വയനാട്: ആഡംബര കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുകളുമായി ബെംഗളൂരു സ്വദേശി എക്സൈസ് പിടിയില്‍.
ബെംഗളൂരു ബി.എസ് നഗർ ഗൃഹലക്ഷ്മി ബെനകറെ സിഡൻസിയില്‍ രാഹുല്‍ റായ് ആണ് (38)പിടിയിലായത്.
കാട്ടിക്കുളം രണ്ടാം ഗേറ്റില്‍ മാനന്തവാടി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
276 ഗ്രാം മാജിക് മഷ്റൂം (സിലോസൈബിൻ), 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവയാണ് പിടികൂടിയത്.
കെ.എ. 02 എം.എം 3309 എന്ന നമ്പർ വാഹനവും കസ്റ്റഡിയിലെടുത്തു. രാഹുല്‍ റായ് സ്വന്തമായി മാജിക് മഷ് റൂം നിർമിച്ചു രാജ്യത്തിന്റെ പലഭാഗത്തേക്കും വിദേശത്തേക്കും കയറ്റിയക്കുക എന്ന ലക്ഷ്യത്തോടെ വയനാട് വഴി മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളത്തില്‍ തന്നെ ഇത്രയും അധികം മാജിക് മഷ്റൂം കണ്ടെടുക്കന്നത് ആദ്യമായാണ്.
ലോക മാർക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇത്. ഇയാൾ സ്വന്തമായി മാജിക് മഷ്റൂം ഫാം ബെംഗളൂരുവിൽ നടത്തി വരികയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.