കനാലിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു

കല്‍പ്പറ്റ: പനമരം പരക്കുനിയില്‍ രണ്ടര വയസ്സുകാരന്‍ കനാലില്‍ വീണു മരിച്ചു. മഞ്ചേരി ഷംനാജ്-ഷബാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. വീടിനു സമീപത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ഹയാനെ വീടിനു സമീപത്ത് നിന്നും അന്‍പത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

നവജാത ശിശുവിന്റെ മരണം; അമ്മ എറിഞ്ഞു കൊന്നതാണെന്ന് കണ്ടെത്തി

ഇടുക്കി: രണ്ടര മാസം മുമ്പ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുട്ടിയെ അമ്മ കൊന്നതെന്നാണ് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മയേയും കൊലപാതകം മറയ്ക്കാന്‍ ശ്രമിച്ച മുത്തച്ഛനേയും മുത്തശ്ശിയേയും ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ പുത്തന്‍പുരക്കല്‍ ചിഞ്ചു(27), ചിഞ്ചുവിന്റെ അച്ഛന്‍ ശലോമോന്‍(64), അമ്മ ഫിലോമിന( ജാന്‍സി,56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി കരഞ്ഞതിന്റെ ദേഷ്യത്തില്‍ 59 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.…

Read More

സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ല; ഇൻസ്റ്റാഗ്രാമിന് സാങ്കേതിക തകരാർ 

ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതികപ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നടക്കം ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.14-ഓടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് സർവീസ് തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന ‘ഡൗണ്‍ഡിറ്റക്ടർ’ വ്യക്തമാക്കുന്നു. നിരവധി പേരാണ് തങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചപ്പോള്‍ തടസം നേരിട്ടതായി വ്യക്തമാക്കിയത്. മറ്റ് സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച്‌ ഇൻസ്റ്റാഗ്രാമില്‍ നിന്നോ മെറ്റയില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

Read More

കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്‌ ; ഓണനിലാവിന് തുടക്കം 

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷ പരിപാടിയായ ഓണനിലാവ് 2024 വിജയനഗർ എം. എൽ. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. അഭിനേത്രിയും സിനിമാ ഡയറക്ടറുമായ വിനയാ പ്രസാദ് മുഖ്യാതിതിഥിയായി. യെശ്വന്ത്പൂർ എം. എൽ. എ. എസ്. ടി. സോമശേഖർ അഭിനേത്രി നിമിഷ കെ ചന്ദ്ര, ഗാനരചയിതാവും പ്രഭാഷകനുമായ രമേഷ് കാവിൽ, അനുപമ പഞ്ചാക്ഷരി, മുൻ കോർപറേറ്റർ സത്യനാരായണ എന്നിവർ അതിഥികളായിരുന്നു. കലാസാംസ്കാരിക സംഘടനാ നേതാക്കളെ വേദിയിൽ ആദരിച്ചു. സമാജം പ്രസിഡൻ്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി…

Read More

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ പടർന്നു; യാത്രക്കാർക്ക് പരിക്ക് 

റോത്തക്: ഡല്‍ഹിയില്‍ നിന്ന് ജിന്ദിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ തീ പടർന്ന് യാത്രക്കാർക്ക് പരിക്ക്. ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിയതോടെ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് കംപാർട്ട്മെന്റില്‍ തീ പടരാൻ കാരണമായത്. ദീപാവലി സീസണായതിനാല്‍ അതിനു വേണ്ടി കൊണ്ടുപോയ പടക്കമായിരിക്കാം യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നത്. ദില്ലിയില്‍ നിന്ന് ജിന്ദിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീ പടർന്നത്. സാംപ്ല, ബഹദൂർഗഡ് എന്നിവിടങ്ങളിലൂടെയായിരുന്നു ട്രെയിൻ കടന്ന് പോവേണ്ടിയിരുന്നത്. വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റില്‍ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്നാണ് റെയില്‍വേ പോലീസ്…

