ബെംഗളൂരു : തമിഴ്‌നാട് തീരം ലക്ഷ്യമാക്കിവരുന്ന ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഇ.ഒ.എസ്.-06, ഇൻസാറ്റ് -3 ഡി.ആർ. ഉപഗ്രഹങ്ങളാണ് നിരീക്ഷിക്കുന്നത്. നവംബർ 23 മുതലാണ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുത്തുതുടങ്ങിയത്. ഓഷ്യൻസാറ്റ് പരമ്പരയിലെ മൂന്നാംതലമുറ ഉപഗ്രഹമാണ് ഇ.ഒ.എസ്.-06. ഉപഗ്രഹത്തിലെ സ്കാറ്ററോമീറ്റർ ചുഴലിക്കാറ്റ് നേരത്തേ കണ്ടെത്തുന്നതിനും സമുദ്രത്തിൽ കാറ്റിന്റെ ഗതി തിരിച്ചറിയുന്നതിനും സഹായിച്ചതായി ഐ.എസ്.ആർ.ഒ. വ്യക്തമാക്കി. ഇൻസാറ്റ്-3ഡി.ആർ. ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ ചുഴലിക്കാറ്റിന്റെ തത്സമയ സ്ഥിതിവിവരങ്ങളും ചുഴലിക്കാറ്റിന്റെ തീവ്രതസംബന്ധിച്ച വിവരങ്ങളും നൽകുന്നുണ്ട്.
Read MoreMonth: November 2024
വിമാനത്താവളത്തിൽനിന്ന് കിഴക്കൻ മേഖലയിലേക്ക് വരുന്നൂ ,തുരങ്കപാത: വൈറ്റ്ഫീൽഡിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്ര സമയം 30 മിനിറ്റ് വരെ കുറയും
ബെംഗളൂരു : ദേവനഹള്ളിയിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിന്റെ കിഴക്കൻ മേഖലകളിലേക്കുള്ള യാത്ര സുഗമമാക്കാൻ ഈസ്‌റ്റേൺ കണക്ടിവിറ്റി തുരംഗപാത നിർമിക്കാൻ പദ്ധതിയിട്ട് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.). മഹാദേവപുര, സർജാപുര, വൈറ്റ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് പദ്ധതി. യാഥാർഥ്യമായാൽ വൈറ്റ്ഫീൽഡിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാസമയത്തിൽ 30 മിനിറ്റ് കുറവു വരും. നാലു വരികളുള്ള രണ്ടര കിലോമീറ്റർ തുരംഗ പാതയ്ക്കുള്ള നിർദേശം വിമാനത്താവളം അധികൃതർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ മുൻനിർത്തിയാണ് ബി.ഐ.എ.എൽ.…
Read Moreകുടകിലെ റിസോർട്ടിലെത്തിയ കുടുംബങ്ങൾക്ക് നേരെ ആക്രമണവും ഭീഷണിയും
ബെംഗളൂരു: കുടക് ജില്ലയിലെ നാപോക്ലു റിസോർട്ടില്‍ എത്തിയ ബെംഗളൂരു സ്വദേശികളായ മൂന്ന് ദമ്പതികളും അഞ്ച് കുട്ടികളും അടങ്ങുന്ന അതിഥി സംഘത്തെ റിസോർട്ട് ഉടമയും ജീവനക്കാരും ചേർന്ന് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ബിജെപി നേതാവായ മനു മുത്തപ്പ അപ്പച്ചെത്തോളണ്ടയുടെ ഉടമസ്ഥതയിലുള്ള നാപോക്ലുവിലെ സ്കൈലാർക്ക് റിസോർട്ടിലാണ് സംഭവം. സംഭവത്തില്‍ ദമ്പതികള്‍ കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട്, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നല്‍കി. ദീപാവലി വാരാന്ത്യത്തില്‍ മൂന്ന് ദമ്പതികളും അഞ്ച് കുട്ടികളുമടങ്ങുന്ന സംഘം സ്കൈലാർക്ക് റിസോർട്ട് സന്ദർശിച്ചതായാണ് റിപ്പോർട്ട്. ബുക്കിംഗ് സമയത്ത്…
Read Moreപീപ്പിൾസ് ഫൗണ്ടേഷൻ വയനാട് പുനരധിവാസ പദ്ധതി- എച്ച്. ഡബ്ലു. എ സഹായം കൈമാറി
ബെംഗളൂരു : ചൂരൽമല – മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗഷൻ, കേരള പ്രഖ്യാപിച്ച 20 കോടിയുടെ ‘എറൈസ് മേപ്പാടി’ പദ്ധതി പ്രഖ്യാപനത്തിൽ വച്ച് എച്ച്. ഡബ്ലു. എ ചാരിറ്റബൾ ഫൗണ്ടേഷൻ്റെ പദ്ധതി വിഹിതം കൈമാറി. എച്ച്. ഡബ്ലു. എ പ്രസിഡണ്ട് ഹസ്സൻ കോയ, സെക്രട്ടറി അനൂപ് അഹമദ് എന്നിവർ ചേർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. ഐ നൗഷാദിന് ചെക്ക് കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ്റെ ഔദ്യോഗിക പദ്ധതി പങ്കാളികൂടിയായ എച്ച്. ഡബ്ലു. എ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലേക്കാണ് വിഹിതം…
Read Moreഅയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ ജൂബിലി ആഘോഷം ഡിസംബർ 15,16 തിയ്യതികളിൽ
ബെംഗളൂരു: അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ ജൂബിലി ആഘോഷം ഡിസംബർ 15,16 തിയ്യതികളിലായി വിവിധ പരിപാടികളോടെ നടക്കും. ഡിസംബർ 15 ന് രാവിലെ 9 മണിക്ക് ദോസ്തി ഗ്രൗണ്ടിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ദാസറഹള്ളി എംഎൽ എഎസ് മുനിരാജു എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 വിദ്യാർത്ഥികൾക്ക് പഠനസഹായം വിതരണം ചെയ്യും. 12 മണിക്ക് കന്നഡ പിന്നണി ഗായിക അർച്ചന ഉഡുപ്പ നയിക്കുന്ന കന്നഡ…
Read Moreസാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു
നടി സാമന്ത റൂത്ത് പ്രഭുവിൻ്റെ അച്ഛൻ ജോസഫ് പ്രഭു അന്തരിച്ചു. ‘വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ’ എന്ന വികാരഭരിതമായ ഒരു പോസ്റ്റ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്‌തു. ജോസഫ് പ്രഭുവിൻ്റെയും നിനെറ്റ് പ്രഭുവിൻ്റെയും മകളായി ചെന്നൈയിലാണ് സാമന്ത ജനിച്ചത്. തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആയ പിതാവ് സമാന്തയുടെ ജീവിതത്തിലും വളർച്ചയിലും അവിഭാജ്യ പങ്ക് വഹിച്ചു. പ്രൊഫഷണല്‍ തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, സമാന്ത പലപ്പോഴും തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമാ മേഖലയിലെ തൻ്റെ യാത്രയിലുടനീളം അവർ നല്‍കിയ പിന്തുണയെക്കുറിച്ചും സംസാരിച്ചിരുന്നു. സാമന്തയുടെ പിതാവിൻ്റെ മരണവാർത്തയില്‍ ആരാധകരും അഭ്യുദയകാംക്ഷികളും അനുശോചനം…
Read Moreവിവാഹാഭ്യർഥന നിരസിച്ച യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് പിന്നാലെ നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. ബെലഗാവിയിലാണ് സംഭവം. പ്രകാശ് ജാദവ് എന്നയാളാണ് പ്രതി. ആക്രമണത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം, അക്രമിയെ ധൈര്യത്തോടെ പ്രതിരോധിക്കാൻ യുവതിക്ക് കഴിഞ്ഞു. ആശുപത്രി വളപ്പില്‍ പ്രവേശിച്ച അക്രമി റിസപ്ഷനു സമീപം ഒളിച്ചുനിന്ന് നഴ്‌സിനെ ക്രൂരമായി മർദിക്കുകയിരുന്നു. പ്രകാശും നഴ്‌സും ഒരേ ആശുപത്രിയിലെ വിവിധ ക്വാർട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്. ഇയാള്‍ നിരന്തരം വിവാഹഭ്യർഥന നടത്തി യുവതിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. യുവതിയുടെ വീട്ടുകാരും പ്രകാശിൻ്റെ ആലോചന പൂർണമായി നിരസിച്ചതോടെയാണ് അക്രമത്തിലേക്ക് നീങ്ങിയത്. പ്രകാശിൻ്റെ പ്രവൃത്തിയില്‍…
Read Moreഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യമേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
തിരുവനന്തപുരം: നടി ധന്യമേരി വർഗ്ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. ഫ്‌ളാറ്റ് തട്ടിപ്പ് കേസിലാണ് നടപടി. പേരൂർക്കടയിലും പട്ടത്തുമുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇവയ്ക്ക് ഏകദേശം 1.56 കോടി രൂപയുടെ മൂല്യം വരുമെന്ന് ഇഡി അറിയിച്ചു. 2016 ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഫ്‌ളാറ്റുകള്‍ നിർമ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് നടി പലരില്‍ നിന്നായി വൻ തുക തട്ടിയെടുത്തെന്നാണ് കേസ്. താരത്തിന് പുറമേ സാംസണ്‍ ആൻഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും താരത്തിന്റെ ഭർത്താവുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരൻ സാമുവല്‍, കമ്പനി ചെയർമാൻ…
Read Moreരാസലഹരി പിടികൂടി; യൂട്യൂബര്‍ തൊപ്പിയും മൂന്ന് യുവതികളും ഒളിവിൽ
കൊച്ചി: താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തു നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. എംഡിഎംഎ കണ്ടെടുത്തതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോയത്. ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍…
Read Moreവ്ലോഗറുടെ കൊലപാതകം; മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്മെൻ്റില്‍ അസം സ്വദേശിയായ വ്ളോഗർ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് പിടിയില്‍. കർണാടക പോലീസാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും. എന്നാല്‍, എവിടെ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. കണ്ണൂർ തോട്ടട സ്വദേശിയാണ് 21-കാരനായ ആരവ്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡൻ്റ് കൗണ്‍സലറായി ജോലിചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട 19-കാരിയായ മായയുമായി ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു ആരവ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും ബന്ധത്തിലുണ്ടായ പ്രശ്നങ്ങളായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ചൊവ്വാഴ്ച്ചയാണ് ഇന്ദിരാനഗർ സെക്കൻഡ് സ്റ്റേജിലെ റോയല്‍ ലിവിങ്സ്…
Read More