ബെംഗളൂരു: കർണാടകയിലെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം ” Aima Voice 2024 Karnataka” സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് ലിങ്കൻ വാസുദേവൻ ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു. ഓഡിഷൻ നവംബർ 24 ന് ഞായറാഴ്ച ബെംഗളൂരു, ഇന്ദിരാ നഗർ,100 ഫീറ്റ് റോഡിൽ ഉള്ള ഇ.സി.എ യിൽ രാവിലെ ആരംഭിക്കും, രാവിലെ 10.30 വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. മത്സരാർത്ഥികൾക്ക് പേരുകൾ ഓൺലൈനായി ഗൂഗിൾ ലിങ്കിലൂടെയും ശനിയാഴ്ച വൈകുന്നേരം…
Read MoreDay: 23 November 2024
കർണാടകയിൽ കനത്ത മഴ സാധ്യത
ബെംഗളൂരു: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് കർണാടകയിലെ 10 ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കർണാടകയുടെ തെക്കൻ ഉള്‍പ്രദേശങ്ങളിലെ പല ജില്ലകളിലും മഴ പെയ്യുമെന്നും ഇന്ത്യൻ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. നവംബർ 27 മുതല്‍ സംസ്ഥാനത്തെ പത്തിലധികം ജില്ലകളില്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമായും ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറല്‍,…
Read Moreവയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. നിങ്ങള്‍ ഓരോരുത്തരും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അതീയായ സന്തോഷമുണ്ട്. വരും നാളുകളില്‍ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്‍റില്‍ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പില്‍ പറഞ്ഞു. തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ പ്രചാരണത്തില്‍ പങ്കാളികളായ യുഡിഎഫ് പ്രവര്‍ത്തകരോട് ഒരുപാട്…
Read Moreമക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽ രണ്ടുമക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. സുബ്രഹ്മണ്യപുരയിൽ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശി മമത സാഹൂ (24) ആണ് മക്കളായ ശുഭം (7), സിയ (3) എന്നിവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള മമത അപകടനില തരണംചെയ്തു. ഭർത്താവ് സുനിൽ സാഹൂവിനൊപ്പം എട്ടുമാസം മുൻപാണ് സുബ്രഹ്മണ്യപുരയിൽ വാടകവീട്ടിൽ താമസംതുടങ്ങിയത്. മക്കളെ കൊന്നത് ഭർത്താവാണെന്നാണ് മമത മൊഴിനൽകിയതെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി. ലോകേഷ് ബി. ജഗലാസർ പറഞ്ഞു. എന്നാൽ, കൊലനടന്ന സമയത്ത് യുവതിമാത്രമേ വീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലായി. എങ്കിലും എല്ലാസാധ്യതയും…
Read Moreബെംഗളൂരുവില്‍ നാളെ പവർ കട്ട് ; വൈദ്യുതി മുടങ്ങുന്ന ഇടങ്ങളും സമയവും
ബെംഗളൂരു: നാളെ നവംബർ 24 ഞായറാഴ്ച നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) പവർ ഗ്രിഡില്‍ അറ്റുകുറ്റ പണികള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് നാളെ ബെംഗളൂരുവിന്‍റെ നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് സോണുകളില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുക. സബ്‌സ്റ്റേഷനുകള്‍, ട്രാൻസ്‌ഫോർമറുകള്‍, ഇലക്‌ട്രിക്കല്‍ ലൈനുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ആണ് നാളെ നടക്കുന്നത്. രാവിലെ ആരംഭിക്കുന്ന വൈദ്യുതി മുടക്കം ചിലയിടങ്ങളില്‍ ഒൻപത് മണിക്കൂർ വരെ നീണ്ടുനില്‍ക്കുമെന്നാണ് ബെസ്കോം അറിയിപ്പില്‍ വിശദമാക്കിയിരിക്കുന്നത്. രാജാജി നഗർ, നെലമംഗല, ചിക്കബെല്ലാപുര, ചന്ദാപുര, ചിത്രദുർഗ,…
Read Moreവയനാട്ടിലെ ആഘോഷത്തിനിടെ പടക്കം പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്
