ബെംഗളൂരു : അന്താരാഷ്ട്ര ജനാധിപത്യദിനത്തോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം കൈകൊണ്ട് പ്രിന്റ് ചെയ്ത് വിദ്യാർഥികൾ.
ബെംഗളൂരു വിധാൻ സൗധയ്ക്കുമുന്നിൽ നടന്ന ചടങ്ങിൽ ‘റീക്ലെയിം കോൺസ്റ്റിറ്റ്യൂഷൻ’ എന്നസംഘടനയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്.
ഇത്തരത്തിൽ 4800 ആമുഖങ്ങൾ വിദ്യാർഥികൾ പ്രിന്റ് ചെയ്തു. ‘പ്രിന്റ് യുവർ ഓൺ പ്രിയാംബിൾ’ എന്നപേരിൽ സജ്ജമാക്കിയ സ്റ്റാളിൽ ഓരോരുത്തരെത്തി ആമുഖം പ്രിന്റ് ചെയ്തെടുത്തു.
വിദ്യാർഥികൾക്കുപുറമേ വിവിധമേഖലകളിൽ ജോലിചെയ്യുന്നവരും പങ്കെടുത്തതായി ‘റീക്ലെയിം കോൺസ്റ്റിറ്റ്യൂഷൻ’ അംഗം വിനയ് കുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.