നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം 

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. പള്‍സർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സർ സുനി പറഞ്ഞു. വിചാരണ നീണ്ടു പോകുന്നതിനാല്‍ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്കണമെന്നും ഉത്തരവിട്ടു.

Read More

വ്യാജ ലഹരിക്കേസിൽ മൂന്നുപേരെ അറസ്റ്റുചെയ്ത നാലുപോലീസുകാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു : ബെംഗളൂരുവിൽ വ്യാജ ലഹരിമരുന്നു കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ മൂന്നു പേരെ അറസ്റ്റുചെയ്തസംഭവത്തിൽ നാലു പോലീസുകാരെ സസ്‌പെൻഡ്ചെയ്തു. ബനശങ്കരി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീധർ ഗുഗ്രി, എ.എസ്.ഐ. എസ്.കെ. രാജു, കോൺസ്റ്റബിൾമാരായ സതീഷ് ബാഗലി, തിമ്മണ്ണ പൂജാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. രാജൻ എന്നയാൾ നൽകിയ പരാതിയിൽ കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് ബനശങ്കരി പോലീസ് കേസെടുത്തത്. ബനശങ്കരി സെക്കൻഡ് സ്റ്റേജിന് സമീപത്തെ കദിരെനഹള്ളിയിൽ മൂന്നുപേർ ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് രാജൻ പരാതി നൽകിയത്. ഇതേത്തുടർന്ന് പോലീസ് നാർക്കോട്ടിക്സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ്…

Read More

ബെംഗളൂരു- ഒഡിഷയിലെ പുരിയിലേക്ക് സർവീസുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു : ബെംഗളൂരു- ഒഡിഷയിലെ പുരി സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. അംബാരി ഉത്സവ് ബസ് ആകും സർവീസ് നടത്തുക. തിരുപ്പതി, വിജയവാഡ, വിശാഖപട്ടണം വഴിയാകും സർവീസ്. ഒരു വശത്തേക്ക് മാത്രം 1500 കിലോമീറ്ററുണ്ടാകും. 18 മണിക്കൂറായിരിക്കും യാത്രാസമയം. കർണാടക ആർ.ടി.സി. യുടെ ദൈർഘ്യമേറിയ സർവീസാകും പുരിയിലേക്കുള്ളത്. നിലവിൽ ബെംഗളൂരുവിൽനിന്ന് ഷിർദിയിലേക്കുള്ള (1058) കിലോമീറ്ററാണ് ഏറ്റവും ദൈർഘ്യമേറിയത്.

Read More

ബെംഗളൂരുവിലെ കോളേജ് വിദ്യാർഥി കേരളത്തിൽ നിപ ബാധിച്ച് മരിച്ച സംഭവം; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്

ബെംഗളൂരു : മലപ്പുറത്ത് നിപ ബാധിച്ച് ബെംഗളൂരുവിലെ കോളേജ് വിദ്യാർഥി മരിച്ചതിനെത്തുടർന്ന് നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിയാണ് മലപ്പുറത്ത് മരിച്ചത്. ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിഭാഗത്തിൽനിന്നുള്ള സംഘം കോളേജ് സന്ദർശിച്ചു. വിദ്യാർഥികളും ജീവനക്കാരുമടക്കം 32 പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചു. മരിച്ച വിദ്യാർഥിയെ നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മൂന്നു വിദ്യാർഥികൾ സന്ദർശിച്ചിരുന്നതായും കണ്ടെത്തി. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആർക്കും രോഗ ലക്ഷണങ്ങളില്ലെന്നും അവരിൽ പലരും ബെംഗളൂരുവിൽ മടങ്ങിയെത്തിയെന്നും ആരോഗ്യവകുപ്പു മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. നിപ വൈറസിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും…

Read More

ദീപാവലിക്ക് നാട്ടിൽപ്പോകാം; നവംബർ നാലുവരെ നീട്ടി എറണാകുളം സ്പെഷ്യൽ

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് അനുവദിച്ച എറണാകുളം-യെലഹങ്ക-എറണാകുളം പ്രത്യേക തീവണ്ടി (06101/02) നവംബർ നാലുവരെ നീട്ടി. ദീപാവലി യാത്ര-ത്തിരക്ക് കണക്കിലെടുത്താണ് നീട്ടിയത്. 19 വരെയായിരുന്നു സർവീസ് പ്രഖ്യാപിച്ചത്. ആഴ്ചയിൽ മൂന്നുദിവസം സർവീസുണ്ടാകും. എറണാകുളത്തുനിന്ന് ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്കയിൽനിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 11-ന് യെലഹങ്കയിലെത്തിച്ചേരും. യെലഹങ്കയിൽനിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന തീവണ്ടി ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തിച്ചേരും. തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കെ.ആർ. പുരം…