Read More

രണ്ടാം ഭാര്യയ്ക്കൊപ്പം അനധികൃതമായി ബെംഗളൂരുവിൽ താമസം; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: രണ്ടാം ഭാര്യയ്‌ക്കൊപ്പം അനധികൃതമായി ബെംഗളൂരുവില്‍ താമസമാക്കിയ ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. റഹ്മാൻ ഷെയ്ഖ് (38). റഹ്മാൻ ഷെയ്ഖ് ആണ് പിടിയിലായത്. കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവിലെ ചന്നസാന്ദ്രയില്‍ താമസിക്കുന്നുണ്ടെന്നും മാലിന്യം വേർതിരിക്കുന്ന യൂണിറ്റില്‍ ജോലി ചെയ്യുകയാണെന്നും റഹ്മാൻ ഷെയ്ഖ് പറഞ്ഞു. പശ്ചിമ ബംഗാളില്‍ ജനിച്ചെന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു റഹ്മാൻ ഷെയ്ഖ് . മാത്രമല്ല റഹ്മാൻ ഷെയ്ഖിന്റെ കൈവശം വ്യാജ ആധാർ കാർഡും വോട്ടർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തന്റെ ഭർത്താവിനെ കാണാനില്ലെന്ന്…

Read More

വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: പീനിയയില്‍ പേയിങ് ഗെസ്റ്റ് ഹോസ്റ്റലില്‍ കോളജ് വിദ്യാർഥിനിയെ ചുംബിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 19കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഒക്ടോബർ 24ന് രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. സ്റ്റെയർ കേസില്‍ വീണ ലൈറ്റർ എടുക്കാനായി വന്നപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരൻ കയറിപ്പിടിച്ചു ചുംബിച്ചതായാണ് പരാതി. പെണ്‍കുട്ടി വിവരം പി.ജി ഉടമയെയും വനിത വാർഡനെയും അറിയിച്ചു. എന്നാല്‍, ഇവർ വിഷയം പറഞ്ഞൊതുക്കാൻ ശ്രമിക്കുകയും സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി പിന്നീട് പോലീസില്‍ നേരിട്ട് പരാതി നല്‍കി. ഇതോടെയാണ്…

Read More

സര്‍വകാല റെക്കോര്‍ഡില്‍ എത്തി സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിപ്പ് തുടരുന്നു. അനുദിനം പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുന്ന സ്വര്‍ണ വിപണി ഇന്ന് സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ്. ആദ്യമായാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണി 59000 രൂപയിലെത്തുന്നത്. പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് ചൊവാഴ്ച കൂടിയത്. ഒരുഗ്രാം സ്വര്‍ണത്തിന് 7,375 രൂപയുമായി. അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,800 രൂപയാണ്. ഇന്നലെ വില കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 360 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കുറഞ്ഞിരുന്നത്.

Read More

പറയാൻ സൗകര്യമില്ല; മിണ്ടാതെ സുരേഷ് ​ഗോപി

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി. പൂരന​ഗരിയിൽ ആംബുലൻസിൽ എത്തിയതിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി. മാധ്യമങ്ങളോട് തന്റെ വഴിയിൽ നിന്ന് മാറാനും സുരേഷ് ​ഗോപി ആക്രോശിച്ചു. അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോൾ സിബിഐയെ വിളിക്കാം എന്നായിരുന്നു പരിഹാസരൂപേണയുള്ള സുരേഷ് ​ഗോപിയുടെ മറുപടി. സുരേഷ് ​ഗോപി ആംബുലൻസിൽ പൂരന​ഗരിയിലെത്തിയതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടത്. തൃശൂർ പൂരസ്ഥലത്ത്‌ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു സുരേഷ്‌ ഗോപി പറഞ്ഞിരുന്നത്. താൻ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ്‌ പോയതെന്നും…

Read More

നഗരത്തിലൂടെ മദ്യപിച്ച് കൊണ്ട് വാഹനം ഓടിക്കൽ: ഏഴു ദിവസത്തിനിടെ പിടിയിലായത് 314 ഓളം പേർ

ബെംഗളൂരു : ബെംഗളൂരുവിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 314 പേരെ ഇത്തരത്തിൽ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. ഈ മാസം 21 മുതൽ 27 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും ആളുകൾ പിടിയിലായത്. 25,383 വാഹനങ്ങളാണ് പരിശോധിച്ചതെന്നും പോലീസ് അറിയിച്ചു.

Read More
Click Here to Follow Us