സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 25 പേർ മരിച്ചു; കൃഷിക്കും വസ്തുവകകൾക്കും വൻ നാശനഷ്ടം

ബെംഗളൂരു : സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷത്തിൽ ജീവൻ നഷ്ടമായത് 25 പേർക്ക്. 1.06 ലക്ഷം ഹെക്ടർ കൃഷിഭൂമി നഷ്ടമായി. 84 വീടുകൾ പൂർണമായും 2,077 വീടുകൾ ഭാഗികമായും നശിച്ചു. കാലവർഷക്കെടുതികൾ വിലയിരുത്താൻ ചേർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവർക്കുള്ള സഹായധനം വിതരണം ചെയ്തു. വീട് പൂർണമായും തകർന്നവർക്ക് 1.20 ലക്ഷം രൂപ വീതവും ഭാഗികമായി തകർന്നവർക്ക് 50,000 രൂപവീതവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബർ ഒന്നുമുതൽ 25 വരെ സംസ്ഥാനത്ത് 181 മില്ല മീറ്റർ മഴയാണ് ലഭിച്ചത്.…

Read More

ദീപാവലി ആഘോഷത്തിൽ നിയന്ത്രങ്ങൾ; ഹരിത പടക്കങ്ങൾ മാത്രമേ പാടുള്ളൂ: മുഖ്യമന്ത്രി സിദ്ധരാമയ്യ; വിശദാംശങ്ങൾ

ബംഗളുരു:  ദീപാവലിക്കുള്ള തയ്യാറെടുപ്പിലാണ് നാടും ന​ഗരവും എന്നാൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങൾ (green fire crackers) മാത്രം ഉപയോ​ഗിക്കാൻ പാടുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പടക്ക ദുരന്തങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് സൂപ്രണ്ടുമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകി . ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, ജില്ലാ പഞ്ചായത്ത് സിഇഒമാർ എന്നിവരുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. പരിസ്ഥിതിയെ നശിപ്പിക്കുന്ന പടക്കങ്ങൾ പാടില്ലന്നും…

Read More

കൊച്ചിയെ ആവേശത്തിലാഴ്ത്തി സച്ചിന്‍;

കൊച്ചി: സ്പൈസ് കോസ്റ്റ് മാരത്തൺ 2024 ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ 3.30ന് മാരത്തണിന് തുടക്കമായത്. 8000 പേരാണ് മാരത്തണിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാടിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടത്തുന്ന മാരത്തണിൽ പതിനായരിത്തലധികം ആളുകളാണ് പങ്കെടുക്കും. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ്‌ കോസ്റ്റ്‌ മാരത്തണിന്‍റെ ഒമ്പതാം പതിപ്പാണിത്‌. ഫുൾ മാരത്തൺ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.കി.മീ), ഫൺ റണ്ണിലും (5 കി.മീ) എന്നീ വിഭാഗങ്ങളിലായാണ്‌ മാരത്തൺ സംഘടിപ്പിക്കുന്നത്. ഫൺ റണ്ണിന്റെ ഫ്ലാ​ഗ് ഓഫ് ആണ് സച്ചിൻ…

Read More

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഇനി ഉടനടി പരിശോധിക്കാം; റാപ്പിഡ് ഫുഡ് ടെസ്റ്റിംഗ് കിറ്റ് നഗരത്തിലെത്തി: എന്താണ് അതിൻ്റെ പ്രാധാന്യം? വിവരങ്ങൾ ഇതാ

ബംഗളൂരു: ചേരുവകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യവകുപ്പ് പൊതുസ്ഥലങ്ങളിൽ റാപ്പിഡ് ഫുഡ് ടെസ്റ്റിംഗ് കിറ്റ് സ്ഥാപിച്ചു . ഭക്ഷ്യ സുരക്ഷയുടെയും ഗുണനിലവാരത്തിൻ്റെയും കാര്യത്തിൽ, ഇനിമുതൽ പൊതുജനങ്ങൾക്ക് ഫുഡ് കോർട്ടുകളിൽ ഭക്ഷ്യ പരിശോധന നടത്താം. പ്രാരംഭ ഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് കണ്ടെത്തുന്നതിനായി ബെംഗളൂരുവിലെ 10 മാളുകളിൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പയറുവർഗ്ഗങ്ങൾ, പഞ്ചസാര, പാചക എണ്ണ, ചായപ്പൊടി, ഉപ്പ്, പാൽ, പാൽ ഉൽപന്നങ്ങളായ നെയ്യ്, പനീർ, വെണ്ണ, പച്ചക്കറികൾ, മല്ലിപ്പൊടി, കുടിവെള്ളം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം ഈ മാളുകളിൽ…

Read More

നഗരത്തിലെ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണം വെളിപ്പെടുത്തി പഠനങ്ങൾ

ബംഗളൂരു : നഗരത്തിലെ മൊത്തം അന്തരീക്ഷ മലിനീകരണത്തിൻ്റെ ഭൂരിഭാഗവും ഗതാഗത മേഖല മൂലമാണെന്ന് അറിയാം. എന്നാൽ നഗരത്തിൽ ഏറ്റവും വലിയ വായു മലിനീകരണത്തിനുള്ള കാരണക്കാർ ട്രക്കുകളും വാണിജ്യ വാഹനങ്ങളുമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന അന്തരീക്ഷ മലിനീകരണത്തിൻ്റെ പിഎം 2.5 കണങ്ങളുടെ 39% ബെംഗളൂരു അർബൻ മേഖലകളിലും 48% ബിബിഎംപി മേഘാലയിലുമാണ്. മലിനീകരണം കുറഞ്ഞ ബദൽ ഇന്ധനങ്ങളുടെ ലഭ്യതയുണ്ടെങ്കിലും മരവും കൽക്കരിയും കത്തിച്ച് നടത്തുന്ന വ്യവസായങ്ങളും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതായും പഠന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. പഠനത്തിനായി ഒരു ഹൈബ്രിഡ് മാതൃകയാണ് ഗവേഷകർ സ്വീകരിച്ചത്. നാഷണൽ…

Read More

നഗരത്തിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കും; ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അനധികൃതവും തകരാറിലായതുമായ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കം നടക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ . അനധികൃത സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ തടയുമെന്നും കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്നും ബെംഗളൂരു വികസന വകുപ്പ് വഹിക്കുന്ന ശിവകുമാർ പറഞ്ഞു. കൂടാതെ, പൗര ഏജൻസികൾക്കും ആസൂത്രണ സമിതികൾക്കും കൂടുതൽ അധികാരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അനധികൃത കെട്ടിടങ്ങളുടെ നിർമ്മാണം നിർത്താൻ തീരുമാനിച്ചതായും. അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ അധികാരം മുൻ സർക്കാർ വെട്ടിക്കുറച്ചിരുന്നുവെന്നും ഉപമുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അനധികൃത നിർമാണം തടയാൻ ബിബിഎംപി (ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ),…

Read More

മദ്യലഹരിയിൽ യുവതിയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ് 

ബെംഗളൂരു:മദ്യപിച്ചെത്തിയ യുവാവ് യുവതിയെ ചെരുപ്പ് കൊണ്ട് ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതി, നാട്ടുകാർ നോക്കി നില്‍ക്കെയാണ് യുവതിയോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്തത്. യുവതി ഇയാളുടെ മോശമായ പെരുമാറ്റം ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ചെരുപ്പ് കൊണ്ട് മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൻ്റെ വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Read More

കാറിൻ്റെ ഡോർ ലോക്ക് തകർത്ത് പണവും സ്വർണവും മോഷ്ടിച്ച പ്രതി അറസ്റ്റിൽ 

ബെംഗളൂരു: സ്വകാര്യ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിൻ്റെ ഡോർ ലോക്ക് തകർത്ത് പണവും സ്വർണാഭരണങ്ങളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ ബാനസവാടി പോലീസ് അറസ്റ്റ് ചെയ്തു. ഈജിപൂർ സ്വദേശി സയ്യിദ് സയ്യിദ് വാസിഫ് (56) ആണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 144 ഗ്രാം സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും ഒരു കാറും 13.75 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. ഹൊറമാവ് കോക്കനട്ട് ഗ്രൂട്ടി ലേഔട്ടിലെ താമസക്കാരിയായ വിജയമ്മ സഹോദരിയുടെ മകനോടൊപ്പം ഭർത്താവ് രാമചന്ദ്ര റെഡ്ഡിയെ ബനസവാടി ട്രൈ ലൈഫ് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നു.…

Read More

നടി ബീന കുമ്പളങ്ങി ആശുപത്രിയിൽ 

നടി ബീനാ കുമ്പളങ്ങി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം ദുരിതം അനുഭവിക്കുന്ന നടിയുടെ ആരോഗ്യ നില മോശമാവുകയും ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്ന് റിപ്പോർട്ട്. ബീനയ്ക്ക് അടിയന്തിരമായി ഒരു ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാർ. അതിനു ശേഷം തുടര്‍ ചികിത്സയും വേണ്ടിവരും. എല്ലാത്തിനുമായി 10 ലക്ഷത്തോളം രൂപയാണ് വേണ്ടത്. ചികിത്സാസഹായം തേടുകയാണ് നടി ഇപ്പോള്‍.

Read More

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി 

ബെംഗളൂരു: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുമായി ശനിയാഴ്ച രാവിലെ ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തി. എച്ച്‌ഡി ദേവഗൗഡയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. വീട്ടിലെത്തിയ ഉപരാഷ്ട്രപതിയെ എച്ച്‌ഡി കുമാരസ്വാമി സ്വീകരിച്ചു. കൂടിക്കാഴ്ചയുടെ ഏതാനും ചിത്രങ്ങളും അദ്ദേഹത്തിൻ്റെ ഓഫീസ് പങ്കുവച്ചു. വെള്ളിയാഴ്ച, മണ്ഡ്യയില്‍ നടന്ന സംവാദ ഇൻഡക്ഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി ആദിചുഞ്ചനഗിരി സർവകലാശാലയിലെ വിദ്യാർത്ഥികളുമായി വി-പി ജഗ്ദീപ് ധൻഖറും എച്ച്‌ഡി ദേവഗൗഡയും ഇടപഴകുന്ന ആശയവിനിമയത്തില്‍ പങ്കെടുക്കുകയും ചെയ്തു.

Read More
Click Here to Follow Us