Read More

നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ കുറയുന്നു

ബംഗളൂരു: കഴിഞ്ഞ രണ്ട് മാസത്തിനിടെ വർദ്ധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ ബെംഗളൂരുവിൽ കുറയുന്നു. ആരോഗ്യവകുപ്പിൻ്റെ കണക്ക് പ്രകാരം ബിബിഎംപി പരിധിയിൽ ഇതുവരെ 12,558 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും സുഖം പ്രാപിച്ചപ്പോൾ മൂന്ന് പേർ കടുത്ത പനി ബാധിച്ച് മരിച്ചു. ചില മരണങ്ങൾക്ക് കാരണം ഡെങ്കിപ്പനിയാണെന്ന് സംശയമുണ്ടായിരുന്നെങ്കിലും, പിന്നീടുള്ള മരണനിരക്ക് ഓഡിറ്റിൽ മറ്റ് രോഗങ്ങളെ കുറിച്ച് പരാമർശിച്ചതിനാൽ അവ ഡെങ്കി മരണമായി കണക്കാക്കിയില്ല. ജൂൺ അവസാനം വരെ 1,563 ആയിരുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുത്തനെ വർദ്ധിക്കുകയായിരുന്നു. ഒരു മാസത്തിനിടെ 6,781 കേസുകളാണ് റിപ്പോർട്ട്…

Read More

ബൈക്കിൽ പലസ്തീൻ പതാകയുമായി കറങ്ങിയ നാലുപേർ കസ്റ്റഡിയിൽ

ബെംഗളൂരു : ചിക്കമഗളൂരുവിൽ പലസ്തീൻ പതാകയുമായി ബൈക്കിൽ കറങ്ങിയ പ്രായപൂർത്തിയാകാത്ത നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് ഇവർ പലസ്തീൻ പതാകയുമായി ചിക്കമഗളൂരു നഗരത്തിൽ കറങ്ങിയത്. ഹിന്ദുസംഘടനകളുടെ പരാതിയെത്തുടർന്നാണ് ചിക്കമഗളൂരു സിറ്റി പോലീസ് കേസെടുത്ത് ഇവരെ കസ്റ്റഡിയിലെടുത്തത്. പലസ്തീൻ പതാക എവിടെനിന്നാണ് ലഭിച്ചതെന്നും പിന്നിൽ ആരുടെയെങ്കിലും നിർദേശമുണ്ടോയെന്നും സർക്കാർ നിയോഗിച്ച പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. ഭാരതീയന്യായസംഹിത (ബി.എൻ.എസ്.) 196-ാം വകുപ്പ് പ്രകാരം സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തത്.

Read More

സെപ്തംബർ 17നകം നഗരത്തിലെ കുഴികൾ നികത്തും; ബിബിഎംപി ചീഫ് കമ്മീഷണർ

ബെംഗളൂരു: സെപ്റ്റംബർ 17നകം നഗരത്തിലെ മുഴുവൻ കുഴികളും നികത്തുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. യെലഹങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന കുഴികൾ നികത്തൽ ജോലികൾ പരിശോധിച്ച ശേഷം ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ഗിരിനാഥ്, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നിശ്ചയിച്ച 15 ദിവസത്തെ സമയപരിധി പാലിക്കാൻ ഉദ്യോഗസ്ഥർ കഠിനമായി പരിശ്രമിക്കുകയാണെന്ന് സൂചിപ്പിച്ചു. സമയപരിധി പാലിക്കാൻ, ബിബിഎംപി ഉദ്യോഗസ്ഥർ വാരാന്ത്യത്തിലും തിങ്കളാഴ്ചയും സർക്കാർ അവധിയാണെങ്കിലും പ്രവർത്തിക്കും. ‘മഴയില്ലാത്തതിനാൽ കാലാവസ്ഥയും അനുകൂലമാണ്. അതിനാൽ ജോലിയുടെ വേഗത വർദ്ധിപ്പിക്കുമെന്നും ഗിരിനാഥ് കൂട്ടിച്ചേർത്തു.

Read More

പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ 

താനൂർ: ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവെട്ടുകുഴിയില്‍ സുബ്രഹ്മണ്യന്റെ മകള്‍ സുസ്മിത(16)യെയാണ് ഒഴൂര്‍ വെട്ടുക്കുളത്തെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മരിച്ച തിരൂര്‍ ഡയറ്റിലെ ഇന്ദുലേഖയുടെ വീടിനു സമീപമാണ് സുസ്മിതയുടെ വീട്. താനൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റും.

Read More

ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാര്‍ തൂക്കുപാലം സ്വദേശി ദേവനന്ദ(24)നാണ് മരിച്ചത്. ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സോലദേവനഹള്ളിക്കും ചിക്കബാനയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്ന നിലയിലാണ് ദേവാന്ദനെ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More
Click Here to Follow Us