കൽപ്പറ്റ: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. യു.ഡി.എഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് പടക്കംപൊട്ടിച്ചുള്ള ആഹ്ലാദ പ്രകടനം നടന്നത്. പൊട്ടിത്തെറിച്ച പടക്കം കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പൊലീസ് നിർദേശത്തെ തുടർന്ന് രക്ഷിതാവ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read Moreക്രിസ്മസ് യാത്ര കുറച്ചു ബുദ്ധിമുട്ടാകും; ഡിസംബർ 20 നുള്ള ടിക്കറ്റുകൾ തീർന്നു
ബെംഗളൂരു : ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭൂരിഭാഗം ബസുകളിലും ടിക്കറ്റ് തീർന്നു. ഡിസംബർ 20-നുള്ള ബസുകളിലാണ് ടിക്കറ്റ് തീർന്നത്. ക്രിസ്മസിന് മുമ്പുള്ള വെള്ളിയാഴ്ചയായതിനാലാണ് 20-ന് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റ് തീർന്ന സ്ഥലങ്ങളിലേക്ക് ഉടൻതന്നെ ഇരു ആർ.ടി.സി.കളും പ്രത്യേക ബസുകൾ അനുവദിക്കുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്. ഡിസംബർ 20-നും 21-നും കേരള ആർ.ടി.സി.യുടെ ചെറുപുഴയിലേക്കുള്ള രണ്ടു ബസുകളിലും ടിക്കറ്റ് തീർന്നു. കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും തൃശ്ശൂരിലേക്കുമുള്ള ബസുകളിൽ ഏതാനും സീറ്റുകൾ ബാക്കിയുണ്ട്.…
Read Moreരണ്ടാം വിവാഹത്തിന് തടസം; 5 വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് തടസമാകുമെന്നു കരുതി അഞ്ചുവയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളെ വിവാഹം ചെയ്യുന്നതിനായി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റലില്‍ നിന്നാണ് കുട്ടിയുടെ മരണത്തെപ്പറ്റി പോലീസിന് വിവരം ലഭിക്കുന്നത്. മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ഇൻസ്റ്റഗ്രാം വഴി രാഹുല്‍ എന്നയാളുമായി യുവതി പരിചയത്തിലായിരുന്നു. ഇയാളെ വിവാഹം ചെയ്യാനായി…
Read Moreപ്രണയത്തിൽ നിന്ന് പിന്മാറാൻ സുഹൃത്തിന് വച്ച കെണിയിൽ വീണത് മുൻ കാമുകി; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊപ്പലിലെ കർട്ടാഗേരി സ്വദേശിയായ 35കാരൻ സിദ്ദപ്പ ശീലാവന്താണ് സംഭവത്തില്‍ അറസ്റ്റിലായത്. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയല്‍വാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തില്‍ പക്ഷേ പരിക്കേറ്റത് മുൻ കാമുകിയ്ക്ക് ആയിരുന്നു. ബാഗല്‍കോട്ടില്‍ ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് ബാസമ്മ യാരനാല്‍ എന്ന യുവതിക്ക് ഇരു കൈപ്പത്തികളും നഷ്ടമായത്. 35കാരനുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് നിരന്തരമായി കാമുകിയോട് ആവശ്യപ്പെട്ടിരുന്ന അയല്‍വാസിയായ സുഹൃത്തിനാണ് ബുധനാഴ്ച കൊറിയർ എത്തിയത്. എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍…
Read More‘ചുരം കയറി പ്രിയങ്ക’ നാല് ലക്ഷത്തിന്റെ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം
കൽപ്പറ്റ: രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി മത്സരരംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ സമ്മാനിച്ചത് നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയുടെ സത്യൻ മൊകേരിയെക്കാള്‍ 4,04,619 വോട്ടാണ് പ്രിയങ്ക കൂടുതല്‍ നേടിയത്. ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തായി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ് ബറേലിയിലും വിജയിച്ച രാഹുല്‍ റായ് ബറേലി നിലനിർത്തുകയും വയനാട്ടില്‍നിന്നുള്ള പാർലമെന്‍റ് അംഗത്വം രാജിവയ്ക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ നേടിയ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രിയങ്ക ഇക്കുറി മറികടന്നത്. 2019ല്‍ രാഹുല്‍…
Read More