കാമുകിയുടെ പുതിയ ഹെയർസ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവാവ് കാമുകിയെ കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലെ പെൻസില്‍വാനിയയിലായിരുന്നു സംഭവം. ബെഞ്ചമിൻ ഗാർസിയ ഗുവല്‍ എന്നയാളാണ് പങ്കാളിയായ 50-കാരി കാർമെൻ മാർട്ടിനസ് സില്‍വയെ കൊലപ്പെടുത്തിയത്. കാർമെനിന്റെ പുതിയ ഹെയർസ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് സഹോദരന്റെ വീട്ടിലേക്ക് മാറിയ കാർമെനെ, അവിടെയെത്തിയാണ് ബെഞ്ചമിൻ കൊലപ്പെടുത്തിയത്. സൈക്കോ എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച ഇയാളെ കാർമെനിന്റെ മൃതദേഹത്തിനരികില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. കാർമെനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരനും ബെഞ്ചമിന്റെ കുത്തേറ്റു. നരഹത്യ, കൊലപാതകശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍…
Read MoreDay: 7 November 2024
നടൻ ഷാരുഖ് ഖാന് വധഭീഷണി
ന്യൂഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി. സംഭവത്തില്‍ കേസെടുത്ത മുംബൈ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി കോള്‍ വന്നത്. കോള്‍ എവിടെ നിന്നാണ് എന്ന് തിരിച്ചറിഞ്ഞ പോലീസ് റായ്പൂരിലേക്ക് തിരിച്ചു. ഫൈസാന്‍ ഖാന്‍ എന്നയാളുടെ ഫോണ്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് റായ്പൂര്‍ പൊലീസിനെ അറിയിക്കുകയും അന്വേഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്. മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
Read Moreട്രംപിന്റെ മകളാണെന്ന അവകാശവാദവുമായി പാകിസ്താനി പെൺകുട്ടി
ഡോണള്‍ഡ് ട്രംപിന്റെ മകളാണെന്ന അവകാശ വാദവുമായി പാകിസ്താനി പെണ്‍കുട്ടി. ട്രംപാണ് തന്റെ പിതാവ്, ഇതില്‍ ആർക്കും സംശയം വേണ്ടെന്നാണ് പെണ്‍കുട്ടിയുടെ വാദം. പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാക് മാദ്ധ്യമങ്ങള്‍ക്ക് മുന്നിലാണ് പെണ്‍കുട്ടിയുടെ തുറന്നു പറച്ചിൽ. ഞാൻ ഡൊണാള്‍ഡ് ട്രംപിന്റെ മകളാണെന്നും മുസ്ലീമാണെന്നും വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. ഇംഗ്ലീഷുകാർ ഇവിടെ വരുമ്പോള്‍, അവർ എന്നെ നോക്കി ഈ പെണ്‍കുട്ടി ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നു. ഞാൻ ഒരു മുസ്ലീമാണ്, ഇസ്ലാമിന്റെ അനുയായിയാണ്, സമാധാനത്തിന്റെ അനുയായിയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ മുൻ ഭാര്യ ഇവാനയാണ്…
Read Moreക്യൂ ആർ കോഡ് മാറ്റി അരക്കോടിയിലേറെ തട്ടി; യുവതി അറസ്റ്റിൽ
ചെന്നൈ: ആശുപത്രിയുടെ ക്യൂആര്‍ കോഡിന് പകരം സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച് അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്യറായ യുവതിയാണ് പിടിയിലായത്. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആര്‍ കോഡ് കാണിക്കുക ആയിരുന്നു. 52.24 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ തിരുവാരൂര്‍ സ്വദേശി എം.സൗമ്യയാണു (24) പിടിയിലായത്. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആശുപത്രി അധികൃതരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ…
Read Moreസ്വർണ വിലയിൽ വൻ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
Read Moreനഗരത്തിൽ സുരക്ഷിതത്വം കുറയുന്നു; കാർ ആക്രമിക്കപ്പെട്ട അനുഭവം പങ്കുവച്ച് യുവാവിന്റെ പോസ്റ്റ്
