പൊട്ടി വീണ വൈദ്യുത കമ്പിയിൽ ചവിട്ടി രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഹാലിയ താലൂക്കിലെ മുണ്ടവാഡ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളില്‍ ബാത്‌റൂമിൽ പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുത സർവ്വീസ് കമ്പിയില്‍ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർഥിനി സാൻവി ബസവരാജ ഗൗളി (8) ആണ് മരിച്ചത്. സ്‌കൂളിലെ ടോയ്‌ലറ്റിനു സമീപം പൊട്ടിയ വൈദ്യുതി കമ്പിയില്‍ ചവിട്ടിയാണ് സാൻവിയെ വൈദ്യുതാഘാതമേറ്റതെന്ന് പോലീസ് പറഞ്ഞു. പുതുതായി കുഴിച്ച കുഴല്‍ക്കിണറിലൂടെ വെള്ളം പമ്പ് ചെയ്യുന്നതിനായി കുഴല്‍ക്കിണറില്‍ കമ്പിഘടിപ്പിച്ചിരുന്നു. ഹെസ്‌കോമിൻ്റെ ഡിസ്ട്രിബ്യൂഷൻ ലൈനിലെ സർവീസ് ലൈനുമായി ബന്ധിപ്പിച്ച്‌ അനധികൃതമായി വൈദ്യുതി കണക്ഷൻ നല്‍കിയയാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ്…

Read More

ഒന്നര വയസ്സുള്ള മകളുമായി യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: ഒന്നര വയസുകാരിയായ മകളേയും കൊണ്ട് യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ( 37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നത്തെ തുടർന്നാണ് ജീവനൊടുക്കിയത്. മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപം രാത്രി 7.40 നോടെ ആയിരുന്നു സംഭവം. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്നേഹയാണ് അനീഷിന്റെ ഭാര്യ. സ്നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകർക്കത്തിലേർപ്പെട്ടു. തുടർന്ന് കുഞ്ഞിനേയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. അനീഷ് തൽക്ഷണം മരിച്ചു. തെറിച്ചു വീണ…

Read More

ബി.ഐ.സി മദ്രസ സർഗ്ഗ മേള 2024 സമാപിച്ചു

ബെംഗളൂരു: വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും കഴിവുകളും പ്രകടമാക്കിയ ബെംഗളൂരു ഇസ്‌ലാഹി സെൻറർ മദ്രസ സർഗ്ഗ മേള 2024 വളരെ ഭംഗിയായി സമാപിച്ചു. ശിവാജി നഗർ, ഓകലിപുരം, ഹെഗ്ഡെ നഗർ എന്നീ മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ ശോഭിപ്പിച്ച ഈ സർഗ്ഗ മേള മികച്ച ക്രമീകരണങ്ങളോടെ ജേ സീ നഗറിലെ അസ്‌ലം പലസ്സിൽവെച്ചാണ് നടത്തിയത്. സർഗ്ഗ മേള ഇസ്‌ലാഹി സെൻറർ പ്രസിഡൻ്റ് ബഷീർ കെ വി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക ചട്ടക്കൂടിൽ നിന്നുകൊണ്ട് തന്നെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിൽ ഇത്തരം പരിപാടികളുടെ പ്രാധാന്യം അദ്ദേഹം…

Read More

പീപ്പിൾസ് ഫൗണ്ടേഷൻ വയനാട് പുനരധിവാസ പദ്ധതി; എച്ച്.ഡബ്ലു.എ. സഹായം കൈമാറി

ബെംഗളൂരു : ചൂരൽമല – മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗഷൻ, കേരള പ്രഖ്യാപിച്ച 20 കോടിയുടെ ‘എറൈസ് മേപ്പാടി’ പദ്ധതി പ്രഖ്യാപനത്തിൽ വച്ച് എച്ച്. ഡബ്ലു. എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ്റെ പദ്ധതി വിഹിതം കൈമാറി. എച്ച്. ഡബ്ലു. എ പ്രസിഡണ്ട് ഹസ്സൻ കോയ, സെക്രട്ടറി അനൂപ് അഹമദ് എന്നിവർ ചേർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. ഐ നൗഷാദിന് ചെക്ക് കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ്റെ ഔദ്യോഗിക പദ്ധതി പങ്കാളികൂടിയായ എച്ച്. ഡബ്ലു. എ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലേക്കാണ് വിഹിതം…

Read More

സ്ത്രീകൾക്ക് ഐ.ടി.ഐകളില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധിയും ശനിയാഴ്ച അവധിയും ഉത്തരവ് നൽകി മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി.ഐകളില്‍ ആര്‍ത്തവ അവധിയും ശനിയാഴ്ച അവധിയും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുന്‍പ് ശനിയാഴ്ച, പ്രവൃത്തിദിവസമായിരുന്നു. ഐ.ടി.ഐകളിലെ വനിതാ ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസമാണ് ആര്‍ത്തവ അവധിയായി അനുവദിച്ചിട്ടുള്ളത്. ഐ.ടി.ഐ. ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ തീരുമാനം. ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധിയായി മാസത്തില്‍ രണ്ട് ദിവസം അനുവദിക്കുന്നതെന്ന്…

Read More

അനിശ്ചിതകാല സമരത്തിന് ഒരുങ്ങി കെ.എസ്.ആർ.ടി.സി. ജീവനക്കാർ

ബെംഗളൂരു : ശമ്പളക്കുടിശ്ശികയുൾപ്പെടെ വിതരണംചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ 31 മുതൽ അനിശ്ചിതകാലസമരത്തിന് ആഹ്വാനംചെയ്ത് കർണാടക ആർ.ടി.സി. തൊഴിലാളി യൂണിയനുകൾ. ശമ്പളവർധന വരുത്തിയശേഷമുള്ള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുമുൾപ്പെടെ 2000 കോടിരൂപ ജീവനക്കാർക്ക് നൽകാനുണ്ടെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങൾക്കുനേരേ സർക്കാർ കണ്ണടയ്ക്കുന്നതിനാലാണ് സമരത്തിന് ആസൂത്രണംചെയ്യുന്നതെന്നും നേതാക്കൾ പറഞ്ഞു. അവഗണന തുടർന്നാൽ സമരവുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

