കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആര് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍…
Read MoreMonth: September 2024
തിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പും മീൻ എണ്ണയും സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്
ചെന്നൈ: തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന പ്രശസ്തമായ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്‌ആർ കോണ്‍ഗ്രസ് സർക്കാർ വലിയതോതില്‍ പ്രസാദത്തില്‍ മൃഗകൊഴുപ്പും മീൻ എണ്ണയും ചേർത്തിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ ആരോപണമാണ് ലാബ് റിപ്പോർട്ടുകള്‍ ശരിവയക്കുന്നത്. എൻ.ഡി.ഡി.ബി കാഫ് ലാബ് റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ആന്ധ്രപ്രദേശ്…
Read Moreഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന. കഴിഞ്ഞ ദിവസമാണ് പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്. 17ന് പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്തെ മേല്‍പാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്. പിന്നാലെ വനം വകുപ്പ് ദൗത്യസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. അതിനുശേഷം ഇതിനെ ആരെങ്കിലും നേരിട്ടു കാണുകയോ വനം വകുപ്പിന്റെ കാമറയില്‍ പതിയുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പുലിയെ കണ്ട സാഹചര്യത്തില്‍ പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലത്ത് അസ്വഭാവികമായി…
Read Moreസ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം; കോഴിക്കോട് സ്വദേശി മരിച്ചു
ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഫ്രാങ്ക്ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്ളിന്‍(22) ആണ് മരിച്ചത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് അപകടത്തില്‍ അമലിന്റെ സഹോദരന്‍ വിനയ്ക്കും പരുക്കുണ്ട്. ഇരുവരും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെ ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട്…
Read Moreമൈസൂരുവിലെ നഞ്ചൻകോട്ട് ഫിലിം സിറ്റി; നടപടികൾക്ക് തുടക്കമായി
ബെംഗളൂരു : മൈസൂരുവിലെ നഞ്ചൻകോട്ട് 110 ഏക്കർ സ്ഥലത്ത് കർണാടക സർക്കാർ ഫിലിം സിറ്റി നിർമിക്കുന്നു. ഇതിനുള്ള നടപടികൾക്ക് തുടക്കമായി. നഞ്ചൻകോട്ടെ ഇമ്മാവുവിൽ കർണാടക വ്യവസായ മേഖലാ വികസന ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫിലിം സിറ്റി നിർമിക്കുന്നത്. പദ്ധതിക്കായി സ്ഥലം ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിന് കൈമാറാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഫിലിം സിറ്റി യാഥാർഥ്യമാക്കുക. തിയേറ്ററുകൾ, സ്റ്റുഡിയോ, മൾട്ടി പ്ലക്സ്, തീം പാർക്ക്, ഹോട്ടലുകൾ തുടങ്ങിയവ ഫിലിം സിറ്റിയുടെ ഭാഗമാകും. പദ്ധതിയുടെ രണ്ടാം ഘട്ടമായി 50 ഏക്കർ…
Read Moreതുമകൂരുവിൽ ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് അച്ഛന്റെ മൃതദേഹം ബൈക്കിൽ കൊണ്ടുയി മക്കൾ
ബെംഗളൂരു : ആശുപത്രിയിൽനിന്ന് ആംബുലൻസ് ലഭിക്കാത്തതിനാൽ അച്ഛന്റെ മൃതദേഹം ബൈക്കിൽ വഹിച്ച് മക്കൾ. തുമകൂരു ജില്ലയിലെ പാവഗഡ താലൂക്കിലാണ് സംഭവം. ദലവയിഹള്ളി സ്വദേശി ഗുദുഗുള്ള ഹൊണ്ണുരപ്പയുടെ (80) മൃതദേഹമാണ് മക്കളായ ചന്ദ്രണ്ണ, ഗോപാലപ്പ എന്നിവർ ചേർന്ന് ബൈക്കിൽ വീട്ടിലെത്തിച്ചത്. കഴിഞ്ഞദിവസം ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്നാണ് വയോധികനെ മക്കൾ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയധികൃതർ സമ്മതിച്ചില്ല. ഇതേത്തുടർന്ന് രണ്ടുമക്കളുംചേർന്ന് മൃതദേഹം ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു. പാവഗഡയിൽനിന്ന് ആംബുലൻസ് എത്തിക്കാൻ ശ്രമിച്ചെന്നും എന്നാൽ, മക്കൾ മൃതദേഹവുമായി പോയെന്നും ജില്ലാ…
Read Moreസംസ്ഥാനത്ത് ലഹരി നിർമാർജനം ലക്ഷ്യം; ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ ആറംഗ പ്രത്യേക കർമസമിതിയുമായി കർണാടകം
