ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷൻ; മംഗൾയാൻ വിക്ഷേപിച്ചിട്ട് 11 വർഷം

ബെംഗളൂരു :  ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ദൗത്യം വിക്ഷേപിച്ചിട്ട് 11 വർഷം പൂർത്തിയായി.

2013 നവംബർ അഞ്ചിനായിരുന്നു വിക്ഷേപണം. 2014 സെപ്റ്റംബർ 24-നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.

ഗ്രഹപര്യവേക്ഷണ ചരിത്രത്തിലെ ശ്രദ്ധേയമായ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ സമ്മാനിച്ച് 2022-ലാണ് ദൗത്യത്തിന്റെ കാലാവധി അവസാനിച്ചത്.

ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകമെത്തിച്ച ആദ്യ ഏഷ്യൻ രാജ്യം, ആദ്യ ശ്രമത്തിൽത്തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ലോകത്തെ ആദ്യരാജ്യം, സോവിയറ്റ് സ്പെയ്‌സ് പ്രോഗ്രാം, നാസ, ഇ.എസ്.എ. എന്നിവയ്ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം എന്നീ ഖ്യാതികൾ മംഗൾയാൻ ദൗത്യത്തിലൂടെ ഇന്ത്യ കൈവരിച്ചിരുന്നു.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ചൊവ്വയുടെ എക്സോസ്ഫിയറിലെ വാതകങ്ങളുടെ ഘടന, സുപ്രതെർമൽ ആർഗൺ 40 ആറ്റങ്ങളുടെ കണ്ടെത്തൽ തുടങ്ങി ഒട്ടേറെ നേട്ടങ്ങളാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്ക് (ഐ.എസ്.ആർ.ഒ.) മംഗൾയാൻ ദൗത്യത്തിലൂടെ ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts