നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച മെട്രോപാതയിൽ വാണിജ്യസർവീസിന് അനുമതി ലഭിച്ചട്ടും സർവീസ് വൈകുന്നു

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻലൈനിൽ നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച മെട്രോപാതയിൽ വാണിജ്യസർവീസിന് അനുമതി ലഭിച്ചിട്ടും സർവീസ് തുടങ്ങുന്നത് വൈകുന്നു. മെട്രോ റെയിൽ സുരക്ഷാകമ്മിഷണറുടെ പരിശോധന പൂർത്തിയായതിനെത്തുടർന്ന് ഈമാസം നാലിനാണ് വാണിജ്യസർവീസിന് അനുമതി ലഭിച്ചത്. എന്നാൽ, രണ്ടാഴ്ചയാകാറായിട്ടും സർവീസ് ആരംഭിക്കാൻ സാധിച്ചിട്ടില്ല. ട്രെയിനുകളുടെ പരീക്ഷണയോട്ടം കഴിഞ്ഞമാസം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) നടത്തിയിരുന്നു. ഗ്രീൻലൈനിലെ അവസാനസ്റ്റേഷനായ നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്ക് 3.7 കിലോമീറ്റർ പാതയാണ് സർവീസിനൊരുങ്ങിയത്. ഇതോടെ നമ്മ മെട്രോയുടെ ആകെ ദൈർഘ്യം 76 കിലോമീറ്ററാകും. തുമകൂരു റോഡിലെ ഇന്റർനാഷണൽ എക്സിബിഷൻ…

Read More
Click Here to Follow Us