ബെംഗളൂരു: കനത്ത മഴയില്‍ നാഗവരയിലെ ഔട്ടർ റിംഗ് റോഡിലുള്ള മാന്യത ടെക് പാർക്കില്‍ വൻ മണ്ണിടിച്ചില്‍.
മാന്യത എംബസി ബിസിനസ് പാർക്കിന്‍റെ രണ്ടാം നമ്പർ ഗേറ്റിന് സമീപത്താണ് വലിയ മതിലിടിഞ്ഞ് നിലം പതിച്ചത്.
എംബസി ബിസിനസ് പാർക്കിന്‍റെ എക്സ്റ്റൻഷൻ ജോലികള്‍ നടക്കുന്നതിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.
നിർമാണ സ്ഥലത്ത് മഴയായതിനാല്‍ തൊഴിലാളികളുണ്ടായിരുന്നില്ല. വൻദുരന്തമാണ് ഒഴിവായത്.
ഇവിടെയുണ്ടായിരുന്ന ചെറു കണ്ടെയ്‍നർ ഷെഡും മരങ്ങളും മണ്ണിടിച്ചിലില്‍ നിലം പൊത്തി.
300 ഏക്കറില്‍ പരന്ന് കിടക്കുന്ന മാന്യത ടെക് പാർക്കില്‍ വിവിധ കമ്പനികളിലായി ഒരു ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്.
കനത്ത മഴയില്‍ വെള്ളം കയറിയതോടെ ടെക് പാർക്കിലെ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക് ഫ്രം ഹോം നല്‍കിയിരിക്കുകയാണ്.
നാളെ വരെ ബെംഗളൂരുവില്‍ മഴ തുടരുമെന്നാണ് അറിയിപ്പ്.
അര്‍ബൻ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
ഹെബ്ബാള്‍, ഇലക്‌ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, മാരത്തഹള്ളി, സഞ്ജയ് നഗര, മഹാദേവപുര എന്നിവിടങ്ങളില്‍ റോഡുകള്‍ ഇന്നലെ വെള്ളത്തില്‍ മുങ്ങി.
ഈ പ്രദേശങ്ങളില്‍ കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
ഇന്നലെ വൈകിട്ടോടെയാണ് മഴ ശക്തമായത്.
കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയില്‍വേ പാലം ഇന്നലെ വെള്ളത്തില്‍ മുങ്ങി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.