ഉപതിരഞ്ഞെടുപ്പ്: പത്രികാസമർപ്പണം പൂർത്തിയായി; ഇനി  പ്രചാരണം

ബെംഗളൂരു : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചന്നപട്ടണ, ഷിഗോൺ, സന്ദൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ പത്രികാസമർപ്പണം വെള്ളിയാഴ്ച പൂർത്തിയായി. ഇനി പൊടിപാറും പ്രചാരണത്തിന്റെ നാളുകൾ. നവംബർ 13-നാണ് വോട്ടെടുപ്പ്.

Read More

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിൽ ഇടംപിടിച്ച് സഞ്ജു സാംസണ്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചു. ജിതേഷ് ശര്‍മയും ടീമിലുണ്ട്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.രമണ്‍ദീപ് സിങ്ങും വിജയകുമാര്‍ വൈശാഖുമാണ് ടീമിലെ പുതുമുഖങ്ങള്‍. പരിക്കുള്ള മായങ്ക് യാദവ് പുറത്തായി. നാല് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര നവംബര്‍ എട്ടിനാണ് ആരംഭിക്കുന്നത്. ടീം: സൂര്യകുമാർ യാദവ്‌, അഭിഷേക്‌ ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്‌, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്‌, വരുൺ ചക്രവർത്തി, രവി…

Read More

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകൻ ഷിഗാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

ബെംഗളൂരു : നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനുമായ ഭരത് ബൊമ്മൈയും കോൺഗ്രസ് നേതാവ് യാസിർ അഹമ്മദ് ഖാൻ പത്താനും വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാവ് സയ്യിദ് അജ്ജംപീർ ഖാദ്രിയും പത്രിക സമർപ്പിച്ചു. മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാൻ ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കൾ ഖാദ്രിയെ മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഇത് കോൺഗ്രസിന് വിമതഭീഷണിയുയർത്തി. ഖാദ്രിയെ പിന്തിരിപ്പിക്കാൻ മന്ത്രി സമീർ അഹമ്മദ് ഖാൻ ഉൾപ്പെടെ…

Read More

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിഖിൽ കുമാരസ്വാമി നാമനിർദേശ പത്രിക സമർപ്പിച്ചു

ബെംഗളൂരു: നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജനതാദൾ (എസ്) നേതാവ് നിഖിൽ കുമാരസ്വാമി വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. നടനും രാഷ്ട്രീയക്കാരനുമായ നിഖിൽ കുമാരസ്വാമിയ്ക്ക് ഒപ്പം ഭാര്യ രേവതി, അച്ഛൻ കുമാരസ്വാമി, ബിജെപി നേതാക്കളായ മുൻ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ, ശിവമോഗ എംപി ബി വൈ രാഘവേന്ദ്ര എന്നിവരും ഉണ്ടായിരുന്നു. രാമനഗര ജില്ലയിലെ ചന്നപട്ടണയിലെ കെങ്കൽ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം കുമാരസ്വാമി, നിയമസഭാ പ്രതിപക്ഷ നേതാവ് ആർ അശോക (ബിജെപി), സദാനന്ദ ഗൗഡ, രാഘവേന്ദ്ര, മൈസൂരു ബിജെപി എംപി യദുവീർ…

Read More

ബെംഗളൂരു-കൊളംബോ തമ്മിലുള്ള പകൽ വിമാനം 31 മുതൽ ആരംഭിക്കും

ബെംഗളൂരു: ശ്രീലങ്കൻ എയർലൈൻസ് ഒക്‌ടോബർ 31 മുതൽ ബെംഗളുരുവിനും കൊളംബോയ്‌ക്കുമിടയിൽ പുതിയ പകൽ വിമാനം ആരംഭിക്കും. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഇരു നഗരങ്ങൾക്കുമിടയിലുള്ള മൊത്തം വിമാനങ്ങളുടെ എണ്ണം 10 ആയി ഉയരും. ഫ്ലൈറ്റ് UL 1174 ബെംഗളൂരുവിൽ നിന്ന് കൊളംബോയിലേക്ക് എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 09:40 ന് പുറപ്പെടും, കൊളംബോയിൽ രാവിലെ 11:10 ന് എത്തിച്ചേരും. റിട്ടേൺ ഫ്ലൈറ്റ്, UL 1173,വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കൊളംബോയിൽ നിന്ന് 07:20 AM ന് പുറപ്പെട്ട് 08:40 AM ന് ബംഗളൂരുവിലെത്തും.…

Read More

കേരളത്തിന് ഇന്ന് ജാഗ്രത; ശക്തമായ മഴ തുടരും; എട്ടിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപത്തായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും…

Read More

മക്കളെ പണിപാളി; നഗരത്തിലെ നിരവധി സ്വകാര്യ സ്കൂളുകൾ ഈ വർഷത്തെ ക്രിസ്‌മസ് അവധി വെട്ടി ചുരുക്കിയേക്കും; കാരണം ഇത്

ബെംഗളൂരു: നഗരത്തിലെ അർബൻ ജില്ലയിലെ പല സ്വകാര്യ സ്‌കൂളുകളും ഡിസംബറിലെ മൂന്ന് ദിവസത്തെ ക്രിസ്മസ് അവധി വെട്ടിച്ചുരുക്കി. അടുത്തിടെ കനത്ത മഴയെത്തുടർന്ന് സ്‌കൂളുകൾ അടച്ചതിനെത്തുടർന്ന് ക്ലാസുകളുടെ നഷ്ടം നികത്താനാണ് ഈ തീരുമാനം. സ്റ്റേറ്റ് ബോർഡിൻ്റെ മിക്ക സർക്കാർ, സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളും ഒക്ടോബർ 26 ശനിയാഴ്ച മുഴുവൻ ദിവസത്തെ ക്ലാസുകൾ നടത്താൻ പദ്ധതിയിടുന്നുണ്ട്. ഈയിടെ, ബെംഗളൂരു നഗരമുൾപ്പെടെ കർണാടകയിലുടനീളമുള്ള കനത്ത മഴയുടെ പശ്ചാത്തലത്തിൽ, വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതിനെത്തുടർന്ന്, മുൻകരുതൽ നടപടിയായി, ബെംഗളൂരു ജില്ലാ ഭരണകൂടം ഒക്‌ടോബർ 16, 21, 23 തീയതികളിൽ…

Read More
Click Here to Follow Us