സ്കൂളിന്റെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് ആറു വയസുകാരന് ദാരുണാന്ത്യം 

ഹൈദരാബാദ്: സ്കൂളില്‍ വച്ച്‌ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരൻ മരിച്ചു.

ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. അജയ് ഗേറ്റിനടുത്ത് കളിച്ചു കൊണ്ട് നില്‍കുമ്പോൾ ഇരുമ്പ് ഗേറ്റ് തകർന്ന് വീഴുകയായിരുന്നു.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

കളിക്കുന്നതിനിടെ ചില കുട്ടികള്‍ ഗേറ്റില്‍ കയറി ആടിയതോടെയാണ് അപകടം നടന്നത്. കുട്ടികള്‍ ഗേറ്റില്‍ കയറി ചില ആടി, ബലക്ഷയം സംഭവിച്ച ഗേറ്റ് തകർന്ന് അജയുടെ മേല്‍ പതിക്കുകയായിരുന്നു.

തലക്ക് ഗുരുതമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കും ആരോഗ്യ നില വഷളായതോടെ വനസ്ഥലിപുരത്തെ സർക്കാർ ആശുപത്രിയിലേക്കും കൊണ്ടുപോയി. പക്ഷെ ചികിത്സക്കിടെ കുട്ടി മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
[masterslider id="10"]

Related posts