ബെംഗളൂരു: നമ്മ മെട്രോ ഇന്നുമുതൽ വീണ്ടും ഓടിത്തുടങ്ങും. അഞ്ചരമാസത്തിനു ശേഷമാണ് മെട്രോ സർവീസ് പുനഃരാരംഭിക്കുന്നത്.
ശ്രദ്ധിക്കുക:
– തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബൈയ്യപ്പനഹള്ളി-മൈസൂരു റോഡ് പർപ്പിൾ ലൈനിൽമാത്രമായിരിക്കും സർവീസ്.
– വ്യാഴാഴ്ച നാഗസാന്ദ്ര- യെലച്ചനഹള്ളി ഗ്രീൻ ലൈനിലും സർവീസ് തുടങ്ങും.
– ആദ്യഘട്ടത്തിൽ രാവിലെ എട്ടുമുതൽ 11 വരെയും വൈകീട്ട് 4.30 മുതൽ 7.30 വരെയുമായിരിക്കും സർവീസ്.
– പതിനൊന്നാം തിയതി മുതൽ ഇരുപാതകളിലും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പൂർണതോതിൽ സർവീസ് തുടങ്ങും.
– കൗണ്ടറുകൾ വഴിയുള്ള കൂപ്പണുകളുടെ വിൽപ്പനയുണ്ടാകില്ല.
– സ്മാർട്ട് കാർഡുള്ളവർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക.
– 85 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കും 10 വയസ്സിൽതാഴെയുള്ളവർക്കും യാത്രയ്ക്ക് അനുമതിയില്ല.
– മുഴുവൻ യാത്രക്കാർക്കും മുഖാവരണം നിർബന്ധമാണ്.
– സാമൂഹിക അകലം പാലിച്ച് ഇരിക്കാനുള്ള സീറ്റുകളിലും നിശ്ചിത അകലം പാലിച്ച് നിൽക്കാനുള്ള സ്ഥലങ്ങളിലും ട്രെയിനിനുള്ളിൽ അടയാളമിട്ടിട്ടുണ്ട്.
– തിരക്കൊഴിവാക്കാൻ ഓരോസ്റ്റേഷനിലും 60 സെക്കൻഡ് ട്രെയിൻ നിർത്തും.
– പ്ലാറ്റ്ഫോമിൽ ഒരേസമയം 50 പേർക്കുമാത്രമായിരിക്കും പ്രവേശനം.
– സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തെർമൽ സ്‌കാനർകൊണ്ടുള്ള പരിശോധനയും നടക്കും.
സ്റ്റേഷനുകളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജീവനക്കാരുമുണ്ടാകും.
സാമൂഹിക അകലം ഉറപ്പാക്കാൻ ആറുകോച്ചിൽ ട്രെയിനിൽ 400 യാത്രക്കാരെമാത്രമാണ് അനുവദിക്കുക.
സ്മാർട്ട് കാർഡ റീച്ചാർജ് ചെയ്യുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് തിങ്കളാഴ്ച പുറത്തിറക്കും. നിലവിലുള്ള വെബ്സൈറ്റിലൂടെയും റീചാർജ് ചെയ്യാം.
റീചാർജ് ചെയ്തതിന് ശേഷം ഒരാഴ്ചയ്ക്കിടെ ഒരുതവണയെങ്കിലും ഉപയോഗിച്ചില്ലെങ്കിൽ കാർഡിലുള്ള ബാലൻസ് നഷ്ടമാകും. നേരത്തേ രണ്ടുമാസത്തിനുള്ളിൽ ഒരുതവണയെങ്കിലും ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന.
സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി പാതകളുടെ പരിശോധന ഞായറാഴ്ച പൂർത്തിയാക്കി. സ്റ്റേഷനുകളും ട്രെയിനുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. നിശ്ചിതസമയം ഇടവിട്ട് സ്റ്റേഷനുകൾ അണുവിമുക്തമാക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.