്നിന് രാത്രി 11 മുതൽ പുലർച്ചെ രണ്ട് വരെ എംജി റോഡിൽ നിന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് അധിക ബസ് സർവീസ് നടത്താൻ ബിഎംടിസി തീരുമാനിച്ചു. തിരക്കേറിയ പ്രധാന ബസ് സ്റ്റേഷനുകളും ജംഗ്ഷനുകളായ കെംപെഗൗഡ ബസ് സ്റ്റേഷൻ, കെ.ആർ. മാർക്കറ്റ്, ശിവാജിനഗർ, കോറമംഗല, കടുഗോഡി, കെങ്കേരി, സുമനഹള്ളി, ഗോർഗുണ്ടേപാൾയ, യശ്വന്ത്പുര, യലഹങ്ക, ശാന്തിനഗർ, ബനശങ്കരി, ഹെബ്ബാല, സെൻട്രൽ സിൽക്ക് ബോർഡുകളിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യാനുസരണം ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

Read More

കാബ് ഡ്രൈവർക്ക് ഉറക്ക് വന്നപ്പോൾ സ്റ്റിയറിങ് ഏറ്റെടുത്ത് യാത്രികൻ; അപ്രതീക്ഷിത അനുഭവം പങ്കുവച്ച് യുവാവ് 

ബെംഗളൂരു: അര്‍ദ്ധരാത്രി മൂന്ന് മണിക്ക് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കായി വിളിച്ച കാബ് ഡ്രൈവര്‍ ഉറക്കത്തിന്റെ വക്കിലെത്തിയപ്പോള്‍ സംഭവിച്ച അപ്രതീക്ഷിത അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ മിലിൻ ചാന്ദ്വാനി. കാബ് ഡ്രൈവർക്ക് ഉറങ്ങാനായി സ്റ്റിയറിങ് ഏറ്റെടുക്കുകയായിരുന്നു മിലിൻ ചാന്ദ്വാനി. വണ്ടിയോടിച്ചിരുന്ന കാബ് ഡ്രൈവര്‍ ഉറക്കം മാറാനായി ചായ കുടിക്കാനും സിഗരറ്റ് വലിക്കാനും ഇടക്ക് നിര്‍ത്തിയെങ്കിലും ഉറക്കത്തിന് മാറ്റമൊന്നുമുണ്ടായില്ല. താന്‍ വണ്ടിയോടിക്കണോ എന്ന മിലിന്റെ ചോദ്യത്തിന് മറുപടി ആയി താക്കോല്‍ കൈമാറാൻ കാബ് ഡ്രൈവറിന് അധികം സമയം വേണ്ടിവന്നില്ല. സീറ്റ് പിന്നിലേക്കാക്കി ഗൂഗിള്‍ മാപ്പ് നോക്കി…

Read More

ഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി; തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്ക് 

കൊച്ചി: കലൂർ സ്റ്റേഡിയത്തിന്‍റെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെന്‍റിലേറ്ററിലേക്ക് മാറ്റി. സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകള്‍ക്ക് ശേഷമാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. ഉമ തോമസ് അബോധാവസ്ഥയില്‍ തുടരുന്നു. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു. അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തില്‍ രക്തം കയറി. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബോധം, പ്രതികരണം , ഓർമ്മയെ ഒക്കെ ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് ഭേദമാകുന്ന…

Read More
Click Here to Follow Us