തക്കാളി നിറച്ച ട്രക്ക് കാറിനു മുകളിൽ വീണു; മൂന്നുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു

ബെംഗളൂരു: ചിക്കബെല്ലാപ്പൂരിൽ തക്കാളി ട്രക്ക് കാറിന് മുകളിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.

തിരുപ്പതി തിമ്മപ്പ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിറ്റൂർ തിരുപ്പതി ദേശീയ പാതയിലാണ് സംഭവം. കാർ ഡ്രൈവർ രമേഷ്, മഞ്ജുനാഥ്, മുനിവെങ്കടറെഡ്ഡി എന്നിവരാണ് മരിച്ചത്. റോഡരികിലെ കാറിനു മുകളിലേക്ക് ലോറി മറിയുകയായിരുന്നു.

  കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്

കാറിലുണ്ടായിരുന്ന ചിക്കബല്ലാപ്പൂർ കൺസ്ട്രക്ഷൻ സെൻ്റർ മാനേജർ തേജസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

എന്നാൽ ലോറിയുടെ ആഘാതത്തിൽ പരിക്കേറ്റ തേജസിനെ ചിക്കബല്ലാപ്പൂരിലെ ജീവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തെത്തുടർന്ന് കുറച്ച് നേരം ഗതാഗത തടസ്സമുണ്ടായി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts