സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ല; ഇൻസ്റ്റാഗ്രാമിന് സാങ്കേതിക തകരാർ 

ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതികപ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നടക്കം ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.14-ഓടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് സർവീസ് തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന ‘ഡൗണ്‍ഡിറ്റക്ടർ’ വ്യക്തമാക്കുന്നു. നിരവധി പേരാണ് തങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചപ്പോള്‍ തടസം നേരിട്ടതായി വ്യക്തമാക്കിയത്. മറ്റ് സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച്‌ ഇൻസ്റ്റാഗ്രാമില്‍ നിന്നോ മെറ്റയില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

Read More

കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്‌ ; ഓണനിലാവിന് തുടക്കം 

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷ പരിപാടിയായ ഓണനിലാവ് 2024 വിജയനഗർ എം. എൽ. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. അഭിനേത്രിയും സിനിമാ ഡയറക്ടറുമായ വിനയാ പ്രസാദ് മുഖ്യാതിതിഥിയായി. യെശ്വന്ത്പൂർ എം. എൽ. എ. എസ്. ടി. സോമശേഖർ അഭിനേത്രി നിമിഷ കെ ചന്ദ്ര, ഗാനരചയിതാവും പ്രഭാഷകനുമായ രമേഷ് കാവിൽ, അനുപമ പഞ്ചാക്ഷരി, മുൻ കോർപറേറ്റർ സത്യനാരായണ എന്നിവർ അതിഥികളായിരുന്നു. കലാസാംസ്കാരിക സംഘടനാ നേതാക്കളെ വേദിയിൽ ആദരിച്ചു. സമാജം പ്രസിഡൻ്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി…

Read More

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ പടർന്നു; യാത്രക്കാർക്ക് പരിക്ക് 

റോത്തക്: ഡല്‍ഹിയില്‍ നിന്ന് ജിന്ദിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ തീ പടർന്ന് യാത്രക്കാർക്ക് പരിക്ക്. ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിയതോടെ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് കംപാർട്ട്മെന്റില്‍ തീ പടരാൻ കാരണമായത്. ദീപാവലി സീസണായതിനാല്‍ അതിനു വേണ്ടി കൊണ്ടുപോയ പടക്കമായിരിക്കാം യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നത്. ദില്ലിയില്‍ നിന്ന് ജിന്ദിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീ പടർന്നത്. സാംപ്ല, ബഹദൂർഗഡ് എന്നിവിടങ്ങളിലൂടെയായിരുന്നു ട്രെയിൻ കടന്ന് പോവേണ്ടിയിരുന്നത്. വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റില്‍ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്നാണ് റെയില്‍വേ പോലീസ്…

Read More

രണ്ടാം ഭാര്യയ്ക്കൊപ്പം അനധികൃതമായി ബെംഗളൂരുവിൽ താമസം; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: രണ്ടാം ഭാര്യയ്‌ക്കൊപ്പം അനധികൃതമായി ബെംഗളൂരുവില്‍ താമസമാക്കിയ ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. റഹ്മാൻ ഷെയ്ഖ് (38). റഹ്മാൻ ഷെയ്ഖ് ആണ് പിടിയിലായത്. കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവിലെ ചന്നസാന്ദ്രയില്‍ താമസിക്കുന്നുണ്ടെന്നും മാലിന്യം വേർതിരിക്കുന്ന യൂണിറ്റില്‍ ജോലി ചെയ്യുകയാണെന്നും റഹ്മാൻ ഷെയ്ഖ് പറഞ്ഞു. പശ്ചിമ ബംഗാളില്‍ ജനിച്ചെന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു റഹ്മാൻ ഷെയ്ഖ് . മാത്രമല്ല റഹ്മാൻ ഷെയ്ഖിന്റെ കൈവശം വ്യാജ ആധാർ കാർഡും വോട്ടർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തന്റെ ഭർത്താവിനെ കാണാനില്ലെന്ന്…

Read More

വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: പീനിയയില്‍ പേയിങ് ഗെസ്റ്റ് ഹോസ്റ്റലില്‍ കോളജ് വിദ്യാർഥിനിയെ ചുംബിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 19കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഒക്ടോബർ 24ന് രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. സ്റ്റെയർ കേസില്‍ വീണ ലൈറ്റർ എടുക്കാനായി വന്നപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരൻ കയറിപ്പിടിച്ചു ചുംബിച്ചതായാണ് പരാതി. പെണ്‍കുട്ടി വിവരം പി.ജി ഉടമയെയും വനിത വാർഡനെയും അറിയിച്ചു. എന്നാല്‍, ഇവർ വിഷയം പറഞ്ഞൊതുക്കാൻ ശ്രമിക്കുകയും സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി പിന്നീട് പോലീസില്‍ നേരിട്ട് പരാതി നല്‍കി. ഇതോടെയാണ്…

Read More

സര്‍വകാല റെക്കോര്‍ഡില്‍ എത്തി സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിപ്പ് തുടരുന്നു. അനുദിനം പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുന്ന സ്വര്‍ണ വിപണി ഇന്ന് സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ്. ആദ്യമായാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണി 59000 രൂപയിലെത്തുന്നത്. പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് ചൊവാഴ്ച കൂടിയത്. ഒരുഗ്രാം സ്വര്‍ണത്തിന് 7,375 രൂപയുമായി. അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,800 രൂപയാണ്. ഇന്നലെ വില കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 360 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കുറഞ്ഞിരുന്നത്.

Read More

പറയാൻ സൗകര്യമില്ല; മിണ്ടാതെ സുരേഷ് ​ഗോപി

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി. പൂരന​ഗരിയിൽ ആംബുലൻസിൽ എത്തിയതിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി. മാധ്യമങ്ങളോട് തന്റെ വഴിയിൽ നിന്ന് മാറാനും സുരേഷ് ​ഗോപി ആക്രോശിച്ചു. അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോൾ സിബിഐയെ വിളിക്കാം എന്നായിരുന്നു പരിഹാസരൂപേണയുള്ള സുരേഷ് ​ഗോപിയുടെ മറുപടി. സുരേഷ് ​ഗോപി ആംബുലൻസിൽ പൂരന​ഗരിയിലെത്തിയതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടത്. തൃശൂർ പൂരസ്ഥലത്ത്‌ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു സുരേഷ്‌ ഗോപി പറഞ്ഞിരുന്നത്. താൻ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ്‌ പോയതെന്നും…

Read More

നഗരത്തിലൂടെ മദ്യപിച്ച് കൊണ്ട് വാഹനം ഓടിക്കൽ: ഏഴു ദിവസത്തിനിടെ പിടിയിലായത് 314 ഓളം പേർ

ബെംഗളൂരു : ബെംഗളൂരുവിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 314 പേരെ ഇത്തരത്തിൽ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. ഈ മാസം 21 മുതൽ 27 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും ആളുകൾ പിടിയിലായത്. 25,383 വാഹനങ്ങളാണ് പരിശോധിച്ചതെന്നും പോലീസ് അറിയിച്ചു.

Read More

അതിഥി തൊഴിലാളിയുടെ മരണം; പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്

തിരുവനന്തപുരത്തെ അതിഥി തൊഴിലാളിയുടെ മരണത്തെ സംബന്ധിച്ചുള്ള പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്. ഹോട്ടൽ ഉടമ മർദിച്ചെന്നതും ശമ്പളം നൽകിയില്ലെന്നുമുള്ള സഹോദരന്റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് പറയുന്നു. അലാം അലി മരിച്ചത് ട്രെയിൻ തട്ടിയാണെന്ന് പൊലീസ് വ്യക്തമാക്കി. ട്രെയിൻ തട്ടിയാണ് അപകടം എന്ന് ലോക്കോ പൈലറ്റ് പോലീസിന് മൊഴി നൽകി. അനാറുൽ ഇസ്ലാമിന്റെ ആരോപണങ്ങൾ കടയുടമയും തള്ളി. ജോലിക്ക് കൃതമായി ശമ്പളം നൽകിയിരുന്നു എന്നും കടയുടമ പറയുന്നു. അസം സ്വദേശി അനാറുൽ ഇസ്ലാമിന്റെ കരഞ്ഞു കൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്തോടെയാണ് പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. സഹോദരന്റെ…

Read More

ഉപയോഗിച്ചത് ചൈനീസ് പടക്കം; പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ; ജില്ലാ കലക്ടര്‍

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍. വെടിക്കെട്ട് നടത്തിയ സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റര്‍ വേണമെന്നാണ് നിയമമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വേണ്ട സുരക്ഷാ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. വെടിക്കെട്ട്…

Read More
Click Here to Follow Us