സംയുക്താ ഹെഗ്ഡെയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഐ.സി.സി. അംഗത്തിന്റ പേരിൽ കേസെടുത്തു

ബെംഗളൂരു: നടി സംയുക്താ ഹെഗ്ഡെയെ പൊതുസ്ഥലത്ത് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ സംയുക്താ ഹെഗ്ഡെയുടെയും സുഹൃത്തുക്കളുടെയും പരാതിയെത്തുടർന്ന് എച്ച്.എസ്.ആർ. ലേഔട്ട് പോലീസ് എ.ഐ.സി.സി. അംഗം കവിതാ റെഡ്ഡിയുടെപേരിൽ കേസെടുത്തു.

വ്യായാമംചെയ്യുകയായിരുന്ന സംയുക്തയ്ക്കും സുഹൃത്തുക്കൾക്കുംനേരെ കവിതാ റെഡ്ഡിയുടെ നേതൃത്വത്തിൽ ഒരു സംഘം അസഭ്യവർഷം നടത്തിയെന്നാണ് പരാതി. ഇതിന്റെ വീഡിയോദൃശ്യങ്ങളും നടി സാമൂഹികമാധ്യമങ്ങളിലിട്ടിരുന്നു.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

എന്നാൽ, വസ്ത്രത്തിന്റെപേരിൽ നടിയെ ആക്ഷേപിച്ചെന്ന ആരോപണം കവിതാ റെഡ്ഡി നിഷേധിച്ചു. പാർക്കിന്റെ നിയമങ്ങൾക്കുവിരുദ്ധമായി ഉച്ചത്തിൽ പാട്ടുവെച്ചതാണ്‌ ചോദ്യംചെയ്തതെന്ന് കവിതാ റെഡ്ഡി പറഞ്ഞു.

ആളുകൾ എന്തുവസ്ത്രം ധരിക്കുന്നുവെന്നതു തന്റെ വിഷയമല്ലെന്നും സദാചാരാക്രമണം നടത്തിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും അവർ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് അഗര തടാകത്തിനുസമീപത്തെ പാർക്കിലാണ് കേസിനാസ്പദമായ സംഭവം. കവിതാ റെഡ്ഡിക്കൊപ്പമുണ്ടായിരുന്ന, കണ്ടാലറിയാവുന്ന വ്യക്തികളുടെപേരിലും കേസുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
[masterslider id="10"]

Related posts