ബംഗളൂരു: ബംഗളൂരു സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തി, സമീപകാലത്ത് കണ്ടെത്തിയതിലും ഏറ്റവും കൂടുതൽ സ്മാർട്ഫോണുകളും മറ്റ് അനധികൃത വസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഡസൻ കണക്കിന് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ കുപ്രസിദ്ധ ഗുണ്ടാസംഘം ‘വിൽസൺ ഗാർഡൻ’ നാഗയെയും കൂട്ടാളികളെയും പാർപ്പിച്ചിരിക്കുന്ന 11 സെല്ലുകളെ ലക്ഷ്യമാക്കിയാണ് തിരച്ചിൽ നടത്തിയത്. കന്നഡ സിനിമാതാരം ദർശൻ തൂഗുദീപയും നാഗയെപ്പോലുള്ള ഗുണ്ടാസംഘങ്ങളും ഉൾപ്പെടെയുള്ള വിഐപി അന്തേവാസികൾക്ക് “പ്രത്യേക പരിഗണന” നൽകിയെന്ന ആരോപണത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഓപ്പറേഷൻ നടന്നത്. വിവാദത്തിൽ സംസ്ഥാന സർക്കാർ…
Read MoreMonth: September 2024
അന്താരാഷ്ട്ര ജനാധിപത്യദിനം 4.8 ലക്ഷത്തോളം ഭരണഘടന കൈകൊണ്ട് പ്രിന്റ് ചെയ്തെടുത്ത് വിദ്യാർഥികൾ
ബെംഗളൂരു : അന്താരാഷ്ട്ര ജനാധിപത്യദിനത്തോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം കൈകൊണ്ട് പ്രിന്റ് ചെയ്ത് വിദ്യാർഥികൾ. ബെംഗളൂരു വിധാൻ സൗധയ്ക്കുമുന്നിൽ നടന്ന ചടങ്ങിൽ ‘റീക്ലെയിം കോൺസ്റ്റിറ്റ്യൂഷൻ’ എന്നസംഘടനയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. ഇത്തരത്തിൽ 4800 ആമുഖങ്ങൾ വിദ്യാർഥികൾ പ്രിന്റ് ചെയ്തു. ‘പ്രിന്റ് യുവർ ഓൺ പ്രിയാംബിൾ’ എന്നപേരിൽ സജ്ജമാക്കിയ സ്റ്റാളിൽ ഓരോരുത്തരെത്തി ആമുഖം പ്രിന്റ് ചെയ്തെടുത്തു. വിദ്യാർഥികൾക്കുപുറമേ വിവിധമേഖലകളിൽ ജോലിചെയ്യുന്നവരും പങ്കെടുത്തതായി ‘റീക്ലെയിം കോൺസ്റ്റിറ്റ്യൂഷൻ’ അംഗം വിനയ് കുമാർ പറഞ്ഞു.
Read Moreഗൗരി ലങ്കേഷ് വധം: നാലു പ്രതികൾക്കുകൂടി ജാമ്യം
ബെംഗളൂരു : മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിൽ നാലു പ്രതികൾക്കുകൂടി ജാമ്യമനുവദിച്ച് കർണാടക ഹൈക്കോടതി. കേസിലെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഇതേ കാരണം ചൂണ്ടിക്കാട്ടി നേരത്തെ നാലു പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ ആറാംപ്രതി ഭാരത് ജയവന്ദ് കുരാനെ (42), ഒമ്പതാംപ്രതി സുധൻവ ഗൗധേൽകർ (43), 13-ാംപ്രതി സുജിത് കുമാർ (42), 16-ാംപ്രതി ശ്രീകാന്ത് പങ്കാർക്കർ (48) എന്നിവർക്കാണ് പുതുതായി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടിയുടേതാണ് നടപടി. അഞ്ച്, ഏഴ്, 11, 17 പ്രതികൾക്കാണ് നേരത്തെ…
Read More76-ാമത് കല്യാണ കർണാടക ദിനം ആഘോഷിച്ചു
ബെംഗളൂരു : സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുണ്ടായിരുന്ന ഹൈദരാബാദ് സംസ്ഥാനം കർണാടകത്തിൽ ലയിച്ചതിന്റെ സ്മരണപുതുക്കി 76-ാമത് കല്യാണ കർണാടക ദിനം ആഘോഷിച്ച് കർണാടക സർക്കാർ. ഇതോടനുബന്ധിച്ച് കല്യാണ കർണാടകയുടെ ഭാഗമായ കലബുറഗിയിലാണ് ചൊവ്വാഴ്ച മന്ത്രിസഭായോഗം ചേർന്നത്. മേഖലയുടെ വികസനത്തിന് കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചു. 1,685 കോടി രൂപ ചെലവിൽ കലബുറഗിയെ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകി വരികയാണെന്ന് ആഘോഷം ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പിന്നാക്ക ജില്ലയിലെ ജീവിതനിലവാരം വർധിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലബുറഗി, ബെല്ലാരി മുനിസിപ്പൽ കോർപ്പറേഷനുകൾക്ക്…
Read Moreഇൻസ്റ്റഗ്രാമിൽ നിയന്ത്രണങ്ങൾ; 18 തികയാത്തവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകള്‍’ (Teen Accounts) ഇൻസ്റ്റഗ്രാമില്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ അടുത്തയാഴ്ച മുതല്‍, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന, 18 വയസ്സിന് താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നല്‍കുക. നേരത്തെ മുതല്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18ന് താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകള്‍ ഈ വർഷാവസാനം ക്രമീകരിക്കപ്പെടും. കൗമാരക്കാർ അവരുടെ…
