പീഡന പരാതിക്കു ശേഷം നാട്ടിൽ തിരിച്ചെത്തി നടൻ ജയസൂര്യ; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി ;വഴിയേ മനസിലാകുമെന്ന് ജയസൂര്യ

കൊച്ചി: അമേരിക്കയിൽ നിന്ന് തിരിച്ചെത്തി നടൻ ജയസൂര്യ, ലൈംഗിക അതിക്രമക്കേസ് പുറത്തുവന്നതിനു ശേഷം താരം ആദ്യമായാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. അമേരിക്കയിൽ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. പീഡന ആരോപണത്തിൽ പ്രതികരിക്കാൻ താരം തയ്യാറായില്ല. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. കേസ് രണ്ടും കോടതിയിൽ ഇരിക്കുന്നതിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല. അഭിഭാഷകൻ കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം നമ്മൾ എന്തായാലും കാണും. ജയസൂര്യ പറഞ്ഞു. വ്യാജ പരാതിയാണോ എന്ന ചോദ്യത്തിന്…

Read More

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ്‌ അപകടം ഉണ്ടായത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ​ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ദീപാവലിത്തിരക്ക് പ്രത്യേകവണ്ടികൾ; വിശദാംശങ്ങൾ

ബെംഗളൂരു : ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച പ്രത്യേക തീവണ്ടികൾ നവംബർവരെ നീട്ടിയത് ദീപാവലിക്ക് നാട്ടിൽ പോകാനിരിക്കുന്ന ഒട്ടേറെ മലയാളികൾക്ക് ആശ്വാസമാകും. കൊച്ചുവേളി-എസ്.എം.വി.ടി. – കൊച്ചുവേളി പ്രതിവാര സ്‌പെഷ്യൽ (06083|06084), എറണാകുളം – യെലഹങ്ക – എറണാകുളം (06101\06102) എന്നീ തീവണ്ടികളാണ് നവംബർവരെ നീട്ടിയത്. ദീപാവലിയോടനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള യാത്രത്തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ-പശ്ചിമ റെയിൽവേ പ്രത്യേക സർവീസുകൾ നീട്ടിയത്. ഒക്ടോബർ 31-നാണ് ദീപാവലി. ചൊവ്വാഴ്ചകളിൽ വൈകീട്ട് 4.05-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06083) നേരത്തേ പ്രഖ്യാപിച്ചതുകൂടാതെ ഒക്ടോബർ 1, 8, 15, 22, 29, നവംബർ…

Read More

എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ വാഹന ഉപഭോക്താക്കൾക്ക് കൂടുതൽ സമയം അനുവദിച്ചേക്കും

ബെംഗളൂരു: 2019 ഏപ്രിൽ ഒന്നിന് മുമ്പ് കർണാടകയിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റുകൾ (എച്ച്എസ്ആർപി) ഘടിപ്പിക്കാൻ രണ്ട് മാസം കൂടി വേണ്ടി വരും. സമയപരിധി രണ്ട് മാസത്തേക്ക് നീട്ടുന്ന കാര്യം ഗതാഗത വകുപ്പ് പരിഗണിക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു . എച്ച്എസ്ആർപി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും മറ്റുള്ളവരും സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുന്നത് കർണാടക…

Read More
Click Here to Follow Us