ബെംഗളൂരു: ഫ്‌ളാറ്റില്‍ ഒരുമിച്ച് താമസിക്കാനായി ആളെ തേടി യുവതി നല്‍കിയ പരസ്യം വൈറലാകുന്നു. കൂടെ താമസിക്കുന്നയാള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളാണ് പരസ്യം വൈറലാകുന്നതിന് വഴിവെച്ചത്. ബെംഗളൂരുവില്‍ താമസിക്കുന്ന വര്‍ഷിതയാണ് റൂമേറ്റിനെ തേടിയുള്ള പരസ്യം എക്‌സില്‍ പങ്കുവെച്ചത്. കൂടെ താമസിക്കുന്നയാള്‍ എന്തെല്ലാം നിബന്ധനകളാണ് പാലിക്കേണ്ടതെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ചെറുപ്പക്കാരികളായ യുവതികളെ മാത്രമാണ് വര്‍ഷിത അന്വേഷിക്കുന്നത്. ഹിന്ദി നന്നായി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം. കൂടാതെ വെജിറ്റേറിയാനാകണം. അതിഥികള്‍ വരുന്നതില്‍ പ്രശ്‌നമുണ്ടാകരുത്. പുകവലി, മദ്യാപനം, ഉച്ചത്തില്‍ പാട്ട് വെക്കല്‍ എന്നിവയോട് എതിര്‍പ്പുണ്ടാകരുത്. വളര്‍ത്തുമൃഗങ്ങളോട് പ്രശ്‌നമുണ്ടാകരുത് എന്നിങ്ങനെ…
Read MoreDay: 18 October 2024
ബന്ദിപ്പൂരിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് നോട്ടീസ്
ബെംഗളൂരു: കോഴിക്കോട് – മൈസൂരു ദേശിയ പാത കടന്ന് പോകുന്ന ബന്ദിപ്പൂർ വന മേഖലയില്‍ രാത്രി സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം വർധിപ്പിക്കണം എന്ന ആവശ്യത്തില്‍ സുപ്രീംകോടതി നോട്ടീസ്. കേന്ദ്രസർക്കാരിനും കേരള, കർണാടക സർക്കാരുകള്‍ ഉള്‍പ്പടെയുള്ള എതിർ കക്ഷികള്‍ക്കുമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. സംസ്ഥാന സർക്കാരുകളുടെ ട്രാൻസ്പോർട്ട് കോർപറേഷനുകള്‍ക്ക് രാത്രി സർവീസ് നടത്തുന്നതിന് ആവശ്യമായ അനുമതി നല്‍കിയിട്ടുണ്ട് എന്ന് കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആവശ്യമായ ബസുകള്‍ സർവീസ് നടത്തുന്നുണ്ട് എന്നും കർണാടക സർക്കാർ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍…
Read Moreപഞ്ചാബിനെതിരെ ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം
ബെംഗളൂരു: ഐഎസ്‌എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സി, പഞ്ചാബ് എഫ്‌സിയെ തോല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. 43-ാം മിനിറ്റില്‍ നവോറം റോഷന്‍ സിംഗാണ് ആതിഥേയര്‍ക്ക് വിജയഗോള്‍ സമ്മാനിച്ചത്. 58-ാം മിനിറ്റില്‍ ചിങ്ക്‌ലെന്‍സന സിംഗ് റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായി.
Read Moreകനത്ത മഴയിൽ വീടിന്റെ മേൽക്കൂര വീണ് സ്ത്രീ മരിച്ചു
ബെംഗളൂരു: യാദ്ഗിറിലുള്ള, ഗുർമിത്കല്‍ താലൂക്കിലെ ചിംനഹള്ളിയില്‍ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ വീടിൻ്റെ മേല്‍ക്കൂര തകർന്ന് വീണ് ഒരു സ്ത്രീ മരിച്ചു. ഗുണജാലമ്മ (68) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഗുഞ്ചാലമ്മയുടെ സഹോദരൻ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുർമിത്കല്‍ പോലീസ് പരിധിയിലാണ് സംഭവം.
