ബെംഗളൂരു : കർണാടകത്തിൽ അത്‌ലറ്റുകളുടെ മാനസികമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി മസ്തിഷ്കപരിശീലനകേന്ദ്രം ആരംഭിച്ച് സർക്കാർ. കായിക-യുവജനക്ഷേമ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ സ്പോർട്‌സ് സയൻസ് (സി.എസ്.എസ്.) ആണ് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ പരിശീലനകേന്ദ്രം ആരംഭിച്ചത്. ഏകാഗ്രത, ശ്രദ്ധ, തീരുമാനമെടുക്കൽ, വൈകാരികബുദ്ധി, പ്രതികരണസമയം തുടങ്ങിയ നിർണായകകഴിവുകൾ വർധിപ്പിക്കുന്നതിനാണ് പരിപാടി രൂപകല്പനചെയ്തിരിക്കുന്നത്. പ്രായവും ലിംഗഭേദവും അടിസ്ഥാനമാക്കി 15 പരിശീലന പരിപാടികളാണ് നടത്തുന്നത്. അടുത്തിടെനടന്ന കർണാടക മിനി ഒളിമ്പിക്സിൽ പങ്കെടുത്ത 50 അത്‌ലറ്റുകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. പരിശീലനത്തിലൂടെ ഗ്രാമങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് സി.എസ്.എസ്. അധികൃതർ…
Read MoreMonth: November 2024
ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നഗരങ്ങളിൽ ഭരണഘടനയുടെ ആമുഖ മാതൃക സ്ഥാപിക്കുന്നു
ബെംഗളൂരു : കർണാടകത്തിലെ 11 നഗരങ്ങളിൽ ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃക സ്ഥാപിക്കുന്നു. ഭരണഘടനയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണിത്. പത്തടി ഉയരത്തിലും ആറടി വീതിയിലും ഗ്രാനൈറ്റിലാണ് അക്ഷരങ്ങൾ കൊത്തിയെടുക്കുക. ഇതിൽ കന്നഡയും ഇംഗ്ലീഷുമുണ്ടാകും. ബെംഗളൂരുവിലെ നിർമാണം 50 ലക്ഷം രൂപ ചെലവിലായിരിക്കും. മറ്റ് നഗരങ്ങളിൽ 25 ലക്ഷം രൂപവീതം ചെലവിടും. ബെംഗളൂരുവിനു പുറമെ മൈസൂരു, മംഗളൂരു, കലബുറഗി, തുംകൂരു, ബുബ്ബള്ളി, ദാവണഗെരെ, ബെലഗാവി, ബല്ലാരി, ശിവമോഗ, വിജയനഗര എന്നിവിടങ്ങളിലാണ് മാതൃക സ്ഥാപിക്കുക. നഗരങ്ങളിലെ പ്രധാന പാർക്കിലായിരിക്കുമിത്. വരുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഉദ്ഘാടനം ചെയ്യാനാണ് സാമൂഹിക…
Read Moreഇത് ഒരു നഗരമല്ല, മനോഹരമായ അനുഭവം’; വൈറൽ ആയി സംരംഭകന്റെ നഗരത്തെക്കുറിച്ചുള്ള കുറിപ്പ്
ബെംഗളൂരു: 14 വർഷം നീണ്ട ബെംഗളൂരു വാസം അവസാനിപ്പിച്ച് പൂനെയിലേക്ക് ചേക്കാറാനിരിക്കെ വൈകാരിക കുറിപ്പുമായി സംരംഭകൻ. ആക്ടീവ് വെയർ ബ്രാൻഡായ സിമ്രത്തിൻ്റെ സഹ സ്ഥാപകനായ അസ്താന ഉജ്ജവൽ ആണ് ഇഷ്ടനഗരത്തോട് വിടപറയാൻ ഒരുങ്ങവെ ഓർമകൾ അയവിറക്കുന്നത്. തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ രൂപപ്പെടുത്തിയ ബെംഗളൂരുവിന് അസ്താന ഉജ്ജവൽ നന്ദി അറിയിക്കുന്നു. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും ബെംഗളൂരു നൽകിയെന്ന് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. ഞാൻ ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് പോകുകയാണ്. 14 വർഷത്തിലധികമായി ബെംഗളൂരു എൻ്റെ സ്വദേശമാണ്. ജീവിതത്തിലെ എല്ലാ…
