ഗൗരി ലങ്കേഷ് വധം: നാലു പ്രതികൾക്കുകൂടി ജാമ്യം

ബെംഗളൂരു : മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിൽ നാലു പ്രതികൾക്കുകൂടി ജാമ്യമനുവദിച്ച് കർണാടക ഹൈക്കോടതി.

കേസിലെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

ഇതേ കാരണം ചൂണ്ടിക്കാട്ടി നേരത്തെ നാലു പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ ആറാംപ്രതി ഭാരത് ജയവന്ദ് കുരാനെ (42), ഒമ്പതാംപ്രതി സുധൻവ ഗൗധേൽകർ (43), 13-ാംപ്രതി സുജിത് കുമാർ (42), 16-ാംപ്രതി ശ്രീകാന്ത് പങ്കാർക്കർ (48) എന്നിവർക്കാണ് പുതുതായി ജാമ്യം അനുവദിച്ചത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടിയുടേതാണ് നടപടി. അഞ്ച്, ഏഴ്, 11, 17 പ്രതികൾക്കാണ് നേരത്തെ ജാമ്യം നൽകിയത്. ആകെ 18 പേരാണ് വിചാരണ നേരിടുന്നത്.

11-ാംപ്രതിയായ മോഹൻ നായക്കിന് ഹൈക്കോടതി ജാമ്യം നൽകിയതിനെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു.

2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വീടിനുമുമ്പിൽ അക്രമികളുടെ വെടിയേറ്റു മരിച്ചത്.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

2022 ജൂലായ് നാലിന് ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ വിചാരണ ആരംഭിച്ചു. 137 സാക്ഷികളെ വിസ്തരിച്ചു. ഇനിയും 100-ഓളം സാക്ഷികളെ വിസ്തരിക്കാനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts