മലപ്പുറത്ത് നിപ സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നും എത്തിയ വിദ്യാർത്ഥിക്ക്

ബെംഗളൂരു: മലപ്പുറം ജില്ലയില്‍ നിപ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24കാരനാണ് നിപ വൈറസ് ബാധ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. മരണശേഷം ലക്ഷണങ്ങളിലെ സാമ്യം കണ്ട് പരിശോധിച്ച ഡോക്ടര്‍ക്കാണ് ആദ്യം സംശയം തോന്നിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നെടുത്ത സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോഴാണ് പ്രാഥമികമായി നിപ സ്ഥിരീകരിച്ചത്. തുടര്‍ന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലവും പോസിറ്റീവ് ആകുകയായിരുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ വിദ്യാര്‍ഥിയായിരുന്നു മരിച്ച യുവാവ്. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, പോയിട്ടുള്ള ഇടങ്ങള്‍ എല്ലാം ട്രേസ്…

Read More

അവിഹിതം എതിർത്ത അമ്മയെ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി 

ബെംഗളൂരു: വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും മകളുടെ കാമുകനും അറസ്റ്റില്‍. ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്‌ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിർത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ കുളിമുറിയില്‍ വീണെന്നും തുടര്‍ന്ന് ബോധരഹിതയായെന്നുമാണ് മകള്‍ പറഞ്ഞിരുന്നത്. കുളിമുറിയില്‍ വീണ അമ്മയെ പിന്നീട് കട്ടിലില്‍ കൊണ്ടുവന്ന് കിടത്തിയെന്നും എന്നാല്‍, ഉടന്‍ മരണം സംഭവിച്ചെന്നുമായിരുന്നു ഇവരുടെ മൊഴി. തുടര്‍ന്ന് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.…

Read More

ബി.ബി.എം.പി കരാറുകാരനെ ഭീഷണിപെടുത്തിയ കേസ്; എംഎൽഎ മുനീറത്ത് കോലാറിൽ അറസ്റ്റിൽ

സീതാറാം യെച്ചൂരിയ്ക്ക് വിടചൊല്ലി രാജ്യം. യെച്ചൂരിയുടെ ആഗ്രഹം പോലെ തന്നെ മൃതദേഹം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസിൽ എത്തിച്ചത്. പഴയ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്ന 14 അശോക റോഡിലേക്ക് നടത്തിയ വിലാപയാത്രയെ സിപിഐഎം പിബി അംഗങ്ങളും വിദ്യാർത്ഥികളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടം അനുഗമിച്ചിരുന്നു. ഒരു ഇടതുപക്ഷ നേതാവിന് കിട്ടുന്ന ഏറ്റവും വലിയ യാത്രയയപ്പായിരുന്നു അത്.

Read More

കുട്ടികളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ‘അമ്മ ആത്മഹത്യ ചെയ്തു

ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു. ശിവമ്മ (24) മൂന്ന് വയസുകാരി ദുർഗമ്മ, 10 മാസം പ്രായമുള്ള ഈശ്വരി എന്നിവരാണ് മരിച്ചത്. വിജയനഗറിലെ കുസുല ഹഡഗലി താലൂക്കിലെ തിപ്പപുര ഗ്രാമത്തിലാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കുടുംബവഴക്കാണെന്നാണ് പോലീസ് നിഗമനം. ഭർത്താവിൻ്റെ വീട്ടുകാർ സംഭവത്തിന് ശേഷം ഒളിവിലാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബെംഗളൂരു: ചിത്രദുർഗയിലെ ഹൊലാൽകെരെ റോഡിലെ ജ്ഞാനഭാരതി സ്‌കൂളിന് മുന്നിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രണ്ട് കടയുടമകൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി നിലവിളിക്കുകയായിരുന്നു. ഇതോടെ ഭയന്ന ഇരുവരും പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരിൽ ഒരാളെ പിടികൂടി മർദിച്ചു. പ്രതി തഗരുഹട്ടിയിലെ പാർത്ഥയെ നാട്ടുകാർ പിടികൂടി . സംഭവസ്ഥലത്തുണ്ടായിരുന്ന പെൺകുട്ടി ചെരിപ്പ് ഉപയോഗിച്ച് വിവേചനരഹിതമായി അടിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ പോലീസിന് കൈമാറി. പ്രതികളായ ആനന്ദും പാർത്ഥയും ചേർന്നാണ് 17 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടിക്കൊണ്ടുപോകാൻ…

Read More

തക്കാളി നിറച്ച ട്രക്ക് കാറിനു മുകളിൽ വീണു; മൂന്നുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു

