കന്നഡ സംവിധായകൻ അന്തരിച്ചു 

ബെംഗളൂരു: കന്നഡയിലെ പ്രശസ്ത സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ദീപക് അരസ് അന്തരിച്ചു.

മാനസോളജി, ഷുഗർ ഫാക്ടറി എന്നീ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ സംവിധായകനാണ് ദീപക്.

കിഡ്നി തകരാറിനെ തുടർന്ന് 42-ാം വയസിലാണ് താരം അന്ത്യശ്വാസമെടുത്തത്.

ബെംഗളൂരു ആർ.ആർ നഗറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

താരത്തിന്റെ അപ്രതീക്ഷിത വിയോഗം കന്നഡ സിനിമ മേഖലയെ ഞെട്ടിട്ടു.

  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു

ദീപക്കിനെ കുറച്ചു വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നുവെന്നാണ് സൂചന. ഭാര്യയ്‌ക്കും രണ്ടുമക്കള്‍ക്കുമാെപ്പമാണ് താമസിച്ചിരുന്നത്.

മൃതദേഹം സ്വദേശമായ നാഗമംഗലയിലേക്ക് കൊണ്ടുപോകും മുൻപ് അന്ത്യകർമ്മങ്ങള്‍ക്കായി വ്യാളികാവലിലെ വസതിയില്‍ എത്തിക്കും.

സാൻഡല്‍വുഡിലെ നിരവധി താരങ്ങള്‍ സംവിധായകന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.

2011ല്‍ മാനസോളജി എന്ന ചിത്രം സംവിധാനം ചെയ്താണ് ദീപക് അരങ്ങേറുന്നത്. സഹോദരി അമൂല്യയായിരുന്നു നായിക.

അവസാന ചിത്രമായ ഷുഗർ ഫാക്ടറി 2023ലാണ് റിലീസായത്.

  ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ

പുതിയൊരു ചിത്രത്തിന്റെ പ്ലാനിംഗിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുളു സംസ്കാരത്തിന് പുത്തനുണർവ്; ബെംഗളൂരുവിലും തീരദേശത്തും 'തുളുവ ഭവൻ' വരുന്നു
[masterslider id="10"]

Related posts

Click Here to Follow Us