ബെംഗളൂരു: സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ഉത്പന്നങ്ങള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച ആറ് പേർക്കെതിരെ പരാതി നല്‍കി മീഷോ.
ഷൈനല്‍ ത്രിവേദി, അരീഷ് ഇറാനി, അഖില്‍ നാന, സുപ്രിയ ഭുചാസിയ, സാഗർ പാട്ടീല്‍ മുത്താലിക് ഹുസൈൻ എന്നിവർക്കെതിരെയാണ് മീഷോ പരാതി നല്‍കിയിരിക്കുന്നത്.
പഴയതും ഉപയോഗിച്ചതും ആവശ്യമില്ലാത്തതുമായ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വില്‍ക്കാൻ പ്ലാറ്റ്ഫോം അനുവദിച്ചതായി ആരോപണങ്ങങ്ങള്‍ നടത്തിയെവർക്കെതിരെയാണ് മീഷോ പരാതി നല്‍കിയത്.
കർണാടകയിലെ കടുബീസനഹള്ളിയില്‍ സ്ഥിതി ചെയ്യുന്ന ഫാഷ്‌നിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റർ ചെയ്ത ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോ, തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ വസ്തുതരഹിതമാണെന്ന് പ്രതികരിച്ചു.
“ഈ പ്രസ്താവനകള്‍ തെറ്റാണ്, യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപങ്ങളാണ്, മീഷോ ഒരിക്കലും സെക്കൻഡ് ഹാൻഡ് വസ്തുക്കളുടെ വില്‍പ്പനയില്‍ ഏർപ്പെട്ടിട്ടില്ല,” എന്ന് മീഷോ പറഞ്ഞു.
മീഷോയുടെ നിലവിലുള്ള ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്.
ഈ വ്യാജ ആരോപണങ്ങള്‍ കമ്പനിയുടെ മൊത്തത്തിലുള്ള വ്യാപാരത്തെ ബാധിക്കുമെന്നും മീഷോയുടെ ബിസിനസ്സ് കുറയാൻ കാരണമായെന്നും കമ്പനി വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമില്‍ മീഷോയ്‌ക്കെതിരെ വന്ന പോസ്റ്റുകളില്‍, ഇ കോമേഴ്‌സ് കമ്പനി ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുകയും നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ എത്തിക്കുന്നതായും ആരോപിക്കുന്നുണ്ട്.
സെക്കൻഡ് ഹാൻഡ് വസ്തുക്കളാണ് മീഷോ വില്‍ക്കുന്നത് എന്നാണ് ഇവർ പ്രധാനമായും ആരോപിച്ചിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ വൈറ്റ്‌ഫീല്‍ഡ് സിഇഎൻ ക്രൈം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.