Read Moreകന്നഡ സംവിധായകൻ അന്തരിച്ചു
ബെംഗളൂരു: കന്നഡയിലെ പ്രശസ്ത സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ദീപക് അരസ് അന്തരിച്ചു. മാനസോളജി, ഷുഗർ ഫാക്ടറി എന്നീ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ സംവിധായകനാണ് ദീപക്. കിഡ്നി തകരാറിനെ തുടർന്ന് 42-ാം വയസിലാണ് താരം അന്ത്യശ്വാസമെടുത്തത്. ബെംഗളൂരു ആർ.ആർ നഗറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗം കന്നഡ സിനിമ മേഖലയെ ഞെട്ടിട്ടു. ദീപക്കിനെ കുറച്ചു വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നുവെന്നാണ് സൂചന. ഭാര്യയ്‌ക്കും രണ്ടുമക്കള്‍ക്കുമാെപ്പമാണ് താമസിച്ചിരുന്നത്. മൃതദേഹം സ്വദേശമായ നാഗമംഗലയിലേക്ക് കൊണ്ടുപോകും മുൻപ് അന്ത്യകർമ്മങ്ങള്‍ക്കായി വ്യാളികാവലിലെ വസതിയില്‍ എത്തിക്കും. സാൻഡല്‍വുഡിലെ…
Read Moreഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു
ബെംഗളൂരു: പേയിങ് ഗെസ്റ്റ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിലെ പേയിങ് ഗെസ്റ്റ് ഹോസ്റ്റലിലാണ് സംഭവം. തമിഴ്നാട് സ്വദേശി വിഷ്ണുവാണ് (28) മരിച്ചത്. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. നാലുമാസം മുമ്പ് ജോലിതേടി ബംഗളൂരുവിലെത്തിയ വിഷ്ണു കോണപ്പയിലെ അഗ്രഹാരക്കടുത്തുള്ള പി.ജിയിലാണ് താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബി.പി.ഒ കമ്പനിയില്‍ ജോലി ലഭിച്ചു. ഇക്കാര്യം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. എന്നാല്‍, രാത്രി ഒന്നരയോടെ വലിയ ശബ്ദം കേട്ട് നാട്ടുകാർ എത്തി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്.
Read Moreപ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിൽ
കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ്. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More12 കാരൻ ഓടയിൽ ഒഴുകി പോയി
ബെംഗളൂരു: ഹാവേരിയില്‍ 12കാരൻ ഓടയില്‍ ഒഴുകിപ്പോയി. ഹാവേരി സിറ്റിയിലെ നിവേദൻ ബസവരാജ് ഗുഡികേരിയാണ് അപകടത്തില്‍പെട്ടത്. റോഡ് വെള്ളത്തില്‍ മുങ്ങിയത് കാണാൻ പോയതായിരുന്നു കുട്ടി. തുറന്ന ഓവുചാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു. റോഡും ചാലും വേർതിരിച്ചറിയാതെ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ജില്ല പോലീസ് സൂപ്രണ്ട് ഓഫിസിന് മുന്നിലാണ് സംഭവം. ജില്ല ഡെപ്യൂട്ടി കമീഷണർ വിജയ മഹന്ദേശ്, ജില്ല പൊലീസ് സൂപ്രണ്ട് അൻഷു കുമാർ ശ്രീവാസ്തവ എന്നിവർ സ്ഥലത്തെത്തി.
Read Moreനഗരത്തിൽ ഇനി പറക്കും ടാക്സികൾ; ബെംഗളൂരു എയർപോർട്ടിൽ നിന്നും ഇലക്ട്രോണിക് സിറ്റിയിലേക്ക് 19 മിനിറ്റ് മാത്രം
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഇലക്‌ട്രിക് ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍, ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്നാണ് ഇലക്‌ട്രിക് ഫ്‌ളൈയിങ് ടാക്‌സി സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം, ഇതിന്റെ സാധ്യത പഠിക്കാന്‍ ഇരു കമ്പനികളും സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു. വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്ന ഏഴ് സീറ്റുകളുള്ള ഇലക്‌ട്രിക് ഫ്‌ളൈയിങ് ടാക്‌സികള്‍ അവതരിപ്പിച്ച് നഗര യാത്രയില്‍ പുതിയ മാറ്റം കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം.…
Read Moreബെംഗളൂരുവിൽ പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ചത് 21 കോടിയുടെ മയക്കുമരുന്ന്
ബെംഗളൂരു: പോസ്റ്റ് ഓഫിസുവഴി കടത്താൻ ശ്രമിച്ച് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി. സെൻട്രല്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഫോറിൻ പോസ്റ്റ് ഓഫിസില്‍ നിന്നും മയക്കുമരുന്ന് അടങ്ങിയ 606 പാഴ്‌സലുകള്‍ കണ്ടെത്തിയത്. ഇത് യുഎസ്, യുകെ, ബെല്‍ജിയം, തായ്‌ലൻഡ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കടത്തിയ മയക്കുമരുന്ന് ആണെന്നാണ് സംശയം. ഹൈഡ്രോ ഗഞ്ച, എല്‍എസ്ഡി, എംഡിഎംഎ ക്രിസ്റ്റല്‍, എക്‌സ്‌റ്റസി ഗുളികകള്‍, ഹെറോയിൻ, കൊക്കെയ്ൻ, ആംഫെറ്റാമൈൻ, ചരസ്, ഗഞ്ചാ ഓയില്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ബംഗളൂരുവില്‍ ഉയർന്ന വിലയ്ക്ക് വില്‍ക്കുന്നതിനായി പ്രതികള്‍ ഇന്ത്യൻ തപാല്‍…
Read More