Read Moreയാത്രാത്തിരക്ക്; കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു
ബെംഗളൂരു : ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു. ഹുബ്ബള്ളി-കൊല്ലം (07313), ബെളഗാവി-കൊല്ലം (07317) എന്നീ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രഖ്യാപിച്ചത്. ഹുബ്ബള്ളി-കൊല്ലം ട്രെയിന്‍ ഡിസംബർ അഞ്ചു മുതൽ ജനുവരി ഒൻപതു വരെയും ബെളഗാവി-കൊല്ലം തീവണ്ടി ഡിസംബർ ഒൻപതു മുതൽ ജനുവരി 13 വരെയുമാകും സർവീസ് നടത്തുക. രണ്ടു ട്രെയിനുകളും ആഴ്ചയിലൊരു സർവീസ് വീതം ആകെ ആറു സർവീസുകളാണ് നടത്തുക. ഹുബ്ബള്ളി-കൊല്ലം (07313): ഡിസംബർ അഞ്ചു മുതൽ വ്യാഴാഴ്ചകളിൽ വൈകീട്ട് 5.30-ന് എസ്.എസ്.എസ്. ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന…
Read Moreനഗരത്തിലെ സ്കൂളുകളിൽ പഠിക്കുന്ന അച്ചടക്കമില്ലാത്ത വിദ്യാർഥികളെ ശിക്ഷിക്കാൻ അനുമതിതേടി സ്കൂളുകൾ
ബെംഗളൂരു : അച്ചടക്കമില്ലാതെ പെരുമാറുന്ന വിദ്യാർഥികൾക്ക് തക്കതായ ശിക്ഷനൽകാൻ സർക്കാരിന്റെ അനുമതിതേടി സ്കൂളുകൾ. ഈ ആവശ്യമുന്നയിച്ച് അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് പ്രതിനിധികൾ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതിനൽകി. അടുത്തിടെ വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയ്ക്ക് കന്നഡ അറിയില്ലെന്ന് വിദ്യാർഥി പറഞ്ഞതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണിത്.
Read Moreനവജാത ശിശുവിനെ ടോയ്‌ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തു; കുഞ്ഞിൻ്റെ മൃതദേഹം പൈപ്പിൽ കുടുങ്ങി!
ബെംഗളൂരു: രാമനഗര ജില്ലയിലെ ഹരോഹള്ളിയിലെ ആശുപത്രിയിൽ നവജാത ശിശുവിനെ ടോയ്‌ലറ്റിൽ നിന്ന് ഒഴുക്കിവിട്ടു. സംഭവത്തിൽ ഹരോഹള്ളി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ആശുപത്രിയുടെ താഴത്തെ നിലയിലെ ശുചിമുറിയിൽ കയറിയ മെഡിക്കൽ ജീവനക്കാരാണ് സ്ത്രീകളുടെ ശുചിമുറിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടത്. വെള്ളം ഒഴുകിപ്പോകാത്തതിനാൽ ശുചിമുറി വൃത്തിയാക്കാൻ മെഡിക്കൽ സ്റ്റാഫ് ജീവനക്കാരോട് നിർദേശിച്ചു. അതനുസരിച്ച്, ജോലിക്കാർ ഒരു വാക്വം ഉപയോഗിച്ച് വൃത്തിയാക്കി. തുടർന്ന്, എന്തോ കുഴപ്പമുണ്ടെന്ന് കണ്ടെത്തി. തുണിയോ മറ്റെന്തെങ്കിലുമോ കുടുങ്ങിയിരിക്കുമെന്നാണ് ആദ്യം സംശയിച്ചു. ടോയ്‌ലറ്റ് ക്ലീനിംഗ്, അൺബ്ലോക്കിംഗ്…
