ബെംഗളൂരു: മംഗളൂരു ബണ്ട്വാളിലുള്ള ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. സ്വർണ്ണം, വെള്ളി ആഭരണങ്ങളും കാണിക്കവഞ്ചിയിലെ പണവും അടക്കം 2.3 ലക്ഷം രൂപയുടെ വസ്തുവകകള്‍ മോഷണം പോയി. മൂന്ന് മോഷ്ടാക്കള്‍ പൂട്ടുപൊളിച്ച് അകത്തുകേറിയാണ് മോഷണം നടത്തിയത്. ഒന്നരലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങള്‍, 80,000 രൂപയുടെ വെള്ളി ആഭരണങ്ങള്‍, കാണിക്കവഞ്ചിയിലെ 5000 രൂപ എന്നിവയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ബണ്ട്വാള്‍ റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreDay: 6 November 2024
ഫ്ലാറ്റ്ഫോമിൽ വച്ച ട്രോളി ബാഗിൽ നിന്ന് രക്തം; അച്ഛനും മകളും അറസ്റ്റിൽ
ചെന്നൈ: റെയില്‍ വേ സ്റ്റേഷനിലെത്തിയ അച്ഛന്റേയും മകളുടേയും പെരുമാറ്റത്തില്‍ സംശയം. ബാഗില്‍ നിന്ന് ഒലിച്ചിറങ്ങുന്ന നിലയില്‍ കട്ടച്ചോര കൂടി കണ്ടതോടെ അറസ്റ്റ് ചെയ്ത് പൊലീസ്. സ്യൂട്ട് കേസ് പരിശോധിച്ചപ്പോള്‍ കണ്ടത് അയല്‍വാസിയായ സ്ത്രീയുടെ മൃതദേഹം. ആന്ധ്ര പ്രദേശിലെ നെല്ലൂർ സ്വദേശികളായ പിതാവിനേയും മകളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ മിഞ്ചൂർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് പിടിയിലാവുന്നത്. സ്വർണപ്പണിക്കാരനായ മധ്യവയസ്കനും മകളുമാണ് പിടിയിലായിട്ടുള്ളത്. ഞായറാഴ്ച രാത്രിയിലാണ് അയല്‍വാസിയായ സ്ത്രീയെ ഇവർ കൊലപ്പെടുത്തിയത്. ഇവരുടെ സ്വർണം തട്ടിയെടുത്ത ശേഷം മൃതദേഹം സ്യൂട്ട് കേസിനുള്ളില്‍ വച്ച് നെല്ലൂരില്‍…
Read Moreപരാതി വ്യാജം;നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍, കൃത്യം കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാല്‍ കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോർട്ട് നല്‍കി. മറ്റ് പ്രതികള്‍ക്കെതിരായ അന്വേഷണം തുടരും. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിൻ പോളി ഉള്‍പ്പടെ ആറാളുടെ പേരിലാണ് ഊന്നുകല്‍ പോലീസ് കേസെടുത്തത്.…
Read Moreഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷൻ; മംഗൾയാൻ വിക്ഷേപിച്ചിട്ട് 11 വർഷം
ബെംഗളൂരു : ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ദൗത്യം വിക്ഷേപിച്ചിട്ട് 11 വർഷം പൂർത്തിയായി. 2013 നവംബർ അഞ്ചിനായിരുന്നു വിക്ഷേപണം. 2014 സെപ്റ്റംബർ 24-നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഗ്രഹപര്യവേക്ഷണ ചരിത്രത്തിലെ ശ്രദ്ധേയമായ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ സമ്മാനിച്ച് 2022-ലാണ് ദൗത്യത്തിന്റെ കാലാവധി അവസാനിച്ചത്. ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകമെത്തിച്ച ആദ്യ ഏഷ്യൻ രാജ്യം, ആദ്യ ശ്രമത്തിൽത്തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ലോകത്തെ ആദ്യരാജ്യം, സോവിയറ്റ് സ്പെയ്‌സ് പ്രോഗ്രാം, നാസ, ഇ.എസ്.എ. എന്നിവയ്ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം എന്നീ ഖ്യാതികൾ മംഗൾയാൻ ദൗത്യത്തിലൂടെ ഇന്ത്യ കൈവരിച്ചിരുന്നു. ചൊവ്വയുടെ…
Read More5 ദിവസത്തിനിടെ ചൂതാട്ടം നടത്തിയതിന്റെ പേരിൽ പിടിയിലായത് 810 ഓളം പേർ
ബെംഗളൂരു : അഞ്ചുദിവസത്തിനിടെ ബല്ലാരിയിൽ ചൂതാട്ടം നടത്തിയതിന് അറസ്റ്റിലായത് 810 പേർ. ഇവരിൽനിന്ന് 16 ലക്ഷംരൂപ പോലീസ് പിടിച്ചെടുത്തു. ദീപാവലിയോടനുബന്ധിച്ചാണ്ഇത്രയുമാളുകൾ ചൂതാട്ടത്തിലേർപ്പെട്ടത്.
