നഗരത്തിൽ സുരക്ഷിതത്വം കുറയുന്നു; കാർ ആക്രമിക്കപ്പെട്ട അനുഭവം പങ്കുവച്ച് യുവാവിന്റെ പോസ്റ്റ്‌ 

ബെംഗളൂരു: തിരക്കേറിയ റോഡിന് നടുവില്‍ ഒരു സംഘം തന്‍റെ കാർ ആക്രമിക്കുന്ന ദൃശ്യം പങ്കുവെച്ച്‌ യുവാവ്.

അക്രമികള്‍ കാറിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവാവ് പറഞ്ഞു.

ബെംഗളൂരുവിലെ കുഡ്‌ലുവിലെ റോഡില്‍ വൈകീട്ട് ഏഴ് മണിക്കാണ് സംഭവമെന്ന് ദേവൻ മേത്ത പറഞ്ഞു.

സമൂഹ മാധ്യമത്തില്‍ ദൃശ്യം സഹിതമാണ് യുവാവിന്‍റെ പോസ്റ്റ്.

അവരുടെ ബൈക്ക് പിന്നില്‍ നിന്ന് എന്‍റെ കാറില്‍ തട്ടി. ഞാൻ കാറിന്‍റെ കണ്ണാടിയിലൂടെ നോക്കി കേടുപാടൊന്നുമില്ല, നിങ്ങള്‍ പോവൂ എന്ന് അവരോട് പറഞ്ഞു. അവർ കന്നഡയില്‍ ആക്രോശിച്ചു, ദേവൻ മേത്ത കുറിച്ചു.

  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം

പോസ്റ്റിന് മറുപടിയായി വിശദാംശങ്ങള്‍ നല്‍കാൻ ബെംഗളൂരു പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിവരം നല്‍കില്ലെന്നാണ് യുവാവിന്‍റെ മറുപടി, ക്ഷമിക്കണം, എനിക്ക് സുരക്ഷിതത്വമില്ലെന്ന് തോന്നുന്നതിനാല്‍ വിശദാംശങ്ങളൊന്നും നല്‍കാൻ ആഗ്രഹിക്കുന്നില്ല.

ജനങ്ങള്‍ ജാഗ്രത പുലർത്തുന്നതിനാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ റോഡില്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ കൂടുകയാണെന്ന് പോസ്റ്റിന് താഴെ നിരവധി കമന്റ് ചെയ്തു.

കഴിഞ്ഞ ആഴ്ച ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണമുണ്ടായി.

  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!

ആക്രമണത്തിൽ വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു.

മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്.

ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാർ ആക്രമിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ലൈസൻസും പോകും! മിനിറ്റുകൾ ലാഭിക്കാൻ ജീവൻ പണയം വെക്കണോ? ബെംഗളൂരുവിനെ ഞെട്ടിച്ച് ഈ കണക്കുകൾ!
[masterslider id="10"]

Related posts