എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: തൃശൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ആമ്പല്ലൂർ സ്വദേശി ഡെയ്സണ്‍ തോമസ് (35) ആണ് പിടിയിലായത്. ചാലക്കുടി ബസ് സ്റ്റാന്‍റിന് സമീപത്ത് 16 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. തൃശൂർ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പോലീസും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രൊഫഷണല്‍ ഡാൻസറായി ജോലി ചെയ്തു വരികയായിരുന്നു ഡെയ്സണ്‍. പിടിയിലായ ഡെയ്സണെതിരെ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയില്‍ ബാർ ജീവനക്കാരനെ ആക്രമിച്ച്‌…

Read More

ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: ഷിരാദിയില്‍ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചതിനെത്തുടർന്ന് കാല്‍നടക്കാരൻ മരിച്ചു. ഷിരാദി പടമ്പളയിലെ കെ.എം. മത്തായി എന്ന മാത്തച്ചനാണ് (70) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Read More

പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിൽ എത്തും 

കൽപ്പറ്റ: നിയുക്ത വയനാട് എം.പി. പ്രിയങ്ക ഗാന്ധി ഈമാസം 30 ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. പ്രിയങ്കയുടെ സന്ദർശനം വൻ വിജയമാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. പ്രവര്‍ത്തകരെ കണ്ട് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം. ഇതിനിടെ, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ. രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെന്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം…

Read More

പകർപ്പവകാശം ലംഘിച്ചു; നയൻതാരക്കെതിരെ ധനുഷ് കോടതിയിൽ 

ചെന്നൈ: നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദം കോടതിയിലേക്ക്. നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നടിക്കെതിരെ താരം ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. നയന്‍താര, സംവിധായകനും നടിയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, നടിയുടെ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ധനുഷിന്‍റെ ഹർജി ഫയലില്‍ സ്വീകരിച്ചു. ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതുമായി…

Read More

ഡോക്ടറുടെ വേഷത്തിൽ എത്തി തട്ടിക്കൊണ്ടു പോയ നവജാത ശിശുവിനെ പോലീസ് കണ്ടെത്തി 

ബെംഗളൂരു: കലബുര്‍ഗി ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ വേഷത്തിലെത്തി തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെി 36 മണിക്കൂറിനകം വീണ്ടെടുത്ത് പോലീസ്. ഡോക്ടറുടേയും നഴ്‌സിന്റേയും വേഷത്തില്‍ എത്തിയ രണ്ട് യുവതികളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. ഈ ദൃശ്യങ്ങളാണ് നിര്‍ണ്ണായകമായത്. തിങ്കളാഴ്ച ഉച്ചയോടെ അടിയന്തര ചികിത്സ വേണമെന്ന് പറഞ്ഞാണ് അമ്മ കസ്തൂരിയുടെ അടുത്ത് നിന്നും കുഞ്ഞിനെ എടുത്തു കൊണ്ടു പോയത്. ഡോക്ടറുടേയും നഴ്‌സിന്റേയും വേഷത്തിലായതിനാല്‍ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ ഏറെ നേരമായിട്ടും വിവരം ലഭിക്കാതെ ആയതോടെയാണ് രക്ഷിതാക്കള്‍ തിരക്കിയത്. തുടര്‍ന്ന് നടന്ന…

Read More

അനധികൃത ആയുധകടത്ത്; സഹോദരങ്ങൾ പിടിയിൽ 

ബെംഗളൂരു: കടത്തിക്കൊണ്ടുവന്ന അനധികൃത ആയുധങ്ങളുമായി സഹോദരന്മാർ പിടിയില്‍. ബെംഗളൂരുവില്‍ വച്ചാണ് ബീഹാർ സ്വദേശികളായ സഹോദരന്മാർ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കില്‍ നിന്ന് തിരകളും പിസ്റ്റളുകളും പോലീസ് കണ്ടെത്തി. 32കാരനായ വിദ്യാനന്ദ് സഹനിയും ഇയാളുടെ മുതിർന്ന സഹോദരനും 41കാരനുമായ പ്രേം കുമാർ സഹനിയുമാണ് അറസ്റ്റിലായിട്ടുള്ളത്. ബീഹാറിലെ ബേഗുസാരായി ജില്ലയിലെ കുംബി ഗ്രാമത്തില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ എലനഹള്ളിയിലെ ബേഗൂർ കൊപ്പ റോഡില്‍ നടന്ന പരിശോധനയിലാണ് ബൈക്കില്‍ ആയുധവുമായി എത്തിയ സഹോദരന്മാർ പിടിയിലായത്. ഹാരോഹള്ളിയിലെ കെട്ടിട നിർമ്മാണ സൈറ്റിലെ തൊഴിലാളികളായ ഇവർ താമസിച്ച ഇടത്ത് നിന്നും ആയുധം…