Read Moreവോട്ടര്‍മാര്‍ക്ക് നന്ദി, അമേരിക്കയെ ഉന്നതിയിലെത്തിക്കും; ട്രംപ്
വാഷിങ്ടൻ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മിന്നുംജയം. നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്‍റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷങ്ങൾക്കുശേഷം ആദ്യമാണ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാമ്പ് വിജയാഘോഷം തുടങ്ങി. ഫ്ലോറിഡയിൽ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവർണയുഗമാണിതെന്ന് പറഞ്ഞു. റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാമ്പുകൾ നിശബ്ദമായി.…
Read Moreസ്കൂളിന്റെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് ആറു വയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: സ്കൂളില്‍ വച്ച് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരൻ മരിച്ചു. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. അജയ് ഗേറ്റിനടുത്ത് കളിച്ചു കൊണ്ട് നില്‍കുമ്പോൾ ഇരുമ്പ് ഗേറ്റ് തകർന്ന് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ ചില കുട്ടികള്‍ ഗേറ്റില്‍ കയറി ആടിയതോടെയാണ് അപകടം നടന്നത്. കുട്ടികള്‍ ഗേറ്റില്‍ കയറി ചില ആടി, ബലക്ഷയം സംഭവിച്ച ഗേറ്റ് തകർന്ന് അജയുടെ മേല്‍ പതിക്കുകയായിരുന്നു. തലക്ക്…
Read Moreഎ.ആർ.എം. ഉൾപ്പെടെ നിരവധി മികച്ച ചിത്രങ്ങൾ ഈ മാസം ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു; വിശദാംശങ്ങൾ
നവംബറിൽ അതി ഗംഭീര സിനിമകളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാല്‍ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം എ.ആർ.എം. ഒടിടിയിലേക്ക്. ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എആർഎം സ്ട്രീം ചെയ്യുക. നവംബർ 08ന് ഫാന്റസി ത്രില്ലറായ എആർഎം (അജയൻ്റെ രണ്ടാം മോഷണം) ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും നവംബർ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ തന്നെ…
Read Moreബെംഗളൂരു സന്ദർശനം നടത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ബംഗളുരു: മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ബെംഗളൂരു ജയനഗറിലെ നഞ്ചൻഗുഡിലെ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ മഠത്തിലെത്തി രായനെ ദർശിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയും ഭാര്യ സുധാമൂർത്തിയും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ മഠത്തിലെത്തിയ ഋഷി സുനക് ദമ്പതികൾ അരമണിക്കൂറോളം മഠത്തിൽ തങ്ങി. മന്ത്രലതിയും തീർത്ഥവും അനുഗ്രഹങ്ങളും ഏറ്റുവാങ്ങി കാർത്തിക മാസത്തിൽ സന്നിധിയിൽ ദീപം തെളിയിച്ചു.
Read Moreരാംപുര തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി 3 ദിവസം; തടാകം വൃത്തിയാക്കിയില്ല; ദുർഗന്ധത്തിൽ മുങ്ങി പ്രദേശം
ബെംഗളൂരു : രാംപുര തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി പരിസര പ്രദേശങ്ങളിൽ ദുർഗന്ധം. ഞായറാഴ്ച രാവിലെയാണ് തടാകത്തിൽ നൂറുകണക്കിന് മീനുകൾ ചത്തുപൊങ്ങിയത്. എന്നാൽ, തിങ്കളാഴ്ച വൈകീട്ടുവരെ ഇവയെ മാറ്റാനുള്ള നടപടികൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അധികൃതർ സ്വീകരിച്ചിട്ടില്ല. ദുർഗന്ധംകാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്. തടാകത്തിന്റെ സമീപത്തുകൂടി പോകാൻ പറ്റാത്ത അവസ്ഥയാണ്. വർഷങ്ങൾക്ക് മുൻപ് ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു മഹാദേവപുര സോണിൽ വരുന്ന ഈ തടാകം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തടാകം നാശത്തിന്റെ വക്കിലാണ്. ചത്ത മീനുകളെ നീക്കിയില്ലെങ്കിൽ പ്രദേശത്ത് പകർച്ച വ്യാധികളുണ്ടാകുമോയെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചു.…
Read More