Read Moreക്രസ്മസ്, പുതുവര്‍ഷ അവധിയാത്രയ്ക്ക് 50% വരെ അധിക നിരക്ക്: കേരള ആർ ടി സിയുടെ സൂപ്പർ ഫ്ലെക്സി കൊള്ള തുടരുന്നു
ബെംഗളൂരു: ക്രസ്മസ്, പുതുവര്‍ഷ അവധി തിരക്ക് മുതലെടുത്ത് കേരള ആര്‍യടി.സി.യുടെ ഫ്ലെക്സി ടിക്കറ്റ് കൊളള തുടരുന്നു. ബംഗളുരുവിൽ നിന്നും നാട്ടിലേക്കുള്ള പതിവ് സർവീസുകളിൽ ഇത്തവണ 50% വരെ അധിക നിരക്കാണ് ഈടാക്കുന്നത്. ഡിസംബർ 18 മുതൽ ജനുവരി 5 വരെയുള്ള സർവീസുകളിലാണ് സൂപ്പർ ഫ്ലെക്സി എന്നാ പേരിൽ അധിക നിരക്ക് ഈടാക്കുന്നത്. ഇതോടെ എറണാകുളം തൃശൂർ റൂട്ടുകളിൽ കർണാടക ആർ ടി സി യുടെ പ്രതിദിന എ സി സർവീസുകളെക്കാൾ കേരളത്തിന്റെ ടിക്കറ്റ് നിരക്ക് 5-10%വരെ ഉയർന്നു. 4 വർഷം മുൻപ് ഫ്ലെക്സി ടിക്കറ്റ്…
Read Moreമത്സരപ്പരീക്ഷാപരിശീലനകേന്ദ്രം സ്ഥാപകൻ ജീവനൊടുക്കി
ബെംഗളൂരു : ദാവണഗെരെയിൽ മത്സരപ്പരീക്ഷാപരിശീലനകേന്ദ്രം സ്ഥാപകൻ ജീവനൊടുക്കി. ജി.എൻ. ശരതാണ് (35) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഒട്ടേറെത്തവണ എഴുതിയ ഐ.എ.എസ്., കെ.എ.എസ്. പരീക്ഷകളിൽ ജയിക്കാനാകാത്തതിൽ ശരത് നിരാശനായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. വീടിനുസമീപം തന്നെയാണ് ശരത് പരിശീലനകേന്ദ്രം നടത്തിയിരുന്നത്.
Read Moreവിദ്യാർഥിനികളുടെ നേർക്ക് ലൈംഗികാതിക്രമം; സ്കൂളധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു : വിദ്യാർഥിനികളുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയതിന് ബെംഗളൂരുവിൽ സ്കൂളധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. ആനേക്കൽ താലൂക്കിലെ അധ്യാപകൻ മഞ്ജുനാഥിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
Read Moreനമ്മ മെട്രോ ഹൊസൂരിലേക്ക് നീളുന്നു; നിർമാണം തമിഴ്‌നാടും കർണാടകയും ഒന്നിച്ച്
ബെംഗളൂരു: മെട്രോ റെയില്‍ ഹൊസൂരിലേക്ക് നീട്ടുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സി.എം.ആര്‍.എല്‍. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി (ബി.എം.ആര്‍.എല്‍.) യോജിച്ച് പ്രവര്‍ത്തിക്കും. തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തികള്‍ കടന്നുപോകുന്ന പദ്ധതി രണ്ട് കോര്‍പ്പറേഷനുകളും ചേര്‍ന്ന് നടപ്പിലാക്കാനാണ് തീരുമാനം. അതാത് അതിര്‍ത്തിക്കുളളില്‍ വരുന്ന നിര്‍മാണം അതാത് സംസ്ഥാനങ്ങള്‍ക്കായിരിക്കും. തമിഴഅനാട് ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എം.ആര്‍.എല്‍.ല്ലും നേത്യത്വം നല്‍കും . പാതയുടെ 12 കി.മീ. കര്‍ണാടകയിലും 11.കി.മീ. തമിഴ്‌നാട്ടിലുമാണ്. വിശദമായ പഠനരേഖ തയ്യാറാക്കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് സി.എം.ആര്‍.എല്‍ അതിക്യതര്‍ അറിയിച്ചു.
Read More