ബെംഗളൂരു: ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വൻ സ്വീകരണം.
കേസില്‍ ആറ് വർഷക്കാലം ജയിലില്‍ കിടന്ന പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്ക് ഒക്ടോബർ ഒമ്പതിനാണ് ബെംഗളുരു സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
ഒക്ടോബർ 11 നാണ് ഇരുവരും പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്.
തുടർന്ന് വിജയപുരയിലെ സ്വന്തം നാട്ടിലെത്തിയ ഇരുവരെയും തീവ്ര ഹിന്ദു പ്രവർത്തകർ മാലയിട്ടും ഓറഞ്ച് നിറത്തിലുള്ള ഷാളുകളും അണിഞ്ഞ് മുദ്രാവാക്യം വിളികളോടെ സ്വീകരിക്കുകയായിരുന്നു.
ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് മുന്നില്‍ വെച്ചാണ് ഇരുവർക്കും മാലയിട്ടത്. ശേഷം ഇരുവരും കാലികാ ഷേത്രത്തിലെത്തി പ്രാർഥന നടത്തുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.