Read Moreബെംഗളൂരു-എരുമേലി സ്വകാര്യ ബസ് ഈരാറ്റുപേട്ടയില്‍ തടഞ്ഞ് മിന്നല്‍ പരിശോധന
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും എരുമേലിയിലേക്ക് പോയ സ്വകാര്യ ബസ്സില്‍ 67 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കട്ടപ്പന സ്വദേശി മനോജ് മണിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം പാലാ പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മനോജ് മണിയെ ജാമ്യത്തില്‍ വിട്ടു. ബെംഗളൂരുവിൽ നിന്നും എരുമേലിയിലേക്ക് എത്തുന്ന സാനിയ എന്ന സ്വകാര്യ ബസില്‍ നിന്നാണ് മനോജിനെ പിടികൂടിയത്. ബസില്‍ കുഴല്‍പ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്‌സൈസിന്റെ പരിശോധന. ഇന്ന് രാവിലെ ബസ് ഈരാറ്റുപേട്ടയില്‍ എത്തിയപ്പോള്‍ എക്സൈസ് സംഘം തടഞ്ഞു. പിന്നീട് ബസിനകത്തുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും…
Read Moreയുവാവിനെ നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; വീഡിയോ വൈറൽ ആയതിനു പിന്നാലെ കേസ്
ബെംഗളൂരു: യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നഗ്നനാക്കിയശേഷം റോഡിലൂടെ ഓടിക്കുകയുംചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ബെംഗളൂരുവില്‍ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയും റൗഡിയുമായ പവന്‍ ഗൗഡ എന്ന കഡുബുവിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ യുവാവിനെ ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു. പവന്‍ ഗൗഡ യുവാവിനെ മര്‍ദിച്ച് അവശനാക്കി വിവസ്ത്രനാക്കുകയും പിന്നീട് നഗ്നനാക്കി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്നതുമാണ് കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാമാക്ഷിപാളയ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച മുതലാണ്…
Read Moreനിപ ഭീതി; കേരളത്തിൽ രണ്ട് ജില്ലകൾക്ക് കൂടി ജാഗ്രത
കോഴിക്കോട്: മലപ്പുറം വണ്ടൂരില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കും. മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നിപ അവലോകനയോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും. ഇന്നലെ നടത്തിയ സർവേയില്‍ 175 പേരുള്ള സമ്പർക്ക പട്ടികയിലെ ഒരാളടക്കം 49 പനിബാധിതരെ കണ്ടെത്തിയിട്ടുണ്ട്. നിപ ബാധിച്ചു മരിച്ച യുവാവിന്‍റെ റൂട്ട് മാപ്പ് അനുസരിച്ച് മലപ്പുറം ജില്ലയിലെ 175 പേരില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126…
Read Moreഅവധി ആഘോഷിക്കാൻ പോയ മലയാളി കുടുംബം ലോറിയിടിച്ച് മരിച്ചു
ബെംഗളൂരു: ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ദമ്പതികളും മകളും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തില്‍ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടല്‍പേട്ടില്‍ പോയതായിരുന്നു കുടുംബം. ലോറി ഡ്രൈവർ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read Moreസൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ
കോട്ടയം: സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായരും കുടുംബവും. ആലപ്പുഴ പട്ടണക്കാട് തിങ്കളാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. വീട്ടിലെ ഓണാഘോഷം കഴിഞ്ഞ് നവ്യ പിതാവ് രാജു നായർ, മാതാവ് വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ എന്നിവർക്കൊപ്പം മുതുകുളത്തുനിന്ന് കാറിൽ കൊച്ചിയിലേക്ക് പോകുകയായിരുന്നു. പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപത്തുവെച്ച് ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറിന്റെ പിൻവശം തട്ടി സൈക്കിൾ യാത്രികൻ നിലത്തുവീഴുകയായിരുന്നു. ഇതറിയാതെ ട്രെയിലർ നിർത്താതെ പോകുകയും ചെയ്തു. ഇതോടെ നവ്യയും…
Read More