യുവാവിനെ നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; വീഡിയോ വൈറൽ ആയതിനു പിന്നാലെ കേസ് 

ബെംഗളൂരു: യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നഗ്നനാക്കിയശേഷം റോഡിലൂടെ ഓടിക്കുകയുംചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.

ബെംഗളൂരുവില്‍ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയും റൗഡിയുമായ പവന്‍ ഗൗഡ എന്ന കഡുബുവിനെതിരേയാണ് പോലീസ് കേസെടുത്തത്.

ഇയാള്‍ യുവാവിനെ ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി.

പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

പവന്‍ ഗൗഡ യുവാവിനെ മര്‍ദിച്ച്‌ അവശനാക്കി വിവസ്ത്രനാക്കുകയും പിന്നീട് നഗ്നനാക്കി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്നതുമാണ് കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് കാമാക്ഷിപാളയ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച മുതലാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഇവിടെ ജീവിക്കണമെങ്കില്‍ വസ്ത്രം അഴിക്കാന്‍ പറയുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പവന്‍ ഗൗഡയാണ് യുവാവിനെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞു.

മര്‍ദനമേറ്റയാളും ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts