എ.ആർ.എം. ഉൾപ്പെടെ നിരവധി മികച്ച ചിത്രങ്ങൾ ഈ മാസം ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു; വിശദാംശങ്ങൾ

നവംബറിൽ അതി ഗംഭീര സിനിമകളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാല്‍ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം എ.ആർ.എം. ഒടിടിയിലേക്ക്.

ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എആർഎം സ്ട്രീം ചെയ്യുക. നവംബർ 08ന് ഫാന്റസി ത്രില്ലറായ എആർഎം (അജയൻ്റെ രണ്ടാം മോഷണം) ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

അതേസമയം ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും നവംബർ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ തന്നെ എത്തിയേക്കും.

തമിഴ് ചിത്രം ‘ലബ്ബർ പന്ത്’ ഹോട്ട്സ്റ്റാറിലൂടെ ഇതിനോടകം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ജീവയുടെ തമിഴ് ഹൊറർ ത്രില്ലർ ‘ബ്ലാക്ക്’ ആമസോൺ പ്രൈമിലൂടെ വാടകയ്ക്കു ലഭ്യമാണ്.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

രജനികാന്തിന്റെ വേട്ടയ്യൻ നവംബർ എട്ടിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
[masterslider id="10"]

Related posts