ബൈക്കിൽ പലസ്തീൻ പതാകയുമായി കറങ്ങിയ നാലുപേർ കസ്റ്റഡിയിൽ

ബെംഗളൂരു : ചിക്കമഗളൂരുവിൽ പലസ്തീൻ പതാകയുമായി ബൈക്കിൽ കറങ്ങിയ പ്രായപൂർത്തിയാകാത്ത നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ചയാണ് ഇവർ പലസ്തീൻ പതാകയുമായി ചിക്കമഗളൂരു നഗരത്തിൽ കറങ്ങിയത്. ഹിന്ദുസംഘടനകളുടെ പരാതിയെത്തുടർന്നാണ് ചിക്കമഗളൂരു സിറ്റി പോലീസ് കേസെടുത്ത് ഇവരെ കസ്റ്റഡിയിലെടുത്തത്.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

പലസ്തീൻ പതാക എവിടെനിന്നാണ് ലഭിച്ചതെന്നും പിന്നിൽ ആരുടെയെങ്കിലും നിർദേശമുണ്ടോയെന്നും സർക്കാർ നിയോഗിച്ച പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. ഭാരതീയന്യായസംഹിത (ബി.എൻ.എസ്.) 196-ാം വകുപ്പ് പ്രകാരം സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts