ബംഗളൂരു: ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന. കഴിഞ്ഞ ദിവസമാണ് പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്.
https://x.com/ANI/status/1836599552633364685?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1836599552633364685%7Ctwgr%5E805b37ad783d6b08ca7eb19c7efb821b7edf2c58%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2024%2FSep%2F20%2Fleopard-in-electronic-city-forest-department-intensified-search-video
17ന് പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്തെ മേല്‍പാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്. പിന്നാലെ വനം വകുപ്പ് ദൗത്യസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. അതിനുശേഷം ഇതിനെ ആരെങ്കിലും നേരിട്ടു കാണുകയോ വനം വകുപ്പിന്റെ കാമറയില്‍ പതിയുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.