ബെംഗളൂരു: ചിക്കബെല്ലാപ്പൂരിൽ തക്കാളി ട്രക്ക് കാറിന് മുകളിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തിരുപ്പതി തിമ്മപ്പ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിറ്റൂർ തിരുപ്പതി ദേശീയ പാതയിലാണ് സംഭവം. കാർ ഡ്രൈവർ രമേഷ്, മഞ്ജുനാഥ്, മുനിവെങ്കടറെഡ്ഡി എന്നിവരാണ് മരിച്ചത്. റോഡരികിലെ കാറിനു മുകളിലേക്ക് ലോറി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ചിക്കബല്ലാപ്പൂർ കൺസ്ട്രക്ഷൻ സെൻ്റർ മാനേജർ തേജസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ ലോറിയുടെ ആഘാതത്തിൽ പരിക്കേറ്റ തേജസിനെ ചിക്കബല്ലാപ്പൂരിലെ ജീവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തെത്തുടർന്ന് കുറച്ച് നേരം ഗതാഗത തടസ്സമുണ്ടായി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Read More

ഷിരൂർ തെരച്ചിൽ; ഡ്രഡ്ജർ ഇന്ന് വൈകിട്ട് ഗോവ തീരത്ത് നിന്ന് പുറപ്പെടും, നിർണായക യോ​ഗം ചൊവ്വാഴ്ച്ച

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ വീണ്ടും തുടരും. ഡ്രഡ്ജർ ചൊവ്വാഴ്ച കാർവാർ തുറമുഖത്ത് എത്തിക്കാൻ തീരുമാനമായി. ഇന്ന് വൈകിട്ട് ഗോവ തീരത്ത് നിന്ന് പുറപ്പെടും. ചൊവ്വാഴ്ച കാർവാറിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം ചേരുമെന്നാണ് റിപ്പോർട്ട്. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Read More

ഓണത്തെ വരവേറ്റ് നഗരം

ബെംഗളൂരു : കേരളത്തനിമ ചോരാതെ ഓണം ആഘോഷിച്ച് ബെംഗളൂരു മലയാളികൾ. നാട്ടിൽ പോകാൻ സാധിക്കാത്ത മലയാളികൾ മുൻകാല നാട്ടിൻ പുറങ്ങളിലെ ഓണാഘോഷത്തിന്റെ ഗൃഹാതുരത്വമായാണ് ഓണമാഘോഷിക്കുന്നത്. ഞായറാഴ്ച ഓണസദ്യ ഒരുക്കിയും പൂക്കളമൊരുക്കിയും പരസ്പരം ഓണാശംസകൾ കൈമാറിയും തിരുവോണം കൊണ്ടാടും. സ്ഥലപരിമിതികൾക്കിടയിലും ഫ്ളാറ്റുകളിൽ പൂക്കളമൊരുക്കും. മലയാളികൾക്കൊപ്പം ഇതര ഭാഷക്കാരും ആഘോഷത്തിൽ പങ്കു ചേരും. സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ച് ഓണസദ്യ വിളമ്പുന്നവർ നിരവധിയാണ്. നഗരത്തിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലും തിരുവോണ ദിവസം ഓണാഘോഷങ്ങളും ഓണസദ്യകളും സംഘടിപ്പിക്കുന്നുണ്ട്. തിരുവോണ ദിനത്തിൽ കേരളത്തിലേതിനു സമാനമായ ഓണപ്പരിപാടികളാകും മലയാളികൾ സംഘടിപ്പിക്കുക. സദ്യയില്ലാതെ…

Read More

പാൽ വില വർധന ഗുണം ചെയ്യുക കർഷകർക്കും കേന്ദ്രസർക്കാരിനും: മന്ത്രി കെ എന് രാജണ്ണ

ബെംഗളൂരു: പാൽ വില വർധിപ്പിച്ചതിൽ സംസ്ഥാന സർക്കാരിന് വരുമാനം ലഭിക്കില്ലെന്ന് സഹകരണ മന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു. പാലിൻ്റെ വില വർധിപ്പിക്കുന്നത് കൊണ്ട് സംസ്ഥാന സർക്കാരിന് ഗുണമില്ലെന്നും അദ്ദേഹം നഗരത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കർഷകർക്കും കേന്ദ്രസർക്കാരിനും പ്രയോജനം ലഭിക്കുമെന്നും പാലിൻ്റെ വില വർധനയുടെ നേട്ടം കർഷകൻ്റെ അക്കൗണ്ടിലേക്കാണ് എത്തുകയെന്നും സംഘടനയ്ക്കും സർക്കാരിനും ലാഭമില്ലന്നും അതുകൊണ്ടുതന്നെ കർഷകർക്ക് പണം നൽകി എല്ലാവരും ഇതിന് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടേത് പോലെ കുറഞ്ഞ നിരക്കിൽ കർഷകരിൽ നിന്ന് പാൽ ശേഖരിക്കുന്ന മറ്റൊരു സംസ്ഥാനം രാജ്യത്ത്…

Read More
Click Here to Follow Us