വ്യാജ ലഹരിക്കേസിൽ മൂന്നുപേരെ അറസ്റ്റുചെയ്ത നാലുപോലീസുകാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു : ബെംഗളൂരുവിൽ വ്യാജ ലഹരിമരുന്നു കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ മൂന്നു പേരെ അറസ്റ്റുചെയ്തസംഭവത്തിൽ നാലു പോലീസുകാരെ സസ്‌പെൻഡ്ചെയ്തു.

ബനശങ്കരി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീധർ ഗുഗ്രി, എ.എസ്.ഐ. എസ്.കെ. രാജു, കോൺസ്റ്റബിൾമാരായ സതീഷ് ബാഗലി, തിമ്മണ്ണ പൂജാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

രാജൻ എന്നയാൾ നൽകിയ പരാതിയിൽ കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് ബനശങ്കരി പോലീസ് കേസെടുത്തത്.

  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു

ബനശങ്കരി സെക്കൻഡ് സ്റ്റേജിന് സമീപത്തെ കദിരെനഹള്ളിയിൽ മൂന്നുപേർ ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് രാജൻ പരാതി നൽകിയത്.

ഇതേത്തുടർന്ന് പോലീസ് നാർക്കോട്ടിക്സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് നിയമപ്രകാരം കേസെടുത്ത് മൂന്നുപേരെ അറസ്റ്റുചെയ്തു.

എന്നാൽ, കേസ് വ്യാജമാണെന്നും പിന്നിൽ രാജനാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി അറസ്റ്റിലായവരുടെ ബന്ധുക്കൾ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.

ഇതേത്തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിൽ അറസ്റ്റിലായവരുമായി പരാതിക്കാരന് വ്യക്തിവൈരാഗ്യമുണ്ടെന്നും പോലീസിന് തെറ്റായവിവരം നൽകിയെന്നും കണ്ടെത്തി.

  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്

പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് രാജനെയയും മറ്റൊരാളെയും അറസ്റ്റുചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts