ബെംഗളൂരു: താടി വടിക്കാൻ ആവശ്യപ്പെട്ട നഴ്സിങ് കോളേജിനെതിരെ പരാതിയുമായി വിദ്യാർത്ഥികള്‍. പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് സ്കീമിന് (പിഎംഎസ്‌എസ്‌എസ്) കീഴില്‍ കർണാടകയില്‍ പഠിക്കുന്ന ജമ്മു കശ്മീരില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികളാണ് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷനെ സമീപിച്ചത്. താടി ട്രിം ചെയ്യാനോ വടിക്കാനോ ആവശ്യപ്പെട്ടതായാണ് ആരോപണം. രാജീവ് ഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള ഹോളനരസിപുരയിലെ ഗവണ്‍മെൻ്റ് നഴ്സിങ് കോളേജ് വിദ്യാർത്ഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. തങ്ങളുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് വിദ്യാർത്ഥകള്‍ ആരോപിച്ചു. വിവേചനപരമായ ഗ്രൂമിങ് മാനദണ്ഡങ്ങളാണ് കോളേജ് നടപ്പിലാക്കുന്നതെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു. നിർദേശം പാലിച്ചില്ലെങ്കില്‍…
Read MoreDay: 9 November 2024
കാറും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കമലാപുര താലൂക്കിലെ മരഗുട്ടി ക്രോസില്‍ കാറും പിക്കപ്പ് ട്രക്കും മുഖാമുഖം കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേർ ഹൈദരാബാദ് സ്വദേശികളാണ്. ഇവർ ഒരു കുടുംബത്തിലെ അംഗംങ്ങളാണെന്നാണ് റിപ്പോർട്ട്. ഭാർഗവ് കൃഷ്ണ (55), ഭാര്യ സംഗീത (45), മകൻ ഉത്തം രാഘവൻ (28) എന്നിവരും കാർ ഡ്രൈവറുമാണ് മരിച്ചത്. ഹൈദരാബാദില്‍ നിന്ന് ഗണഗാപുരയിലേക്കുള്ള യാത്രാമധ്യേയാണ് ഇവർ അപകടത്തില്‍പ്പെട്ടത്. കമലാപുര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കലബുറഗി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
Read Moreപൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി; ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ദമ്പതികൾ അറസ്റ്റിൽ
ബെംഗളൂരു: വീട്ടിലെ പൂന്തോട്ടത്തില്‍ കഞ്ചാവ് വളർത്തിയ ദമ്പതികൾ അറസ്റ്റിൽ. കെ.സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരി(38) എന്നിവരാണ് പോലീസ് പിടിയിലായത്. ബെംഗളൂരുവിലെ എം.എസ്.ആർ നഗറിലെ വസതിയില്‍ ബാല്‍ക്കണിയില്‍ അലങ്കാരച്ചെടികള്‍ക്കിടയിലാണ് രണ്ട് ചട്ടികളിലായി കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്. ഊർമിള താൻ വളർത്തുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള വിവിധയിനം ചെടികള്‍ കാണിച്ച് വിഡിയോകളും ഫോട്ടോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരുടെ ശ്രദ്ധയില്‍ കഞ്ചാവ് ചെടികള്‍ പെട്ടതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ്…
Read Moreപ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ; തിങ്കളാഴ്ച വാദം കേൾക്കും
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും. ഒക്ടോബർ 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വൽ സുപ്രീംകോടതിയെ സമീപിച്ചത്. ഹാസനിലെ എം.പിയായിരുന്ന പ്രജ്വൽ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് നിരവധി സ്ത്രീകൾ പരാതിയുമായി രംഗത്ത് വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ കമീഷനും പോലീസിനും പരാതി…
Read Moreകാണാതായ യുവാവ് കുളത്തിൽ മരിച്ച നിലയിൽ
ബെംഗളൂരു: മീനബെട്ടു മർക്കഡയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കിന്നിഗോളി ടൗണ്‍ പഞ്ചായത്ത് ജീവനക്കാരൻ കെ.രവിയാണ് (34) മരിച്ചത്. ഈ മാസം രണ്ടിനാണ് കാണാതായത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreപ്രവർത്തന ചിലവ് കുറയ്ക്കുന്നു; കർണാടക എസ്ആർടിസി ബസുകളിലെ കണ്ടക്ടർമാരെ ഒഴിവാക്കുന്നു
ബെംഗളൂരു: പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കീഴിലുള്ള ബസുകളില്‍ കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന പത്ത് ശതമാനത്തിലധികം ബസുകളിലാണ് കണ്ടക്ടര്‍മാരെ ഒഴിവാക്കിയത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 850 ബസുകളിലും സിംഗിള്‍ ക്രൂ മോഡല്‍ സംവിധാനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റോപ്പുകള്‍ ഇല്ലാത്തതും കുറച്ച് സ്റ്റോപ്പുകള്‍ മാത്രമുള്ളതുമായ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഈ മോഡല്‍ നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു-മൈസൂരു, ബെംഗളൂരു-ഹാസന്‍, ബെംഗളൂരു-ദാവന്‍ഗരെ, ബെംഗളൂരു-ഷിമോഗ, ബംഗളുരു-മടിക്കേരി, ബെംഗളൂരു-കോലാര്‍ തുടങ്ങിയ റൂട്ടുകളിലാണ് ഈ മോഡല്‍ ആദ്യഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കിവരുന്നത്. ബസ് പുറപ്പെടുന്ന സ്ഥലത്ത് വെച്ച് ഡ്രൈവര്‍ ടിക്കറ്റ്…
Read Moreഅധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ഇഡു ഗ്രാമത്തില്‍ ഹൊസ്മർ ഹയർ പ്രൈമറി സ്കൂള്‍ താല്‍ക്കാലിക അധ്യാപിക കെ. പ്രസന്നയെ (29) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇഡു സ്വദേശിയും ബെംഗളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരനുമായ എം. രാജേഷിന്റെ ഭാര്യയാണ്.