Read More

പാർപ്പിട മേഖലയിൽ പുലി; ഭീതിയിൽ ബെംഗളൂരു നഗരവാസികൾ

ബെംഗളൂരു : നഗരത്തിനകത്തെ ബനശങ്കരിയിലും പുള്ളിപ്പുലിയെ കണ്ടതോടെ ബെംഗളൂരു ഭീതിയിൽ. പ്രദേശത്തെ അപ്പാർട്ട്‌മെന്റിന് സമീപത്താണ് പുലിയെ കണ്ടത്. തുറഹള്ളി വനത്തോട് ചേർന്നുകിടക്കുന്ന ഇവിടെ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികൾ അനാവശ്യമായി ചുറ്റിത്തിരിയരുതെന്ന് പോലീസ് നിർദേശിച്ചു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിന് സമീപം നെലമംഗലയിൽ പുലിയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. നെലമംഗലയിലെ ഗൊല്ലാരഹട്ടി ഗ്രാമത്തിൽ കമ്പാലു സ്വദേശി കരിയമ്മയാണ് (50) കൊല്ലപ്പെട്ടത്. പിന്നാലെ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ രണ്ട് പുള്ളിപ്പുലികൾ കുടുങ്ങി. എന്നാൽ, പ്രദേശത്ത് ഇനിയും പുലിയുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ ഭീതിയിലാണ് ജനങ്ങൾ. അടുത്തിടെ യെലഹങ്കയിലും…

Read More

ഹംപിയിൽ കൽമണ്ഡപങ്ങളെ ക്കുറിച്ച് അറിയാൻ ക്യു ആർ കോഡ് ഓഡിയോ സ്ഥാപിച്ച് പുരാവസ്തു വകുപ്പ്

ബംഗളുരു: സന്ദർശനകർക്ക് ഹംപിയിലെ കൽമണ്ഡപങ്ങളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പുരാവസ്തു വകുപ്പ് ക്യു ആർ കോഡ് ഓഡിയോ സംവിധാനം ഏർപ്പെടുത്തി. 10 കൽമണ്ഡപങ്ങളിലാണ് 25 സെക്കന്റ്‌ ദൈർഖ്യമുള്ള ഓഡിയോ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്. ഓരോ മണ്ഡപത്തിന്റെയും പ്രവേശന കവാടത്തിലാണ് ക്യു ആർ കോഡ് സ്കാനർ ഘടിപ്പിച്ചത്.

Read More

നഗരത്തിൽ 50 ഇന്ദിരാ കാന്റീനുകൾകൂടി തുറക്കാൻ ഒരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു : കുറഞ്ഞ തുകയ്ക്ക് ഭക്ഷണംലഭിക്കുന്ന 50 ഇന്ദിരാ കാന്റീനുകൾകൂടി ബെംഗളൂരുവിൽ തുറക്കാൻ പദ്ധതിയിട്ട് കോർപ്പറേഷൻ (ബി.ബി.എം.പി.). നഗരസഭയിലെ ഓരോവാർഡിലും ഓരോ ഇന്ദിരാ കാന്റീനുകൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. 225 വാർഡുകളാണ് കോർപ്പറേഷൻ പരിധിയിലുള്ളത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തിടെ ഇന്ദിരാ കാന്റീൻ ആരംഭിച്ചിരുന്നു. നിലവിൽ 200 കാന്റീനുകളാണ് നഗരത്തിലുള്ളത്. 23 മൊബൈൽ കാന്റീനുകളുമുണ്ട്. പാവപ്പെട്ടവർക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് 2013-ലെ സിദ്ധരാമയ്യ സർക്കാരാണ് സംസ്ഥാനവ്യാപകമായി ഇന്ദിരാ കാന്റീനുകൾ ആരംഭിച്ചത്.

Read More

ബസിന് ചുറ്റോടുചുറ്റും ഇനി പരസ്യം; പുതിയ പദ്ധതിയുമായി ബിഎംടിസി

ബെംഗളൂരു: വരുമാന വർധനവ് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ബിഎംടിസി. ബസുകളുടെ ചുറ്റിലും സ്വകാര്യ പരസ്യങ്ങൾ പ്രദർശിപ്പിച്ച് ഇത് വഴി വരുമാനം വർധിക്കുകയാണ് ലക്ഷ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തീരുമാനം. ബിഎംടിസിയുടെ 3,000 നോൺ എയർകണ്ടീഷൻ ബസുകളിലാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക. ഇതുവരെ ബിഎംടിസി ബസുകളുടെ പിൻഭാഗത്ത് മാത്രമാണ് പരസ്യങ്ങൾ അനുവദിച്ചിരുന്നത്. എന്നാൽ, പുതിയ തീരുമാന പ്രകാരം ബസുകളുടെ മുൻവശത്തും പിൻവശത്തും ഗ്ലാസുകൾ ഒഴികെയുള്ള എല്ലാ വശങ്ങളിലും പരസ്യങ്ങൾ പ്രദർശിപ്പിക്കും. ഇതുവഴി പ്രതിമാസം 30 ലക്ഷം രൂപ അധിക വരുമാനം ലഭിക്കുമെന്ന് ബിഎംടിസി അധികൃതർ പറഞ്ഞു

Read More
Click Here to Follow Us