Read More

റോഡ് വികസനത്തിനുള്ള ഫണ്ട് ദുരുപയോഗം ചെയ്തതായി ഇ.ഡിയ്ക്ക് പരാതി നൽകി ബി.ജെ.പി. നേതാവ്

ബെംഗളൂരു : ബെംഗളൂരുവിൽ റോഡ് വികസനത്തിനായി അനുവദിച്ച 46,300 കോടി രൂപ ദുരുപയോഗം ചെയ്തതായി പരാതി. ബി.ജെ.പി. നേതാവും കർണാടക അഴിമതിവിരുദ്ധ ഫോറം പ്രസിഡന്റുമായ എൻ.ആർ. രമേഷ് ആണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പരാതി നൽകിയത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിനും 18 മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേയാണ് പരാതി. 2013-നും 2023-നും ഇടയിൽ ബി.ബി.എം.പി.ക്ക് റോഡ് വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചതാണ് പണമെന്ന് പരാതിയിൽ പറഞ്ഞു. അഴിമതി, പണമുണ്ടായിട്ടും റോഡുകളുടെ മോശം അവസ്ഥ എന്നിവയുടെ പേരിൽ ബി.ബി.എം.പി.യുടെ…

Read More

രാജ്യാന്തര വിമാനത്താവളത്തിലേക്ക് വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ വരും

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ വരുന്നു. വിമാനത്താവളം റൂട്ടിൽ അടുത്ത മാസത്തോടെ വൈദ്യുത ബസുകൾ ഇറക്കാനാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ലക്ഷ്യമിടുന്നത്. വോൾവോ ബസുകൾ നഷ്ടത്തിലാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വർഷങ്ങളായി തുടരുന്ന വോൾവോ ബസ് സർവീസ് ബി.എം.ടി.സി.ക്ക് ബാധ്യതയാണ്. വൈദ്യുത ബസുകൾ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം കോർപ്പറേഷന്റെ പ്രവർത്തന ചെലവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ബി.എം.ടി.സി. യുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ബസുകൾ ഇറക്കുന്നത്.…

Read More

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; നയന്‍താരയ്‌ക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍

ധനുഷ്, നയൻതാര നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തർക്കം ഹൈക്കോടതിയിൽ. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ നടിക്കെതിരെ സിവില്‍ അന്യായം ഫയല്‍ ചെയ്തു. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. നയതാരയുടെ വിവാഹവുമായ ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്യുന്ന ഡോക്യുമെന്ററിയാണ് ബിയോണ്ട് ദി ഫെയറിടെയിൽ. ഡോക്യുമെന്ററിയിൽ ധനുഷ് നിർമ്മിച്ച് നയൻതാര നായികയായി എത്തിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് തർക്കം. ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ധനുഷ് നയൻതാരയോട് 16 കോടി ആവശ്യപ്പെടുകയും ഇതിനെതിരെ നയൻസ് തന്നെ സോഷ്യൽ…

Read More

വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ രണ്ട് പുലികൾ കുടുങ്ങി; സ്ത്രീയെ കൊന്ന പുലിയുണ്ടോ എന്നറിയാൻ ഡി.എൻ.എ. പരിശോധന

ബെംഗളൂരു : നെലമംഗലയിൽ പുല്ലരിയാൻപോയ സ്ത്രീയെ പുലി കടിച്ചുകൊലപ്പെടുത്തിയ സ്ഥലത്ത് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ രണ്ടു പുലികൾ കുടുങ്ങി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് വ്യത്യസ്തകൂടുകളിൽ രണ്ടുപുലികൾ പെട്ടതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. ഇവയെ ബന്നാർഘട്ടയിലെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. തിങ്കളാഴ്ച ആൺപുലിയും ചൊവ്വാഴ്ച പെൺപുലിയുമാണ് കൂട്ടിൽ കുടുങ്ങിയത്. ഇതിൽ ഏതുപുലിയാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല. ഇതിനായി രണ്ടു പുലികളുടെയും ഡി.എൻ.എ. പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണം നടത്തിയ പുലിയുടെ ഡി.എൻ.എ. സാംപിളുമായി യോജിക്കാതെവന്നാൽ ആ പുലിയെ പിടികൂടാൻ വീണ്ടും തിരച്ചിൽ നടത്തുമെന്നും അറിയിച്ചു. നെലമംഗലയിലെ ഗൊല്ലാരഹട്ടി…

Read More
Click Here to Follow Us