Read Moreകുതിച്ചുയർന്ന് സവാള വില
കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചു കയറുന്നു. മൊത്തവിപണിയില്‍ 75 മുതല്‍ 80 രൂപ വരെയാണ് സവാളയ്‌ക്ക വില. കൊച്ചിയില്‍ ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 88 രൂപയാണ് വില. ഒരാഴ്ചയ്‌ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാമാറ്റവും നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമുള്ള വിലക്കയറ്റവുമാണ് ഇപ്പോഴുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്‌ട്രയിലെ പുനെയില്‍ നിന്നും നാസിക്കില്‍ നിന്നുമാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി 10 ദിവസം മഹാരാഷ്‌ട്രയിലെ മാർക്കറ്റ് അവധിയായിരുന്നു. നാസിക്കില്‍ നിന്നും പ്രധാനമായും തമിഴ്നാട്ടിലേക്കാണ് സവാള എത്തുന്നത്. പിന്നീട്…
Read Moreസ്കൂൾ അധ്യാപകൻ വിദ്യാർഥിയുടെ പല്ല് അടിച്ചു പൊട്ടിച്ചു
ബെംഗളൂരു: വെള്ളത്തിൽ കളിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയുടെ പല്ല് അടിച്ചു പൊട്ടിച്ചു . ജയനഗറിലെ ഹോളി ക്രൈസ്റ്റ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിന്റെ പല്ലാണ് അത്യാപകൻ അടിച്ചു പൊട്ടിച്ചത്. വ്യാഴാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം വെള്ളത്തിൽ കളിക്കുകയായിരുന്നു അശ്വിൻ . ഇതിൽ പ്രകോപിതനായ ഹിന്ദി വിഷയാധ്യാപകൻ അശ്വിൻ്റെ മുഖത്ത് വടികൊണ്ട് അടിച്ചുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് വിദ്യാർഥിയായ അശ്വിൻ്റെ പല്ല് ഒടിഞ്ഞുപോയി . വിദ്യാർത്ഥിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയനഗർ പോലീസ് സ്‌റ്റേഷനിൽ അധ്യാപകൻ അസ്മത്തിനെതിരെ അശ്വിൻ്റെ പിതാവ് പരാതി നൽകി. അധ്യാപിക അസ്മത്തിനെതിരെ ജയനഗർ…
Read Moreപുതിയ നിയമം നടപ്പാക്കാൻ നീക്കം; സംസ്ഥാനത്തെ വനമേഖലയിൽ മുഴുവൻസമയ ഖനനത്തിന് അനുമതിനൽകാൻ നീക്കം
ബെംഗളൂരു : കർണാടകത്തിലെ വനമേഖലകളിൽ മുഴുവൻസമയ ഖനനത്തിന് അനുമതിനൽകാൻ സർക്കാർ നീക്കം. 1963-ലെ കർണാടക ഫോറസ്റ്റ് ആക്ട് ഭേദഗതിചെയ്ത് പുതിയനിയമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വന്യജീവിസങ്കേതങ്ങളം ജൈവവൈവിധ്യമേഖലകളും ഒഴികെയുള്ള മേഖലകളിൽ അനുമതിനൽകാനാണ് ആലോചന. ഇതിനായി പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ വനംവകുപ്പ് സെക്രട്ടറിയോട് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് നിർദേശം നൽകി. പദ്ധതി അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്തേക്കും. ഖനനത്തിൽനിന്നും സർക്കാരിനുള്ള വരുമാനം വർധിപ്പിക്കാനാണ് നിയന്ത്രണങ്ങൾ എടുത്തകളയുന്നതെന്നാണ് സൂചന. അതേസമയം, ഇത് പരിസ്ഥിതിവാദികളുടെ എതിർപ്പ് വിളിച്ചുവരുത്താൻ ഇടയാക്കിയേക്കും.
Read More