ബെംഗളൂരു: തിരക്കേറിയ റോഡിന് നടുവില്‍ ഒരു സംഘം തന്‍റെ കാർ ആക്രമിക്കുന്ന ദൃശ്യം പങ്കുവെച്ച് യുവാവ്. അക്രമികള്‍ കാറിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവാവ് പറഞ്ഞു. ബെംഗളൂരുവിലെ കുഡ്‌ലുവിലെ റോഡില്‍ വൈകീട്ട് ഏഴ് മണിക്കാണ് സംഭവമെന്ന് ദേവൻ മേത്ത പറഞ്ഞു. സമൂഹ മാധ്യമത്തില്‍ ദൃശ്യം സഹിതമാണ് യുവാവിന്‍റെ പോസ്റ്റ്. അവരുടെ ബൈക്ക് പിന്നില്‍ നിന്ന് എന്‍റെ കാറില്‍ തട്ടി. ഞാൻ കാറിന്‍റെ കണ്ണാടിയിലൂടെ നോക്കി കേടുപാടൊന്നുമില്ല, നിങ്ങള്‍ പോവൂ എന്ന് അവരോട് പറഞ്ഞു. അവർ കന്നഡയില്‍ ആക്രോശിച്ചു, ദേവൻ മേത്ത കുറിച്ചു.…
Read Moreകേരളത്തിൽ നിന്നും മാലിന്യവുമായി വന്ന ലോറികൾ പിടികൂടി
ബെംഗളൂരു : കേരളത്തിൽ നിന്ന് മാലിന്യവുമായെത്തിയ ആറ് ലോറി ഗുണ്ടൽപേട്ടിലെ മൂലെഹോളെ ചെക്പോസ്റ്റിനു സമീപം കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പിടികൂടി. ഡ്രൈവർമാർ ഉൾപ്പെടെ ഏഴാളുകളുടെ പേരിൽ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തു. ലോറിയിൽ മാലിന്യം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മലിനീകരണ നിയന്ത്രണബോർഡ് മേഖലാ ഓഫീസർ പി.കെ. ഉമാശങ്കർ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അനധികൃതമായി കടത്തുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോർഡിന് കർണാടക മലിനീകരണ നിയന്ത്രണബോർഡ് കത്തെഴുതി. 2019-ലാണ്…
Read Moreസെൽഫി വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 10 വയസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതി
ബെംഗളൂരു: ജയദേവ ജംഗ്ഷനില്‍ സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതിയെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. നേഹ ബിസ്വാള്‍ എന്ന യുവതിയാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്ത് എത്തിയത്. അജ്ഞാതനായ ആണ്‍കുട്ടിയുടെ അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും യുവതി പുറത്ത് വിട്ടിട്ടുണ്ട്. യുവതി നടന്നു പോകുകയും സെല്‍ഫി വീഡിയോ എടുക്കുകയും ചെയ്യുന്നതിനിടെ സൈക്കിളില്‍ എത്തിയ പ്രായപൂർത്തിയാകാത്തയാള്‍ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം , പ്രദേശത്തിൻ്റെ സുരക്ഷയെ ചോദ്യം ചെയ്ത് നേഹ “ഇവിടെ സ്ത്രീകള്‍ക്ക് സുരക്ഷയില്ലേ?” എന്നും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത…
Read Moreബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. മുംബൈ-അഹമ്മബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പാലമാണ് തകർന്നത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആനന്ദ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടം നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥിരീകരിച്ചു. ക്രെയിനുകളും എസ്കവേറ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽപ്പെട്ട ഒരാളെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.
Read Moreസംസ്ഥാനത്തെ വഖഫ് ഭൂമി പ്രശ്‌നം ജെ.പി.സി. അധ്യക്ഷൻ ഇന്നെത്തും ; പരാതി കേൾക്കും
ബെംഗളൂരു : വഖഫ് ബിൽ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ രൂപവത്കരിച്ച സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) അധ്യക്ഷൻ ജഗദംബിക പാൽ വ്യാഴാഴ്ച കർണാടകത്തിലെത്തും. സംസ്ഥാനത്ത് വഖഫ് ഭൂമിയാണെന്നു പറഞ്ഞ് ഏറ്റെടുക്കാനായി റവന്യൂ വകുപ്പ് നോട്ടീസ് നൽകിയ കർഷകരെ കാണും. ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കർഷകരും ബി.ജെ.പി.യും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ജെ.പി.സി. അധ്യക്ഷനെത്തുന്നത്. ജെ.പി.സി. അംഗംകൂടിയായ ബി.ജെ.പി. എം.പി. തേജസ്വി സൂര്യ ആവശ്യപ്പെട്ടതനുസരിച്ചാണ് സന്ദർശനം. വിജയപുരയിലും ഹുബ്ബള്ളിയിലുമെത്തി ജഗദംബിക പാൽ നോട്ടീസ് ലഭിച്ച കർഷകരെ കാണുമെന്നും പരാതികൾ സ്വീകരിക്കുമെന്നും തേജസ്വി സൂര്യ അറിയിച്ചു. വിജയപുര, ഹാവേരി, ധാർവാഡ്…
Read More