പുതിയ നിയമം നടപ്പാക്കാൻ നീക്കം; സംസ്ഥാനത്തെ വനമേഖലയിൽ മുഴുവൻസമയ ഖനനത്തിന് അനുമതിനൽകാൻ നീക്കം

ബെംഗളൂരു : കർണാടകത്തിലെ വനമേഖലകളിൽ മുഴുവൻസമയ ഖനനത്തിന് അനുമതിനൽകാൻ സർക്കാർ നീക്കം.

1963-ലെ കർണാടക ഫോറസ്റ്റ് ആക്ട് ഭേദഗതിചെയ്ത് പുതിയനിയമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

വന്യജീവിസങ്കേതങ്ങളം ജൈവവൈവിധ്യമേഖലകളും ഒഴികെയുള്ള മേഖലകളിൽ അനുമതിനൽകാനാണ് ആലോചന.

ഇതിനായി പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ വനംവകുപ്പ് സെക്രട്ടറിയോട് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് നിർദേശം നൽകി.

  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!

പദ്ധതി അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്തേക്കും.

ഖനനത്തിൽനിന്നും സർക്കാരിനുള്ള വരുമാനം വർധിപ്പിക്കാനാണ് നിയന്ത്രണങ്ങൾ എടുത്തകളയുന്നതെന്നാണ് സൂചന.

അതേസമയം, ഇത് പരിസ്ഥിതിവാദികളുടെ എതിർപ്പ് വിളിച്ചുവരുത്താൻ ഇടയാക്കിയേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us