ബെംഗളൂരു : സംസ്ഥാനത്ത് ലഹരി നിർമാർജനം ലക്ഷ്യമിട്ട് മന്ത്രിതലത്തിൽ പ്രത്യേക കർമസമിതി രൂപവത്കരിച്ച് സർക്കാർ. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് സമിതിയിലുണ്ടാവുക. മന്ത്രിമാരുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും യോഗം ചേർന്ന ശേഷമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു, ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺപ്രകാശ് പാട്ടീൽ, പ്രാഥമിക വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ, ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ എന്നിവരാകും മറ്റ് അംഗങ്ങൾ. നേരത്തെ ഉദ്യോഗസ്ഥതലത്തിലാണ് കർമസമിതി ഉണ്ടായിരുന്നത്.
Read Moreപ്രജ്ജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വിധിപറയാൻ ഉള്ള തിയതി കർണാടക ഹൈക്കോടതി മാറ്റിവെച്ചു
ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ മുൻ ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കർണാടക ഹൈക്കോടതി വിധിപറയാൻ മാറ്റി. വീട്ടിലെ മുൻജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യമനുവദിക്കുന്നതിനുള്ള അപേക്ഷയിലും നേരത്തെ നൽകിയ മുൻകൂർജാമ്യാപേക്ഷകളിലുമാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് വാദം പൂർത്തിയാക്കിയത്. ലൈംഗികപീഡനം ആരോപിച്ചുള്ള നാലുകേസുകളാണ് പ്രജ്ജ്വലിനെതിരേയുള്ളത്. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും ആരോപിക്കുന്നു. മേയ് 31-നാണ് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പ്രജ്ജ്വലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.
Read Moreഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി; തിരച്ചിലിനായി പ്രത്യേക ദൗത്യസേനയെ നിയോഗിച്ചു; വിഡിയോ കാണാം
ബംഗളൂരു: ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന. കഴിഞ്ഞ ദിവസമാണ് പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്. https://x.com/ANI/status/1836599552633364685?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1836599552633364685%7Ctwgr%5E805b37ad783d6b08ca7eb19c7efb821b7edf2c58%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2024%2FSep%2F20%2Fleopard-in-electronic-city-forest-department-intensified-search-video 17ന് പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്തെ മേല്‍പാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്. പിന്നാലെ വനം വകുപ്പ് ദൗത്യസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. അതിനുശേഷം ഇതിനെ ആരെങ്കിലും നേരിട്ടു കാണുകയോ വനം വകുപ്പിന്റെ കാമറയില്‍ പതിയുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പുലിയെ കണ്ട സാഹചര്യത്തില്‍ പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.…
Read Moreബസ്സിന്റെ ബ്രേക്ക് പോയത് വലിയ കൊക്കയുടെ സമീപം;ഡ്രൈവറുടെ മനോധൈര്യം 40 ഓളം ജീവൻ രക്ഷിച്ചു
തിരുവമ്പാടി :കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ – തിരുവമ്പാടി റൂട്ടില്‍ പീടികപ്പാറ വെച്ച് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. നാല്‍പതില്‍ അധികം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തിരുവമ്പാടി ഡിപ്പോയിലെ ഡ്രൈവറും കക്കാടംപൊയില്‍ സ്വദേശിയുമായ പ്രകാശനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത്. കക്കാടംപൊയിലില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പീടികപ്പാറയില്‍ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ചാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതെന്ന് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് റോഡരികിലേക്ക് ബസ് ഇടിച്ച് നിര്‍ത്തുകയായിരുന്നു.…
Read More