ബന്ദിപ്പൂരിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് നോട്ടീസ് 

ബെംഗളൂരു: കോഴിക്കോട് – മൈസൂരു ദേശിയ പാത കടന്ന് പോകുന്ന ബന്ദിപ്പൂർ വന മേഖലയില്‍ രാത്രി സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം വർധിപ്പിക്കണം എന്ന ആവശ്യത്തില്‍ സുപ്രീംകോടതി നോട്ടീസ്.

കേന്ദ്രസർക്കാരിനും കേരള, കർണാടക സർക്കാരുകള്‍ ഉള്‍പ്പടെയുള്ള എതിർ കക്ഷികള്‍ക്കുമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.

സംസ്ഥാന സർക്കാരുകളുടെ ട്രാൻസ്പോർട്ട് കോർപറേഷനുകള്‍ക്ക് രാത്രി സർവീസ് നടത്തുന്നതിന് ആവശ്യമായ അനുമതി നല്‍കിയിട്ടുണ്ട് എന്ന് കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

ആവശ്യമായ ബസുകള്‍ സർവീസ് നടത്തുന്നുണ്ട് എന്നും കർണാടക സർക്കാർ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ ഈ വാദം കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ. ശശിയും എതിർത്തു.

ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകള്‍ക്കുമായി പത്ത് സർവ്വീസുകളാണ് ഇപ്പോള്‍ ബന്ദിപ്പൂർ വനമേഖലയില്‍ രാത്രി നടത്തുന്നത് എന്നും ഇരുവരും ചൂണ്ടിക്കാട്ടി.a

രാത്രി യാത്ര നിരോധനം പൂർണമായും എടുത്ത് കളയണം എന്നതാണ് കേരളത്തിന്റെ നിലപാട് എന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്

ബസ് സർവീസുകളുടെ എണ്ണം കൂട്ടണം എന്ന വാദത്തെ ട്രക്ക് ഉടമകളുടെ സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അല്‍ജോ കെ ജോസഫും പിന്തുണച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
[masterslider id="10"]

Related posts